ഡിജിറ്റൽ എക്യുപ്‌മെന്റ് കോർപ്പറേഷൻ
ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ (ഡിഇസി), 1960 മുതൽ 1990 വരെ ഒരു പ്രധാന അമേരിക്കൻ കമ്പ്യൂട്ടർ കമ്പനിയായിരുന്നു ഡിജിറ്റൽ എന്ന വ്യാപാരമുദ്ര ഉപയോഗിച്ചു. 1957-ൽ കെൻ ഓൾസണും ഹാർലൻ ആൻഡേഴ്സണും ചേർന്നാണ് ഇത് സ്ഥാപിച്ചത്. കമ്പനിയിൽ ഉണ്ടായ വലിയ തകർച്ചയെത്തുടർന്ന് 1992-ൽ രാജിവയ്ക്കാൻ നിർബന്ധിതനാകുന്നതുവരെ കെൻ ഓൾസെൻ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു[1][2]. ഈ കമ്പനിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ നിരവധി വ്യത്യസ്ത ഉൽപ്പന്ന ലൈനുകൾ നിർമ്മിച്ചതായി കാണാം. 1960-കളുടെ മധ്യത്തിൽ മിനികമ്പ്യൂട്ടർ നിർമ്മിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. പിഡിപി(PDP) ലൈൻ എന്നറിയപ്പെടുന്ന മെഷീനുകളുടെ ഒരു പരമ്പര കമ്പനി നിർമ്മിച്ചു, പിഡിപി-8, പിഡിപി-11 എന്നിവ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മിനികമ്പ്യൂട്ടറുകളാണ്. 1970-കളുടെ അവസാനത്തിൽ പിഡിപി-11-ന് പകരമായി ഡിജിറ്റൽ ഇക്യുപ്മെന്റ് കോർപ്പറേഷൻ രൂപകല്പന ചെയ്ത വാക്സ്(VAX) "സൂപ്പർമിനി" സംവിധാനങ്ങൾ പിഡിപി-8 ന്റെയും, 11-ന്റെയും വിജയത്തെ മറികടന്നു. 1970 കളിൽ നിരവധി എതിരാളികൾ ഡിജിറ്റലുമായി വിജയകരമായി മത്സരിച്ചിരുന്നുവെങ്കിലും, കമ്പ്യൂട്ടർ മേഖലയിൽ ഒരു പ്രമുഖ വെണ്ടർ എന്ന നിലയിൽ കമ്പനിയുടെ സ്ഥാനം വാക്സ് ഉറപ്പിച്ചു. 1980-കളുടെ അവസാനത്തിൽ മൈക്രോകമ്പ്യൂട്ടറുകൾ മെച്ചപ്പെട്ടപ്പോൾ, പ്രത്യേകിച്ച് റിസ്ക്(RISC)-അധിഷ്ഠിത വർക്ക്സ്റ്റേഷൻ മെഷീനുകളുടെ വരവോടെ, മിനികമ്പ്യൂട്ടറിൻ്റെ പ്രകടന നിലവാരം കുറഞ്ഞു. 1990-കളുടെ തുടക്കത്തിൽ, മിനികമ്പ്യൂട്ടറുകളുടെ വിൽപ്പനയിൽ ഇടിവുണ്ടായതിനാൽ ഡിഇസി താറുമാറായി. വാക്സ് 9000 പോലുള്ള യന്ത്രങ്ങളുമായി ഉയർന്ന നിലവാരമുള്ള വിപണിയിൽ പ്രവേശിക്കാനുള്ള അവരുടെ ശ്രമങ്ങൾ വിജയിച്ചില്ല. വർക്ക്‌സ്റ്റേഷനിലേക്കും ഫയൽ സെർവർ വിപണിയിലേക്കും പ്രവേശിക്കാനുള്ള നിരവധി ശ്രമങ്ങൾക്ക് ശേഷം, 1990-കളുടെ മധ്യത്തിൽ ഡെക് ആൽഫ പ്രോഡക്റ്റ് ലൈൻ വിജയകരമായി മുന്നേറാൻ തുടങ്ങി, പക്ഷേ കമ്പനിയെ രക്ഷിക്കാൻ ഇതുകൊണ്ടൊന്നും സാധിച്ചില്ല[3]. 1998 ജൂണിൽ കോംപാക്ക് ഡിഇസിയെ ഏറ്റെടുത്തു, അക്കാലത്ത് കമ്പ്യൂട്ടർ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ ലയനമായിരുന്നു അത്. വാങ്ങുന്ന സമയത്ത്, ഡിഇസിയുടെ ചില ഭാഗങ്ങൾ മറ്റ് കമ്പനികൾക്ക് വിറ്റു; കമ്പൈലർ ബിസിനസ്സും ഹഡ്സൺ ഫാബും ഇൻ്റലിന് വിറ്റു. അക്കാലത്ത്, കോംപാക്ക് എൻ്റർപ്രൈസ് മാർക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അടുത്തിടെ അവർ മറ്റ് നിരവധി വലിയ വെണ്ടർമാരെ വാങ്ങിയിരുന്നു. കോംപാക്കിന് സാന്നിദ്ധ്യം കുറവായിരുന്ന വിദേശത്ത് ഡിഇസി ഒരു പ്രധാന കമ്പനിയായിരുന്നു. കോംപാക്ക് അതിൻ്റെ ഏറ്റെടുക്കലുകൾ കൈകാര്യം ചെയ്യാൻ പാടുപെടുകയും താമസിയാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു. തൽഫലമായി, 2002 മെയ് മാസത്തിൽ കോംപാക്ക് ഹ്യൂലറ്റ്-പാക്കാർഡുമായി (എച്ച്പി) ലയിച്ചു. ചരിത്രംകമ്പനിയുടെ ആരംഭം (1944–1958)![]() ![]() ![]() കെൻ ഓൾസനും ഹാർലൻ ആൻഡേഴ്സണും എംഐടി ലിങ്കൺ ലബോറട്ടറിയിൽ വിവിധ കമ്പ്യൂട്ടർ പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന രണ്ട് എഞ്ചിനീയർമാരായിരുന്നു. തത്സമയം പ്രവർത്തിക്കുന്ന പ്രോഗ്രാമുകളിൽ ഓപ്പറേറ്റർമാർക്ക് നേരിട്ടുള്ള നിയന്ത്രണം അനുവദിക്കുന്ന മെഷീനുകളുള്ള "ഇൻ്ററാക്‌റ്റിവിറ്റി" എന്ന പയനിയറിംഗിന് ഈ ലാബ് അറിയപ്പെടുന്നു. ഈ ശ്രമങ്ങൾ 1944-ൽ ആരംഭിച്ചത് പ്രസിദ്ധമായ വേൾവിൻഡിൽ(Whirlwind) നിന്നാണ്, ഇത് യഥാർത്ഥത്തിൽ യുഎസ് നാവികസേനയ്‌ക്കായി ഒരു ഫ്ലൈറ്റ് സിമുലേറ്റർ സൃഷ്ടിക്കുന്നതിനായി വികസിപ്പിച്ചെടുത്തു, എന്നിരുന്നാലും ഈ പദ്ധതി ഒരിക്കലും പൂർത്തിയായില്ല.[5]പകരം, കമ്പ്യൂട്ടറിൽ സംഭരിച്ചിരിക്കുന്ന റഡാർ ഡാറ്റയുമായി സംവദിക്കാൻ ഓപ്പറേറ്റർമാരെ അനുവദിക്കുന്നതിന് വേണ്ടി വലിയ സ്‌ക്രീനുകളും ലൈറ്റ് ഗണ്ണുകളും ഉപയോഗിക്കുന്ന യുഎസ് എയർഫോഴ്‌സിനായുള്ള സേജ്(SAGE) സിസ്റ്റമായി ഈ ശ്രമം പരിണമിച്ചു[6]. എയർഫോഴ്സ് പദ്ധതി തകർന്നപ്പോൾ, വാക്വം ട്യൂബുകൾക്ക് പകരം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് വേൾവിൻഡിന്റെ ഒരു പതിപ്പ് നിർമ്മിക്കുന്നതിൽ ലാബ് ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ പുതിയ സർക്യൂട്ട് പരീക്ഷിക്കുന്നതിനായി, അവർ ആദ്യം ടിഎക്സ്-0 എന്ന ചെറിയ 18-ബിറ്റ് മെഷീൻ നിർമ്മിച്ചു, അത് ആദ്യമായി 1956-ൽ പ്രവർത്തിച്ചു[7]. ടിഎക്സ്-0(TX-0) അടിസ്ഥാന ആശയങ്ങൾ വിജയകരമായി തെളിയിച്ചപ്പോൾ, 64 കെവേഡ്സ്(kWords) കോർ മെമ്മറിയുള്ള 36-ബിറ്റ് ടിഎക്സ്-2(TX-2) എന്ന ഒരു വലിയ സിസ്റ്റത്തിലേക്ക് ശ്രദ്ധ ചെലത്തി. ഈ കോർ മെമ്മറി വളരെ ചെലവേറിയതായിരുന്നു, ടിഎക്സ്-0-ൻ്റെ മെമ്മറിയുടെ ഭാഗങ്ങൾ ടിഎക്സ്-2-ന് വേണ്ടി അഴിച്ചുമാറ്റി, അവശേഷിച്ച ടിഎക്സ്-0 എന്നെന്നേക്കുമായി ഉപയോഗിക്കാൻഎംഐടിയ്ക്ക്ക്ക് നൽകി[8]. എംഐടിയിൽ, കെൻ ഓൾസണും ഹാർലൻ ആൻഡേഴ്സണും വിചിത്രമായ ഒരു കാര്യം ശ്രദ്ധിച്ചു: സ്ട്രിപ്പ്-ഡൌൺ ടിഎക്സ്-0 ഉപയോഗിക്കുന്നതിന് വിദ്യാർത്ഥികൾ മണിക്കൂറുകളോളം വരിനിൽക്കും, അതേസമയം ലഭ്യമായ വേഗതയേറിയ ഐബിഎം മെഷീനെ അവഗണിച്ചു. കെൻ ഓൾസനും ഹാർലൻ ആൻഡേഴ്സണും ഇൻ്ററാക്ടീവ് കമ്പ്യൂട്ടിംഗിൻ്റെ സാധ്യതകൾ കണ്ടു, ഈ ആവശ്യത്തിനായി ഒരു ചെറിയ, ഡെഡിക്കേറ്റഡ് മെഷീന് ഒരു വിപണി ഉണ്ടെന്ന് വിശ്വസിച്ചു. വിപണിയിൽ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും സംവേദനാത്മകവുമായ ഒരു കമ്പ്യൂട്ടർ സൃഷ്ടിക്കുന്നതിനായി ടിഎക്സ്-0 എന്ന ആശയം വാണിജ്യവൽക്കരിക്കാൻ അവർ വിഭാവനം ചെയ്തു. മികച്ച പ്രകടനത്തെക്കാൾ ഗ്രാഫിക്കൽ ഔട്ട്‌പുട്ടിനോ തത്സമയ പ്രവർത്തനത്തിനോ മുൻഗണന നൽകുന്ന ഉപയോക്താക്കൾക്ക് ഈ ചെറിയ ഡെഡിക്കേറ്റഡ് മെഷീൻ വിൽക്കാനാണ് അവർ ലക്ഷ്യമിട്ടത്. അക്കാലത്ത് ലഭ്യമായ വലിയ സിസ്റ്റങ്ങളെ അപേക്ഷിച്ച് ഈ മെഷീൻ വളരെ വിലകുറഞ്ഞതായിരിക്കുമെന്നതിനാൽ, ഒരു വലിയ 36-ബിറ്റ് മെഷീൻ ആവശ്യമില്ലാത്ത നിർദ്ദിഷ്ട ജോലികൾക്ക് ചെലവ് കുറഞ്ഞ കമ്പ്യൂട്ടർ ഉപയോക്താക്കളെ ആകർഷിക്കുകയും ചെയ്യും. 1957-ൽ, കെൻ ഓൾസൻ, ഹാർലൻ ആൻഡേഴ്സൺ, കെന്നിൻ്റെ സഹോദരൻ സ്റ്റാൻ എന്നിവർ തങ്ങളുടെ സംരംഭത്തിന് ധനസഹായം തേടിയപ്പോൾ, കമ്പ്യൂട്ടർ കമ്പനികളിൽ നിക്ഷേപിക്കാൻ വിമുഖത കാണിച്ച അമേരിക്കൻ ബിസിനസ്സ് സമൂഹത്തിൽ നിന്ന് അവർ എതിർപ്പ് നേരിട്ടു. അക്കാലത്ത്, കമ്പ്യൂട്ടറുകൾ വളരെ അപകടസാധ്യതയുള്ളതും വലിയ നിക്ഷേപം ആവശ്യമുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. 1950-കളിൽ നിരവധി ചെറിയ കമ്പ്യൂട്ടർ കമ്പനികൾ വന്നുപോയി, പുതിയ സാങ്കേതിക സംഭവവികാസങ്ങൾ മൂലം അവരുടെ പ്ലാറ്റ്‌ഫോമുകൾ കാലഹരണപ്പെട്ടപ്പോൾ തുടച്ചുനീക്കപ്പെട്ടു, കൂടാതെ ആർസിഎ(RCA), ജനറൽ ഇലക്ട്രിക്(General Electric) പോലുള്ള വലിയ കമ്പനികൾ പോലും വിപണിയിൽ ലാഭമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. ജോർജസ് ഡോറിയോട്ടും അദ്ദേഹത്തിൻ്റെ അമേരിക്കൻ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (AR&D) മാത്രമാണ് അവരുടെ സംരംഭത്തിൽ ഗൗരവമായ താൽപ്പര്യം പ്രകടിപ്പിച്ചത്. ഒരു പുതിയ കമ്പ്യൂട്ടർ കമ്പനിക്ക് അധിക ധനസഹായം ലഭിക്കാൻ പാടുപെടുമെന്ന ആശങ്കയിൽ, കമ്പ്യൂട്ടറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ബിസിനസ് പ്ലാൻ പരിഷ്കരിക്കാൻ ഡോറിയറ്റ് കമ്പനിയെ ഉപദേശിക്കുകയും "ഡിജിറ്റൽ കമ്പ്യൂട്ടർ കോർപ്പറേഷൻ" എന്ന പേര് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു[9] രണ്ട് ഭാഗങ്ങളായി ഒരു ലളിതമായ ബിസിനസ്സ് പ്ലാനുമാനാണ് ഉണ്ടായിരുന്നത്: ആദ്യം, അവർ നിർദ്ദിഷ്ട ജോലികൾക്കായി ചെറുതും താങ്ങാനാവുന്നതുമായ മെഷീനുകൾ നിർമ്മിക്കും, പിന്നീട്, കമ്പനി വളരുകയും കൂടുതൽ ഫണ്ടിംഗ് നേടുകയും ചെയ്യുമ്പോൾ അവർ കൂടുതൽ വിപുലമായ കമ്പ്യൂട്ടറുകൾ വികസിപ്പിക്കും. ലബോറട്ടറി ഉപയോഗത്തിനായി വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന് ഒരുമിച്ച് ബന്ധിപ്പിക്കാൻ കഴിയുന്ന വ്യക്തിഗത കമ്പ്യൂട്ടർ മൊഡ്യൂളുകൾ വിൽക്കാൻ അവർ തീരുമാനിച്ചു. ഈ "ഡിജിറ്റൽ മൊഡ്യൂളുകൾ" വിജയകരവും ലാഭകരവുമാണെന്ന് തെളിഞ്ഞാൽ, കമ്പനിക്ക് അവരുടെ രണ്ടാം ഘട്ടത്തിൽ ഒരു സമ്പൂർണ്ണ കമ്പ്യൂട്ടർ വികസിപ്പിക്കുന്നതിലേക്ക് നീങ്ങാം[10]. "ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ" എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ 70% ഓഹരിക്ക് പകരമായി എആർ ആൻഡ് ഡി (AR&D)-യിൽ നിന്ന് 70,000 ഡോളർ ലഭിച്ചു. മസാച്യുസെറ്റ്‌സിലെ മെയ്‌നാർഡിലുള്ള ഒരു ആഭ്യന്തരയുദ്ധ കാലത്തെ ടെക്‌സ്‌റ്റൈൽ മില്ലിൽ അവർ തങ്ങളുടെ പ്രവർത്തനം ആരംഭിച്ചു, അവിടെ താങ്ങാനാവുന്ന തുകയ്ക്ക് നിർമ്മാണ ഇടം ലഭ്യമായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia