ഡെന്റൺ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരവും കൗണ്ടിയുടെ ആസ്ഥാനവുമാണ് ഡെന്റൺ. ടെക്സസിലെ 27ആമാത്തെ ഏറ്റവും ജനവാസമേറിയ നഗരവും ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിലെ പതിനൊന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ഡെന്റണിൽ 2010ലെ സെൻസസ് പ്രകാരം 113,383,[4] പേർ വസിക്കുന്നു. ഭൂമിശാസ്ത്രംഡാളസ്–ഫോർട്ട് വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ വടക്കേ അറ്റത്താണ് ഡെന്റൺ സ്ഥിതി ചെയ്യുന്നത്. ഡാളസ്-ഫോർട്ട് വർത്ത്-ഡെന്റൺ എന്നീ മൂന്നു നഗരങ്ങൾ ചേർന്നുള്ള പ്രദേശമാണ് പൊതുവേ "ഉത്തര ടെക്സസിന്റെ സുവർണ്ണ ത്രികോണം" എന്നു പൊതുവേ അറിയപ്പെടുന്നത്[5]. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 89.316 ചതുരശ്ര മൈൽ (231.33 കി.m2) ആണ്. ഇതിൽ 87.952 ചതുരശ്ര മൈൽ (227.79 കി.m2) കരപ്രദേശവും 1.364 ചതുരശ്ര മൈൽ (3.53 കി.m2) ജലവുമാണ്[3]. പരന്ന പ്രതലമായ ബെൻഡ് ആർച്ച്–ഫോർട്ട് വർത്ത് തടത്തിന്റെ വടക്കുകിഴക്കേ അറ്റത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 500-തൊട്ട് 900 അടി (150- തൊട്ട് 270 മീ) ആണ് ഉയരം.[6] പ്രകൃതിവാതകം ധാരാളമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ബാർണെറ്റ് ഷെയ്ലിന്റെ ഭാഗമാണ് നഗരത്തിന്റെ കുറച്ചുഭാഗം[7][8]. അതുപോലെ നഗരത്തിനു 15 മൈൽ (24 കി.മീ) തെക്കായാണ് മനുഷ്യനിർമ്മിത ജലസംഭരണിയായ ലൂയിസ്‌വിൽ തടാകം സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥ
നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില 113 °F (45 °C) ആണ്. ഇത് 1954ൽ ആയിരുന്നു. വേനൽക്കാലത്തെ ഉണക്കുകാറ്റ് ഈ പ്രദേശത്തിന്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. ഇക്കാലത്ത് താപനില 100 °F (38 °C)യ്ക്കു മേൽ വരാറുണ്ട്. എന്നിരുന്നാലും ശരാശരി കൂടിയ താപനില ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 91- തൊട്ട് 96 °F (33- തൊട്ട് 36 °C) ആണ്. രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ താപനില −3 °F (−19 °C) ആണ്, ഏറ്റവും തണുപ്പുള്ള മാസം 33 °F (1 °C) ശരാശരി താപനിലയുള്ള ജനുവരിയും[9]. "ടൊർണാഡോ ഇടവഴി" എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഡെന്റണിൽ ദേശീയ കാലാവസ്ഥാ സർവീസ് ടൊർണാഡോ മുന്നറിയിപ്പുകൾ ചിലപ്പോഴൊക്കെ നൽകാറുണ്ടെങ്കിലും അവ നഗരത്തിൽ വല്ലപ്പോഴുമൊക്കെയെ രൂപം കൊള്ളാറുള്ളൂ. നഗരത്തിൽ വർഷം ശരാശരി 37.7 inches (96 സെ.മീ) മഴ ലഭിക്കാറുണ്ട്[9]. വസന്തകാലത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളും പേമാരിയും സാധാരണമാണ്[10]. ശരാശരി വാർഷിക ഹിമപാതം ഡാളസ് ഫോർട്ട് വർത്തിന്റേയ്തുപോലെ 2.4 inches (6.1 സെ.മീ) ആണ്[11]. സംസ്കാരവും ഉല്ലാസവുംഡെന്റൺ ചത്വരംഓക്ക്, ഹിക്കറി, ലോക്കസ്റ്റ്, എൽമ് സ്ട്രീറ്റുകളാൽ ചുറ്റപ്പെട്ട ഡെന്റൺ ചത്വരമാണ് നഗരത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സിരാകേന്ദ്രം. ചത്വരത്തിന്റെ നടുക്കാണ് സർക്കാർ ഓഫീസുകളും നഗരത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന മ്യൂസിയവുമുൾക്കൊള്ളുന്ന ഡെന്റൺ കൗണ്ടി കോർട്ട്‌ഹൗസ്-ഓൺ-ദി-സ്ക്വയർ[12]. യു.എസിലെ ചരിത്രപ്രാധന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കോർട്ട്‌ഹൗസ് ടെക്സസിന്റെ 150ആം വാർഷികത്തോടനുബന്ധിച്ച് 1986ലാണ് പുനരുദ്ധരിച്ചത്[13]. പുനരുദ്ധാരണം സൃഷ്ടിച്ച ആവേശം പിന്തുടർന്ന് ഒരു ഡൗൺടൗൺ പുനശാക്തീകരിക്കുന്ന ഒരു പദ്ധതി തുടക്കമിട്ടത് കൂടുതൽ നിക്ഷേപവും ജോലിയും നഗരത്തിൽ കൊണ്ടുവന്നു[14]. ഡൗൺടൗൺ ചത്വരത്തിൽ ഏറെ കടകളും റെസ്റ്റോറന്റുകളുമുണ്ട്. ഇവയിൽ പലതും 1940 മുതൽ തുറന്നിരിക്കുന്നതാണ്. ഓരോ വർഷവും ഡെന്റൺ ഹോളിഡേ ലൈറ്റിങ് ഉത്സവത്തിന് ഡൗൺടൗൺ ചത്വരം ദീപാലങ്കൃതമാക്കി ശ്രദ്ധാകേന്ദ്രമാക്കാറുണ്ട്[15]. അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾDenton, Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia