ഡാർവിൻ, നോർത്തേൺ ടെറിട്ടറി
ഓസ്ട്രേലിയയിലെ ഒരു പ്രധാന നഗരവും നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനവുമാണ് ഡാർവിൻ (ഇംഗ്ലിഷ്: Darwin). രാജ്യത്തിന്റെ വടക്കേ അറ്റത്ത് തിമൂർ കടലിന്റെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദക്ഷിണപൂർവേഷ്യയുമായി ചേർന്നുകിടക്കുന്നതിനാൽ ഏഷ്യയുടെ കവാടം എന്നാണ് ഡാർവിൻ നഗരം ഓസ്ട്രേലിയയിൽ പൊതുവെ അറിയപ്പെടുന്നത്. പാർമേസ്റ്റൺ എന്നായിരുന്നു നഗരത്തിന്റെ പഴയപേർ. 1839ൽ ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ടുള്ള എച്ച്.എം.എസ് ബീഗിൾ കപ്പൽ ഈ തുറമുഖത്തെത്തുകയുണ്ടായി. ചാൾസ് ഡാർവിനോടുള്ള ആദരസൂചകമായാണ് നഗരത്തിനു ആ പേർ ലഭിച്ചത്.[7] ഓസ്ട്രേലിയയിലെ ആധുനികനഗരങ്ങളിലൊന്നായാണ് ഡാർവിൻ അറിയപ്പെടുന്നത്.[8][9] തദ്ദേശീയർക്കുപുറമെ ചൈന, ന്യൂസിലൻഡ്, അയർലണ്ട്, ഇന്തോനേഷ്യ, കിഴക്കൻ ടിമോർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഇവിടെ താമസിക്കുന്നു.[10] ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1,36,245 ആണ്[1] ഡാർവിനിലെ ജനസംഖ്യ. ക്രിസ്തുമതമാണ് ഇവിടുത്തെ പ്രധാനമതം. ഇംഗ്ലീഷിനുപുറമെ ഇറ്റാലിയൻ, ഗ്രീക്ക്, ചൈനീസ് ഭാഷകളും ഇവിടുത്തുകാർ സംസാരിച്ചുപോരുന്നു.[11] രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഡാർവിനിൽ പ്രതിവർഷം ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് എത്താറുള്ളത്. ഓസ്ട്രേലിയയിലെ മറ്റു പ്രധാന നഗരങ്ങളുമായി ദേശീയപാത വഴി ബന്ധപ്പെട്ടിരിക്കുന്ന ഡാർവിനിൽ ഒരു രാജ്യാന്തര വിമാനത്താവളവുമുണ്ട്[12] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia