യൂണിവേഴ്സൽ പിക്ചേഴ്സിനായി ഇല്ല്യൂമിനേഷൻ നിർമ്മിച്ച 2017 ലെ അമേരിക്കൻ ഒരു കമ്പ്യൂട്ടർ-ആനിമേറ്റഡ് കോമഡി ചിത്രമാണ്ഡെസ്പിക്കബിൾ മി 3. ഡെസ്പിക്കബിൾ മി ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തേതും ഡെസ്പിക്കബിൾ മി 2 (2013) ന്റെ തുടർച്ചയുമാണ് ഈ ചിത്രം. പിയേർ കോഫിൻ, കൈൽ ബാൾഡ എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ സഹസംവിധായകൻ ഇല്ല്യൂമിനേഷൻ നിർമാണ/കഥാപാത്ര ഡിസൈനർ ആയ എറിക് ഗില്ലാൻ ആണ്. സിങ്കോ പോൾ, കെൻ ഡോറിയോ എന്നിവർ ചിത്രത്തിന്റെ രചന നിർവഹിച്ചു.
ചിത്രത്തിൽ ബൽത്താസർ ബ്രാട്ട് എന്ന ഒരു പുതിയ ശത്രുവിനെ പരാജയപ്പെടുത്തുന്നതിനായി ഗ്രു തന്റെ നീണ്ട ഇരട്ട സഹോദരൻ ഡ്രുവിനൊപ്പം ചേരുന്നു. സ്റ്റീവ് കാരെൽ, മിറാൻഡ കോസ്ഗ്രോവ്, ഡാന ഗെയർ എന്നിവർ ആദ്യ രണ്ടു ചിത്രങ്ങൾ തങ്ങൾ അവതരിപ്പിച്ച ഗ്രു, മർഗോ, എഡിത്ത് എന്നീ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു. ഡെസ്പിക്കബിൾ മി (2010) യിൽ ഗ്രുവിന്റെ അമ്മ മർലീന ഗ്രു ആയി അഭിനയിച്ച ജൂലി ആൻഡ്രൂസ് ഈ ചിത്രത്തിൽ വീണ്ടും തിരിച്ചെത്തി. ക്രിസ്റ്റൻ വിഗ്, സ്റ്റീവ് കൂഗൻ എന്നിവർ ഡെസ്പിക്കബിൾ മി 2 (2013) ൽ നിന്നുള്ള ലൂസി, സൈലാസ് റാംസ്ബോട്ടം എന്നീ വേഷങ്ങൾ വീണ്ടും അവതരിപ്പിച്ചു.
ഡെസ്പിക്കബിൾ മി 3 2017 ജൂൺ 14 ന് ആനെസി ഇന്റർനാഷണൽ ആനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ചു, കൂടാതെ ജൂൺ 30, 2017 ന് 3 ഡി, റിയൽഡി 3 ഡി, ഡോൾബി സിനിമ, ഐമാക്സ് എന്നീ പതിപ്പുകൾ സഹിതം അമേരിക്കയിലെ തീയേറ്ററുകളിൽ എത്തി. സമ്മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രം ലോകമെമ്പാടും ആയിരം കോടി ഡോളർ വരുമാനം നേടി, 2017 ൽ ഏറ്റവും വരുമാനം നേടുന്ന നാലാമത്തെ ചിത്രമായി. കൂടാതെ ഡെസ്പിക്കബിൾ മി ചലച്ചിത്ര പരമ്പരയിലെ ഏറ്റവും വരുമാനം നേടുന്ന ചിത്രം, ഏറ്റവും വരുമാനം നേടുന്ന എട്ടാമത്തെ അനിമേഷൻ ചിത്രം, എക്കാലത്തെയും ഏറ്റവും മികച്ച വരുമാനം നേടിയ 38-ാമത്തെ ചിത്രം എന്നീ നേട്ടങ്ങൾ ചിത്രത്തിന് ലഭിച്ചു. 2015 ൽ മിനിയൻസിന് ശേഷം ഒരു ബില്യൺ ഡോളർ സമ്പാദിച്ച ഇല്യുമിനേഷന്റെ രണ്ടാമത്തെ ചിത്രമാണിത്, അങ്ങനെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രാഞ്ചൈസിയായി ഡെസ്പിക്കബിൾ മി.
കഥാസാരം
മുൻ സൂപ്പർ വില്ലൻ ഗ്രു ഇപ്പോൾ ആന്റി വില്ലൻ ലീഗിന്റെ (എവിഎൽ) ഏജന്റാണ്. 1980 കളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള ബൽത്താസർ ബ്രാറ്റ് പിന്നീട് വില്ലനായി മാറുന്നു. ബൽത്താസിന്റെ പദ്ധതികൾക്ക് തുരങ്കം വെയ്ക്കാൻ ഗ്രുവിനേയും ഭാര്യ ലൂസി വൈൽഡിനെയും ചുമതലപ്പെടുത്തുന്നു. ഡുമോണ്ട് എന്ന പിങ്ക് നിറത്തിലുള്ള വലിയ ഒരു ഡയമണ്ട് മോഷ്ടിക്കുന്നതിൽ നിന്ന് ബ്രാറ്റിനെ തടയാൻ ഗ്രുവിന് കഴിഞ്ഞു എങ്കിലും അയാൾ രക്ഷപെടുന്നു. ബ്രാറ്റിനെ പിടികൂടുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി, എവിഎല്ലിന്റെ തലവനായ സൈലാസ് റാംസ്ബോട്ടം തന്റെ സ്ഥാനം രാജിവെക്കുകയും തൽസ്ഥാനത്തു നിയോഗിതയായ പുതിയ തലവൻ വലേരി ഡാവിഞ്ചി, ഗ്രുവിനെയും ലൂസിയെയും എവിഎല്ലിൽ നിന്ന് പുറത്താക്കുക്കുകയും ചെയ്യുന്നു.
ഗ്രുവും ലൂസിയും വീട്ടിലെത്തി മക്കളായ മർഗോ, എഡിത്ത്, ആഗ്നസ് എന്നിവരോട്, തങ്ങളെ പിരിച്ചുവിട്ടതിനെക്കുറിച്ച് മനസ്സില്ലാമനസ്സോടെ പറയുന്നു. സഹായിയായ ഡോക്ടർ നെഫാരിയോ അബദ്ധത്തിൽ കാർബോണൈറ്റിൽ ഉറച്ചുപോകുകയും, ജോലിയില്ലാതെ ആയിട്ടും വില്ലൻ പണിയിലേക്ക് മടങ്ങാത്തത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു ഗ്രൂവിന്റെ മിനിയൻസ് അവനെ വിട്ടു പോകുന്നു. ഡേവ്, ജെറി എന്നീ മിനിയൻസ് മാത്രം ഗ്രൂവിനൊപ്പം നിൽക്കുന്നു. അതേസമയം, കുട്ടികളുടെ വളർത്തമ്മ എന്ന തന്റെ പുതിയ റോളുമായി പൊരുത്തപ്പെടാൻ ലൂസി പാടുപെടുന്നു. തനിക്ക് ഡ്രൂ എന്ന ഇരട്ട സഹോദരനുണ്ടെന്ന് ഗ്രു മനസ്സിലാക്കുന്നു. ഫ്രീഡോണിയ എന്ന വിദൂര രാജ്യത്ത് താമസിക്കുന്ന അദ്ദേഹത്തെ കാണാൻ ഗ്രു ആഗ്രഹിക്കുന്നു. ഡ്രൂവിനെ കാണാൻ കുടുംബം യാത്ര ചെയ്യാൻ തീരുമാനിക്കുന്നു, അദ്ദേഹത്തിന്റെ അപാരമായ സമ്പത്തും,കൊട്ടാരം പോലുള്ള വീടും കണ്ട് അത്ഭുതപ്പെടുത്തുന്നു. അതേസമയം, ഒരു ടാലന്റ് ഷോ സെറ്റിൽ അതിക്രമിച്ചു കടന്നതിനു മിനിയൻസിനെ അറസ്റ് ചെയ്യുന്നു. തന്റെ ഷോ റദ്ദാക്കിയതിന്റെ പ്രതികാരമായി ഹോളിവുഡിനെ നശിപ്പിക്കാനും ഒരു വമ്പൻ റോബോട്ട് നിർമിക്കാനും ബ്രാറ്റ് ഡയമണ്ട് വീണ്ടും മോഷ്ടിക്കുന്നു.
അടുത്തിടെ മരിച്ച അവരുടെ പിതാവ് "ബാൽഡ് ടെറർ" എന്നറിയപ്പെടുന്ന ഒരു ഐതിഹാസിക സൂപ്പർ വില്ലനായിരുന്നുവെന്ന് ഡ്രു വെളിപ്പെടുത്തുന്നു, അദ്ദേഹത്തിന്റെ വില്ലൻ പ്രവർത്തനങ്ങളാണ് കുടുംബത്തിന്റെ സമ്പത്തിന്റെ യഥാർത്ഥ ഉറവിടം. തന്റെ പഴയ വഴികളിലേക്ക് മടങ്ങാൻ ഗ്രുവിനെ ഡ്രു പ്രേരിപ്പിക്കുന്നു. പിതാവിന്റെ സൂപ്പർകാറിൽ ഡ്രൂ ഗ്രുവിനെ ഫ്രീഡോണിയ ചുറ്റികാണിക്കുന്നു. അതേസമയം, ഒരു അമ്മയെന്ന നിലയിൽ തന്റെ പുതിയ ജോലികൾ സന്തുലിതമാക്കാൻ ലൂസി ശ്രമിക്കുന്നു. എഡിത്തും ആഗ്നസും ഒരു പ്രാദേശിക ഭക്ഷണശാലയിൽ കയറി. അവിടത്തെ ബാർ അറ്റൻഡർ അടുത്തുള്ള ഒരു വനത്തിൽ ജീവിക്കുന്ന ഒരു യൂണികോണിനെക്കുറിച്ചു പറയുന്നു. യൂണികോൺ സാങ്കൽപ്പികമാണെന്ന് ആഗ്നസിനെ ബോധ്യപ്പെടുത്താൻ ഗ്രു ശ്രമിക്കുന്നു, പക്ഷേ അവളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ അതിനെതിരെ തീരുമാനിക്കുന്നു. അടുത്ത ദിവസം, ആഗ്നസും എഡിത്തും 'യൂണികോണിനെ' കണ്ടെത്താനായി, കാട്ടിലേക്ക് പുറപ്പെട്ടു എന്നാൽ ഒരുകൊമ്പുമാത്രമുള്ള ഒരു ആടിനെ കണ്ടെത്താനേ അവർക്ക് കഴിഞ്ഞുള്ളു. ഗ്രുവിനോടുള്ള ഇഷ്ടം മൂലം ജയിൽ ചാടാനും മുൻ യജമാനന്റെ അടുത്തേക്ക് മടങ്ങാനും മിനിയൻസ് തീരുമാനിക്കുന്നു.
വജ്രം മോഷ്ടിക്കാൻ ഗ്രു ഡ്രുവിനെ പ്രേരിപ്പിക്കുന്നു, അത് എവിഎല്ലിലേക്ക് കൊണ്ടുപോയി നഷ്ട്ടപ്പെട്ട തങ്ങളുടെ ജോലി തിരികെപ്പിടിക്കാൻ ഗ്രു രഹസ്യമായി ഉദ്ദേശിക്കുന്നു. നിരവധി തിരിച്ചടികൾ ഉണ്ടായിരുന്നിട്ടും, വജ്രം വീണ്ടെടുക്കാൻ അവർക്ക് കഴിയുന്നു.ഗ്രുവിന്റെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കിയ ഡ്രു അവനെ ചോദ്യം ചെയ്യുന്നു. അതിനു പകരമായി, ഡ്രുവിന്റെ കഴിവില്ലായ്മയെ ഗ്രു അപമാനിക്കുകയും അവരുടെ ബന്ധം അവസാനിപ്പിച്ചു ഫ്രീഡോണിയ വിടാൻ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ലൂസിയുടെ വേഷത്തിൽ എത്തുന്ന ബ്രാറ്റ് വജ്രം വീണ്ടും കൈക്കലാക്കുകയും കുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. യഥാർത്ഥ ലൂസിയെ കണ്ടെത്തിയതിനുശേഷം ഗ്രുവും ഡ്രുവും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയും കുട്ടികളെ മോചിപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്യുന്നു.
തന്റെ സൂപ്പർ റോബോട്ട് ഉപയോഗിച്ച് ബ്രാറ്റ് ഹോളിവുഡിൽ ഭീകരത സൃഷ്ടിക്കുന്നു. സൂപ്പർ പവർ ഗം ഉപയോഗിച്ച് ഹോളിവുഡിനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ബ്രാറ്റ് ഉദ്ദേശിക്കുന്നു. ഗ്രുവും ഡ്രൂവും പിതാവിന്റെ കാറിലെ ആയുധങ്ങൾ ഉപയോഗിച്ച് ബ്രാറ്റിന്റെ റോബോട്ടിനെ ദുർബലപ്പെടുത്തുമ്പോൾ ലൂസി കുട്ടികളെ രക്ഷിക്കുന്നു. എന്നാൽ പ്രത്യാക്രമണത്തിൽ കാർ നശിക്കുകയും ഗ്രു അബോധാവസ്ഥയിൽ ആവുകയും ചെയ്യുന്നു. ലേസർ രസ്മി ഉപയോഗിച്ചു ബ്രാറ്റ് ഗ്രുവിനെ കൊല്ലാൻ ശ്രമിക്കുമ്പോൾ ഡ്രൂ ഡ്രൂ റോബോട്ടിന്റെ ഉള്ളിൽ നുഴഞ്ഞുകയറി അതിനെ നശിപ്പിക്കുന്നു. ബോധം വീണ്ടെടുത്ത ഗ്രു ബ്രാറ്റിനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. ഇതിനോടകം ഗ്രുവിന്റെ ഒപ്പം ചേർന്ന മിനിയൻസ് ഗരത്തെ ഇതിനകം മൂടുന്ന ഗം നശിപ്പിക്കുന്നു.
താമസിയാതെ, ഗ്രുവിനെയും ലൂസിയെയും എവിഎല്ലിൽ തിരിച്ചെടുക്കുന്നു. ലൂസിയെ കുട്ടികൾ അവരുടെ അമ്മയായി അംഗീകരിക്കുന്നു. വില്ലനിലേക്ക് തിരികെയെത്തിയ ഡ്രൂ, മിനിയൻസിനൊപ്പം, ഗ്രുവിന്റെ വിമാനം മോഷ്ടിക്കുന്നു. എന്നാൽ പിന്തുടർന്ന് പിടിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻതൂക്കം ദ്രുവിന് നൽകാൻ ഗ്രുവും ലൂസിയും തീരുമാനിക്കുന്നു.
ശബ്ദ താരങ്ങൾ
സ്റ്റീവ് കാരെൽ - ഗ്രൂ, മുൻ സൂപ്പർവില്ലനും ആന്റീവില്ലൻ ലീഗ് ഏജന്റും, ,മാർഗോ, എഡിത്, ആഗ്നസ് എന്നിവരുടെ വളർത്തച്ഛൻ, ലൂസിയുടെ ഭർത്താവ് [5]
ഗ്രുവിന്റെഇരട്ട സഹോദരൻ ഡ്രുവിനും സ്റ്റീവ് കാരെൽ തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്.
ക്രിസ്റ്റൺ വിഗ് - ലൂസി വൈൽഡ്, ആന്റി വില്ലൻ ലീഗ് ഏജന്റും, ഗ്രുവിന്റെ ഭാര്യയും പെൺകുട്ടികളുടെ വളർത്തു അമ്മയും.
ട്രേ പാർക്കർ - ബൽത്തസാർ ബ്രാറ്റ്, 1980 കളിൽ ബാലവേഷങ്ങൾ ചെയ്തിരുന്ന ബൽത്തസാർ പിന്നീട് ഒരു സൂപ്പർ വില്ലൻ ആകുന്നു.
അഡ്രിയാൻ സിസ്കാറ്റോ - നിക്കോ, മർഗോയുമായി പ്രണയത്തിലായ ഫ്രീഡോണിയയിൽ നിന്നുള്ള ആൺകുട്ടി.
റിലീസ്
2017 ജൂൺ 14 ന് ആനെസി ഇന്റർനാഷണൽ ആനിമേറ്റഡ് ഫിലിം ഫെസ്റ്റിവലിൽ [2] ആദ്യമായി പ്രദർശിപ്പിച്ച ഈ ചിത്രം 2017 ജൂൺ 30 ന് യുണൈറ്റഡ് സ്റ്റേറ്റ്സ് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ഡോൾബി വിഷനിൽ റിലീസ് ചെയ്ത 2.39: 1 അനാമോർഫിക്ക് ഫോർമാറ്റിലുള്ള ഇല്യുമിനേഷന്റെ ആദ്യ ചിത്രമാണിത്.
ചിത്രത്തിന്റെ ആദ്യ ട്രെയിലർ 2016 ഡിസംബർ 14 ന് പുറത്തിറങ്ങി; [6] രണ്ടാമത്തേത് 2017 മാർച്ച് 14 ന് പുറത്തിറങ്ങി. ടിവി ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത മറ്റൊരു ട്രെയിലർ 2017 ഏപ്രിൽ 21 ന് പുറത്തിറങ്ങി. [9] മൂന്നാമത്തെ ട്രെയിലർ 2017 മെയ് 24 ന് പുറത്തിറങ്ങി. [10]
ഔട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് ഇൻ സൗണ്ട് എഡിറ്റിംഗ് ഫീച്ചർ അനിമേഷൻ
ഡെന്നിസ് ലിയോനാർഡ്, ടിം നീൽസൺ, മാത്യു ഹാർട്ട്മാൻ, മാക് സ്മിത്ത്, ആൻഡ്രെ ജെ.എച്ച്. സ്വീവേഴ്സ്, ക്രിസ്റ്റഫർ ഫ്ലിക്, റിച്ചാർഡ് ഗൗൾഡ്, ജോൺ റോഷ്, ഷെല്ലി റോഡൻ, സ്ലാം ആൻഡ്രൂസ്
↑Tapley, Kristopher (December 23, 2017). "Best of 2017 from the NTFCA". North Texas Film Critics Association. Archived from the original on December 12, 2017. Retrieved December 23, 2017.
↑Amidi, Amid (December 12, 2017). "Annual StLFCA Awards". Sf. Louis Film Association. Archived from the original on December 15, 2015. Retrieved December 12, 2017.