ഡെ സ്റ്റൈൽ1917-ൽ സ്ഥാപിത്മായ ഒരു ഡച്ച് കലാപ്രസ്ഥാനമാണ് ഡെ സ്റ്റൈൽ(ഇംഗ്ലീഷിൽ: De Stijl/də ˈstaɪl/; Dutch pronunciation: [də ˈstɛil]) അഥവാ നിയോപ്ലാസ്റ്റിസിസം. "The Style" എന്നുള്ളതിന് സമാനമായ ഡച്ച് പദമാണ് "De Stijl". 1917 മുതൽ 1931വരെയുള്ള കാലയളവിൽ ഡച്ച് കലാസൃഷ്ടികളെ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്.[1][2] ഡച്ച് ചിത്രകാരനും, സാഹിത്യകാരനും, വിമർശകകനുമായിരുന്ന തിയോ വാൻ ഡസ്ബെർഗ്(1883–1931) പുറത്തിറക്കിയ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പേരും ഡെ സറ്റിൽ എന്നായിരുന്നു. കലാസിദ്ധാന്തങ്ങൾ പലതും ഈ പ്രസിദ്ധീകരണത്തിലൂടെയാണ് പ്രചരിപ്പിക്കപ്പെട്ടത്. ഡസ്ബെർഗിനെ കൂടാതെ പീറ്റ് മൊൺട്രിയൻ (1872–1944), വിൽമോസ് ഹുസ്സാർ (1884–1960), ബ്ബ്രാറ്റ് വാൻ ഡെർ ലെക് (1876–1958)തുടങ്ങിയ ചിത്രകാരന്മാരും ,ഗെറിറ്റ് റീറ്റ്വെൽഡ് (1888–1964), റോബെർട് വാന്റ് ഹൊഫ് (1887–1979), ജെ.ജെ.പി ഔഡ് (1890–1963) തുടങ്ങിയ വാസ്തുശില്പികളും ഈ പ്രസ്ഥാനത്തിന് വളരെയേറെ സംഭാവനകൾ നൽകിയവരാണ്. ഈ ആലുകളുടെ പ്രവർത്തനഫലമായുദ്ഭവിച്ച കലാ തത്ത്വചിന്തയാണ് നിയോപ്ലാസ്റ്റിസിസം എന്ന് അറിയപ്പെട്ടുതുടങ്ങിയത്.
ഇതും കാണുക
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾഡെ സൈൽ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia