ഡി.ഡി.റ്റി.
ഒരു രാസകീടനാശിനിയാണ് ഡിഡിറ്റി. ഡൈക്ലോറോ ഡൈഫിനൈൻ ട്രൈക്ലോറോ ഈഥേൻ എന്നാണ് പൂർണ രൂപം. ഉറുമ്പ്, ചെളള്, പാറ്റ, ഈച്ച, കൊതുക് തുടങ്ങിയ കീടങ്ങളെ നശിപ്പിക്കാൻ ഡിഡിറ്റി വ്യാപകമായി ഉപയോഗിക്കുന്നു.
വളരെ സ്ഥിരതയുളള ഒരു സംയുക്തയാണ് ഡിഡിറ്റി. വായുവിന്റെയോ പ്രകാശത്തിന്റെയോ സാന്നിധ്യത്തിൽ നാശം സംഭവിക്കാത്തതു കൊണ്ട് ദീർഘസമയത്തേക്ക് ഇതിന്റെ പ്രഭാവം നിലനിറുത്താനാവുന്നു. കൂടിയ അളവിൽ (20 ഗ്രാം ) മനുഷ്യന് ശക്തമായ വിഷമായി തീരാം. ശ്വാസത്തിലുടെയും ത്വക്കിലൂടെയും നേരിയ അളവിൽ ശരീരത്തിലെത്തുന്ന ഡിഡിറ്റി കൊഴുപ്പുകലകളിൽ നാശം കൂടാതെ നിലനിൽക്കുന്നു. മാത്രവുമല്ല, സസ്യങ്ങളിലും ചെറുപ്രാണികളിലും പ്രയോഗിക്കുന്ന ഡിഡിറ്റി ഇവ ആഹരിക്കുന്ന ഉയർന്ന ജന്തുജാലങ്ങളിൽ നേരിയ അളവുകളിലായി സാവധാനം വർധിക്കുന്നു. നാഡീവ്യൂഹത്തേയും പ്രജനന വ്യൂഹത്തേയും ബാധിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 1973 മുതൽ വളരെ അടിയന്തരമായ പൊതു ആരോഗ്യപ്രശ്നങ്ങൾക്കല്ലാതെ ഡിഡിറ്റി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഡിഡിറ്റിക്കെതിരെ പ്രതിരോധശേഷി വികസിപ്പിക്കാൻ ചില പ്രാണികൾക്ക് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല ഈ പ്രതിരോധശേഷി ജനിതികമായി നിർണയിക്കാനാവുന്നതിനാൽ പ്രതിരോധക്ഷമത അടുത്ത തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നുമുണ്ട്. അതിനാൽ ഡിഡിറ്റിയുടെ പ്രയോഗസാധ്യതയ്ക്ക് വളരെയേറെ മങ്ങൽ സംഭവിച്ചിട്ടുണ്ട്.
അവലംബം
|
Portal di Ensiklopedia Dunia