ഡി. ശ്രീമാൻ നമ്പൂതിരി
മലയാള കവിയും ആയുർവേദ പണ്ഡിതനുമായിരുന്നു ഡി. ശ്രീമാൻ നമ്പൂതിരി (ജനനം : 29 നവംബർ 1921, മരണം: 21 ജനുവരി 2016). ബാലസാഹിത്യം, നോവൽ, കവിത, നാട്ടറിവുകൾ, ആയുർവേദ പഠനങ്ങൾ, ജ്യോതിഷ പഠനം തുടങ്ങിയ മേഖലകളിൽ 60 ലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ജീവിതരേഖ1921 നവംബർ 29-ന് മൂവാറ്റുപുഴയിൽ പെരിങ്ങഴ ഗ്രാമത്തിലെ കൊട്ടുക്കൽ മനയിൽ ജനിച്ചു. കൊട്ടുക്കൽ മനയിൽ ദാമോദരൻ നമ്പൂതിരിയുടെയും വൈക്കത്ത് മുട്ടസ്സുമനയിൽ പാർവതി അന്തർജനത്തിന്റെയും മകനായിരുന്നു. ജീവിതസാഹചര്യം അനുകൂലമല്ലാത്തതുകൊണ്ട് ഹൈസ്കൂൾ പഠനത്തോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഹിന്ദി വിദ്വാൻ പരീക്ഷ ജയിച്ചു. ദീനബന്ധു, മലയാള ഹരിജൻ, ദേശബന്ധു എന്നീ പത്രങ്ങളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പിതാവിന്റെ മരണശേഷം പത്രപ്രവർത്തനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയും കൃഷിയിൽ വ്യാപൃതനാകുകയും ചെയ്തു. അദ്ധ്യാപകനും പത്ര പ്രവർത്തകനുമായിരുന്നു.ഒല്ലൂർ വലിയ മൂസിന്റെ പക്കൽ നിന്ന് വൈദ്യം പഠിച്ച ഇദ്ദേഹം അവിടെ സംസ്‌കൃത ഗുരുവുമായിരുന്നു.'ചികിത്സാ മഞ്ജരി' വ്യാഖ്യാനമെഴുതി. അലക്സാണ്ടർ പുഷ്കിന്റെ ‘ദ ബ്രോവ്സ്കി, ക്യാപ്റ്റന്റെ പുത്രി, ടോൾ സ്റ്റോയിയുടെ അന്നാകരേനിന, ഉപേന്ദ്രനാഥ് ആഗ്കയുടെ വലിപ്പമേറിയ കണ്ണുകൾ, കെ.എം.മുൻഷിയുടെ ജയസോമനാഥ്, ചെക്കോവിന്റെ ഒരുകൂട്ടം കഥകൾ, ടോൾസ്റ്റോയിയുടെ കഥകൾ, ദസ്തയേവ്‌സ്കിയുടെ ഭൂമിപുത്രി തുടങ്ങി നിരവധി കൃതികഉടെ വിവർത്തനം നിർവഹിച്ചു. നിരവധി സംസ്കൃത കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും ആയിരത്തിലേറെ സുഭാഷിതങ്ങൾക്ക് വ്യാഖ്യാനം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. 1988 ൽ പുറത്തുവന്ന 600 സുഭാഷിതങ്ങളുടെ വിവർത്തനവ്യാഖ്യാനവും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സുഭാഷിത സഹസൃയും പ്രധാന കൃതികളാണ്. കബീറിന്റെ സത്യവിശിഷ്ടങ്ങളായ 800 സൂക്തങ്ങളുടെ പദ്യവിവർത്തനം, ഹിന്ദി സാഹിത്യത്തിലെ സർവോത്തമ ശൃംഗാര കാവ്യമായ ബിഹാരരീസതിയുടെ സ്വതന്ത്രപരിഭാഷ ഹിന്ദി സാഹിത്യകാരനായ ഉപേന്ദ്രനാഥ ആശതിയുടെ “ഗിർത്തി ദിവാരോം” എന്ന നോവലിന്റെ പരിഭാഷ, മുതലായ വിവർത്തന കൃതികൾ ശ്രദ്ധേയമാണ്. ഹിന്ദുമത വിജ്ഞാനകോശം, ചികിത്സാ മഞ്ജരി എന്നിവയും ബ്രഹത്തായ രചനകളാണ്. കൃതികൾ
പുരസ്കാരങ്ങൾഅവലംബം
|
Portal di Ensiklopedia Dunia