ഡിയോസായ് ദേശീയോദ്യാനം
![]() ![]() ഡിയോസായ് ദാശീയോദ്യാനം (Urdu: دیوسائی نیشنل پارک) പാകിസ്താൻ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശമായ ഗിൽജിത് ബാൾട്ടിസ്ഥാനിലെ സ്കർഡുവിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കാരക്കോറം വെസ്റ്റ് ടിബറ്റൻ പ്ലേറ്റോയിൽ 4114 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡിയോസായ് ദാശീയോദ്യാനം ലോകത്തിലെ ഉയരം കൂടിയ സമതല പ്രദേശങ്ങളിലെന്നാണ്. 3000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം 1993-ലാണ് സ്ഥാപിക്കപ്പെട്ടത്. [1] ഹിമാലയൻ തവിട്ടു കരടിയാണ് പാർക്കിലെ പ്രധാന മൃഗം. വൈവിദ്ധ്യമേറിയ അനേകം സസ്യങ്ങളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നു. ഷ്യോസർ ലേക്ക് എന്നൊരു തടാകവും ഇവിടെയുണ്ട്. ഹിമാലയൻ ഐബക്സ്, റെഡ് ഫോക്സ്, ഗോൾഡൻ മാർമ്മസറ്റ്, ചന്നായ്, സ്നോ ലെപ്പേഡ്, തുടങ്ങിയവയാണ് പ്രധാന മൃഗങ്ങൾ. സ്വർണ്ണപരുന്ത്, ലാമർഗീർ തുടങ്ങി 124 തരത്തിൽ പെട്ട പക്ഷികളും ഇവിടെയുണ്ട്. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia