ഡെന്നിസ് ടിറ്റോ
ഡെന്നിസ് ടിറ്റോ എന്ന ഡെന്നിസ് അന്തോണി ടിറ്റോ (ജനനം: ആഗസ്റ്റ് 8, 1940) അമേരിക്കക്കാരനായ എഞ്ചിനീയറും കോടീശ്വരനും ആദ്യ സ്പേസ് ടൂറിസ്റ്റും ആയിരുന്നു. തന്റെ യാത്രയ്ക്കുള്ള ചെലവുമുഴുവൻ അദ്ദേഹം സ്വയം വഹിക്കുകയായിരുന്നു. 2001ന്റെ മധ്യത്തിൽ ഇന്റെർനാഷണൽ സ്പേസ് സ്റ്റേഷനിൽ അദ്ദേഹം 8 ദിവസത്തോളം ചെലവൊഴിക്കുകയുണ്ടായി. സോയൂസ് റ്റി. എം - 32ൽ അദ്ദേഹം ബഹിരാകാശത്തെത്തുകയും തിരികെ സോയൂസ് റ്റി. എം -31ൽ മടങ്ങുകയും ചെയ്തു. ജീവിതവും ജോലിയുംഅമേരിക്കയിലെ ന്യൂ യോർക്കിലെ ക്വീൻസിലാണ് അദ്ദേഹം ജനിച്ചത്. ന്യൂ യോർക്ക് സിറ്റിയിലെ ഫോറസ്റ്റ് ഹിൽസ് ഹൈസ്കൂളിൽ നിന്നും അദ്ദേഹം ബിരുദം നേടി. ന്യൂ യോർക്ക് സർവ്വകലാശാലയിൽ നിന്നും ആസ്ട്രൊനോട്ടിക്സിലും ഐറോനോട്ടിക്സിലും ബിരുദം നേടിയ അദ്ദേഹം കണക്റ്റിക്കട്ടിലെ ഹാർടു ഫോഡിലുള്ള റെൻസിലയെർ പോളിടെൿനിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കി.[1] ടിറ്റോ നാസയിലെ ജെറ്റ് പ്രൊപ്പൽഷൻ ലാബിലെ മുൻ ശാസ്ത്രജ്ഞനുമായിരുന്നു. വിഖ്യാത ബൗദ്ധിക സംഘടനയായ പ്സൈഅപ്സിലോണിന്റെ അംഗവും കൂടിയായ അദ്ദേഹത്തിനു റെൻസിലയെർ പോളിടെൿനിക് ഇൻസ്റ്റിറ്റ്യൂട്ട് ആദരസൂചകമായി 2002ൽ എഞ്ചിനീയറിങ്ങിൽ ഒരു ഡോക്ടറേറ്റും നൽകിയിട്ടുണ്ട്. 1972ൽ ഡെന്നിസ് റ്റിറ്റോ വിൽഷയർ അസോസിയേറ്റ് എന്ന മാർക്കെറ്റിങ്ങ് പ്രവചന സ്ഥാപനം സ്ഥാപിച്ചു.[2] ഒരു സ്പേസ് വാഹനത്തിന്റെ പാത അളക്കുന്നതിനുപയോഗിക്കുന്ന അതെ സങ്കേതമാണ് അദ്ദേഹം മാർക്കറ്റിന്റെ വെല്ലുവിളികളെ അളക്കാനായി ഉപയോഗിച്ചത്.[3] സ്പേസ് എഞ്ചിനീയറിങ്ങിൽ നിന്നും വിപണിനിക്ഷേപരംഗത്തേയ്ക്ക് വന്നെങ്കിലും അദ്ദേഹം സ്പേസിലെ താത്പര്യം വിട്ടിരുന്നില്ല.[4] ബഹിരാകാശ സഞ്ചാരം![]() മിർകോർപ് എന്ന റഷ്യൻ സംരംഭത്തിൽ ടിറ്റോയെ റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി വാണിജ്യബഹിരാകാശ സഞ്ചാരത്തിന് കൊണ്ടുപോകാൻ അനുമതി നൽകി. ടിറ്റോ തന്റെ ബഹിരാകാശ സഞ്ചാരത്തിനു മുൻപ് തന്റെ മുൻ സ്ഥാപനമായ നാസയിൽ നിന്നു തന്നെ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. അന്നത്തെ നാസയുടെ അഡ്മിനിസ്ട്രേറ്ററായ ഡാനിയേൽ ഗോൾഡിൻ ഒരു ടൂറിസ്റ്റിനെ ബഹിരാകാശത്തു കൊണ്ടുപോകുന്നത് ശരിയല്ല എന്ന പക്ഷക്കാരനായിരുന്നു.[5][6] ഒർഫാൻസ് ഓഫ് അപ്പോളോ എന്ന ഡോക്യുമെന്ററിയിൽ, മിർകോർപ്, ഗോൾഡിൻ, ടിറ്റോ എന്നിവരെ കാണിക്കുന്നുണ്ട്. ടിറ്റോ അമേരിക്കയിൽ താൻ ഇന്റെർനാഷണൽ സ്പേസ് സ്റ്റേഷന്റെ അമേരിക്കൻ ഭാഗത്തെ കേന്ദ്രീകരിച്ച പരിശീലനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ, നാസയുടെ മാനേജർ ആയ റോബർട്ട് ഡി കബാന ടിറ്റോയേയും അദ്ദേഹത്തിന്റെ സഹയാത്രികരായ കോസ്മൊനോട്ടുകളേയും വീട്ടിലേയ്ക്കു തിരികെ അയച്ച ശേഷം പറഞ്ഞത് : "പരിശീലനം തുടങ്ങാൻ ഞങ്ങൾക്കു കഴിയില്ല കാരണം, ഡെന്നിസ് ടിറ്റോയുമായി പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ ഞങ്ങൾ തയ്യാറല്ല " എന്നാണ്.[7] പിന്നീട്, സ്പേസ് വിനോദസഞ്ചാര കമ്പനിയായ, സ്പേസ് അഡ്വൻചേഴ്സ് ലിമിറ്റഡുമായിച്ചേർന്ന് സോയൂസ് - ടി. എം -32 ദൗത്യവുമായിചേർന്ന് 2001ഏപ്രിൽ 28നു ഏഴു ദിവസവും 22 മണിക്കൂറും 4 മിനുട്ടും ബഹിരാകാശത്തു ചെലവൊഴിച്ച് 128 പ്രാവശ്യം ഭൂമിയെ വലംവച്ചു.[8] അദ്ദേഹം തന്റെ ബിസിനസ്സിനായി പല പരീക്ഷണം നടത്തുകയും 20 മില്ല്യൺ ഡോളർ തന്റെ യാത്രയ്ക്കു ചെലവാക്കുകയും ചെയ്തു.[9] See alsoഅവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia