ഡീറ്റെയിൻഡ് (2024 ചലച്ചിത്രം)
ഫെലിപ്പ് മുച്ചി സംവിധാനം ചെയ്ത 2024 ൽ പുറത്തിറങ്ങിയ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഡീറ്റെയിൻഡ്. ആബി കോർണിഷ്, ലാസ് അലോൺസോ, മൂൺ ബ്ലഡ്ഗുഡ്, ജോൺ പാട്രിക് അമെഡോറി, ജസ്റ്റിൻ എച്ച്. മിൻ, ബ്രീഡ വൂൾ, സിലാസ് വെയ്ർ മിച്ചൽ എന്നിവരാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന പ്രധാന അഭിനേതാക്കൾ. കഥാാസാരംമദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് റബേക്ക കാമനെ ഡിറ്റക്ടീവ് വിഭാഗം അറസ്റ്റ് ചെയ്യുന്നു. എന്നാൽ ഇതൊന്നും തനിക്ക് ഓർമ്മയില്ലെന്ന് റബേക്ക പറയുന്നു. തുടർന്ന് റബേക്കയെ അവർ ലോക്കപ്പിലടയ്ക്കുന്നു. റബേക്കയുടെ കൂട്ടുകാരി സാറ സെല്ലിൽ വരികയും 'റൺ' എന്ന് വായിക്കുന്ന രീതിയിൽ അവൾ കഴിക്കുന്ന ചോക്ലേറ്റിന്റെ മറ്റു ഭാഗങ്ങൾ മറച്ചുപിടിച്ച് സൂചന തരികയും ചെയ്യുന്നു. റബേക്ക വക്കീലിനെ കാണാനാവശ്യപ്പെടുകയും എന്നാൽ വക്കീൽ വെക്കേഷന് ടൂറുപോയെന്നും ഡിറ്റക്ടീവ് അവേരി പറയുന്നു. പകരം മറ്റൊരു വക്കീലിനെ ഏർപ്പാടാക്കുന്നു. ഇതേ തുടർന്ന് റബേക്കക്ക് ഡിറ്റക്ടീവുകളുടെ പെരുമാറ്റത്തിൽ സംശയം തോന്നുന്നു. റബേക്ക ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ തേടുന്നു. ഇതേ തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും സംഭവവികാസങ്ങളുമാണ് ഈ സിനിമ പറയുന്നത്. യഥാർത്ഥത്തിൽ റബേക്ക ഡിറ്റക്ടീവുകൾ വിചാരിച്ച വ്യക്തിയായിരുന്നില്ല. വഴിയിൽ നടന്ന അപകടം ഒരു ട്രാപ്പായിരുന്നു. അഭിനേതാക്കൾ
ചിത്രീകരണംലോസ് ആഞ്ചലസിൽ 20 ദിവസം നീണ്ടുനിന്ന ചിത്രീകരണം 2021 ഒക്ടോബർ 29 ന് പൂർത്തിയായി.[2][3] റിലീസ്2023 മെയ് മാസത്തിൽ സബ്ലിമിറ്റി എന്റർടൈൻമെന്റ് ഈ ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള വിൽപ്പന അവകാശം നേടിയതായി പ്രഖ്യാപിച്ചു.[4] 2024 മെയ് മാസത്തിൽ, ക്വിവർ ഡിസ്ട്രിബ്യൂഷൻ ചിത്രത്തിൻ്റെ വടക്കേ അമേരിക്കൻ വിതരണാവകാശം നേടിയതായി പ്രഖ്യാപിച്ചു.[5] 2024 ഓഗസ്റ്റ് 2 ന് പരിമിതമായ തിയേറ്ററുകളിലും വീഡിയോ ഓൺ ഡിമാന്റ് ആയും ഈ ചലച്ചിത്രം പുറത്തിറങ്ങി.[6] സ്വീകരണംറോട്ടൺ ടൊമാറ്റോസ് വെബ്സൈറ്റിൽ 16 നിരൂപകരുടെ അവലോകനങ്ങളിൽ 81% പോസിറ്റീവ് റേറ്റിംഗ് ലഭിച്ചു. ഈ സിനിമയുടെ ശരാശരി റേറ്റിംഗ് 6.1/10 ആണ്.[7] അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia