ഡെക്കാൻ ക്രോണിക്കിൾ
1930 കളിൽ രാജഗോപാൽ മുദാലിയാർ സ്ഥാപിച്ചതും നിലവിൽ എസ്ആർഇഐ യുടെ ഉടമസ്ഥതയിലുള്ളതുമായ ഒരു ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ദിനപത്രമാണ് ഡെക്കാൻ ക്രോണിക്കിൾ .[3] ഇത് തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് ഡെക്കാൻ ക്രോണിക്കിൾ ഹോൾഡിംഗ്സ് ലിമിറ്റഡ് (ഡിസിഎച്ച്എൽ) പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയുടെ ഡെക്കാൻ പ്രദേശങ്ങളിൽ നിന്നാണ് പത്രത്തിന്റെ പേര് ഉരുത്തിരിഞ്ഞത്. ഡെക്കാൻ ക്രോണിക്കിളിന് ആന്ധ്രയിലും തെലങ്കാനയിലും എട്ട് പതിപ്പുകളുണ്ട്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും അവ പ്രസിദ്ധീകരിക്കുന്നുണ്ട്.[4] ഡിസിഎച്ച്‌എല്ലിന്റെ ഉടമസ്ഥത എസ്ആർഇഐയ്ക്കാണ്.[5] ഡെക്കാൻ ചാർജേഴ്സ്ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ ഹൈദരാബാദ് നഗരത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഡെക്കാൻ ചാർജേഴ്സ് ഡെക്കാൻ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലുള്ളള ടീം ആയിരുന്നു. ഗായത്രി റെഡ്ഡിയും ഡബ്ല്യുപിപി ഗ്രൂപ്പ് എമ്മും ഡെക്കാൻ ചാർജേഴ്സിന്റെ ഉടമയായിരുന്നു.[6] ഡിസിഎച്ച്‌എല്ലും (അതിന്റെ ഇപ്പോൾ നിലവിലില്ലാത്ത ഡെക്കാൻ ചാർജേഴ്സും) എസ്ആർഇഐ & കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ ഉടമസ്ഥതയിലാണ്.[7] അവലംബം
പുറം കണ്ണികൾDeccan Chronicle എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia