ഡെൽഹി മെട്രോ റെയിൽവേ28°36′53″N 77°12′43″E / 28.61472°N 77.21194°E
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിൽ സ്ഥാപിതമായ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗമാണ് ഡെൽഹി മെട്രോ റെയിൽവേ (ഹിന്ദി: दिल्ली मेट्रो) എന്നറിയപ്പെടുന്ന ദില്ലിയിലെ അതിവേഗ തീവണ്ടി ഗതാഗത മാർഗ്ഗം അഥവാ ഡെൽഹി മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (Delhi Mass Rapid Transit System / MRTS). ഇതിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത് 'ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്' (DMRC) എന്ന സ്ഥാപനമാണ് [4] 2002 ഡിസംബർ 24 നാണ് ഡെൽഹി മെട്രോ ആരംഭിച്ചത്. ഇത് ഇന്ത്യയിലെ രണ്ടാമത്തെ ഭൂഗർഭ റെയിൽവേ ഗതാഗത മാർഗ്ഗമാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ ഗതാഗതമായ കൽക്കട്ട മെട്രോയെക്കാളും ഭൂമിക്കടിയിലൂടെയും ഉപരിതലത്തിലൂടെയും, ഉയർത്തിയ പാളങ്ങളിലൂടെയും ഗതാഗത സംവിധാനം ഡെൽഹി മെട്രോയ്ക്കുണ്ട് . ഡെൽഹി മെട്രോയുടെ തീവണ്ടികൾ മണിക്കൂറിൽ 50 കി.മീ. മുതൽ 80 കി.മീ. വരെ വേഗതയിൽ സഞ്ചരിക്കുന്നു. ഓരോ സ്റ്റേഷനുകളിലും ശരാശരി 20 സെക്കന്റ് മാത്രമേ നിർത്തുകയുള്ളു. 2012 വരെ ഡെൽഹി മെട്രൊ റെയിൽവേക്ക് 193.2 കി.മീ. നീളത്തിൽ പാളങ്ങളും അവക്കിടയിൽ 139 സ്റ്റേഷനുകളും [3] (38 ഭുഗർഭ സ്റ്റേഷനുകൾ, 96 ഉയർന്ന സ്റ്റേഷനുകൾ, 5 ഉപരിതല സ്റ്റേഷൻ), 6 വ്യത്യസ്ത പാതകളും നിലവിലുണ്ട്. ചരിത്രം![]() ![]() 1960-ലെ ഡെൽഹി മാസ്റ്റർ പ്ലാനിലായിരുന്നു ഡെൽഹി മെട്രോ എന്ന ആശയം വന്നത്.[5] പിന്നീട് ഇതിന് വേണ്ടിയുള്ള നിയമനിർമ്മാണം 1978 ലെ മെട്രോ റെയിൽ നിയമത്തിൽ (Metro Railways (Construction of Works) Act) കൊണ്ടുവന്നു.[5] പക്ഷേ, മെട്രോ റെയിൽവേയുടെ നിർമ്മാണം തുടങ്ങിയത് വർഷങ്ങൾക്കുശേഷം ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഡി.എം.ആർ.സി) രൂപപ്പെട്ടതിനുശേഷം 1995 മാർച്ച് 5-ന് ആയിരുന്നു. കൽക്കട്ട മെട്രോയുടെ നിർമ്മാണത്തിൽ ഉണ്ടായ കാലതാമസവും സാമ്പത്തിക-സാങ്കേതികപ്രശ്നങ്ങളും കണക്കിലെടുത്ത് ഡി.എം.ആർ.സി ക്ക് ഡെൽഹി മെട്രോയുടെ പൂർണ്ണ അധികാരം നൽകിയിരുന്നു[6]. ശരിയായ പണികൾ തുടങ്ങിയത് 1998 ഒക്ടോബർ 1-നാണ്. തീവണ്ടികൾക്ക് സ്റ്റാൻഡേർഡ് ഗേജ് പാളങ്ങൾ പണിയുക എന്നതായിരുന്നു ഡി.എം.ആർ.സിയുടെ തുടക്കത്തിലുള്ള തീരുമാനം. പക്ഷേ, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നിർബന്ധം മൂലം പിന്നീട് ബ്രോഡ് ഗേജ് ആക്കി.[7] ഈ തീരുമാനം തുടക്കത്തിൽ അല്പം കാലതാമസത്തിന് കാരണമായെങ്കിലും പിന്നീടുള്ള നിർമ്മാണം സുഗമമായി നീങ്ങി. ഇപ്പോഴുള്ള ആറ് പാതകളിൽ തിരക്ക് കൂടുതലുള്ള ചുവന്ന, മഞ്ഞ, നീല പാതകളിൽ ബ്രോഡ് ഗേജും വയലറ്റ്, പച്ച, വിമാനത്താവളം (ഓറഞ്ച്) പാതകളിൽ സ്റ്റാൻഡേർഡ് ഗേജും ഉപയോഗിക്കുന്നു. ഒന്നാംഘട്ടത്തിലെ, ആദ്യപാത 2002 ഡിസംബർ 24-ന് തുറന്നു. 2005 ഡിസംബറിൽ ഒന്നാംഘട്ടം പൂർത്തിയായി. ആസൂത്രണം ചെയ്തിരുന്നതിലും മൂന്ന് വർഷം മുമ്പുതന്നെ വകയിരുത്തിയിരുന്ന വരവുചെലവിൽ ഒന്നാംഘട്ടത്തിൻറെ പണി പൂർത്തീകരിക്കാൻ ഡി.എം.ആർ.സിക്ക് കഴിഞ്ഞു.[8] ഡി.എം.ആർ.സിയുടെ അക്കാലത്തെ ചെയർമാനായിരുന്ന ഇ. ശ്രീധരനെ പ്രമുഖ വാർത്താ ചാനലായ സി.എൻ.എൻ. ഐ.ബി.എൻ “ഇന്ത്യൻ ഓഫ് ദി ഇയർ 2007“ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.[9] കാനഡയിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ബൊംബാർഡിയർ ആണ് ഡൽഹി മെട്രോയുടെ കോച്ചുകളും എഞ്ചിനുകളും നിർമ്മിച്ചിരിക്കുന്നത്. ആദ്യത്തെ കോച്ചുകൾ ആന്റൊനോവ് 225 എന്ന വിമാനത്തിൽ കയറ്റി ജർമ്മനിയിലെ ബൊംബാർഡിയറിന്റെ നിമ്മാണകേന്ദ്രത്തിൽ നിന്ന് HH. 45 ടൺ ഭാരവും 22.5 മീറ്റർ നീളവുമുള്ള മെട്രോകാറിനെ ഗോലിറ്റ്സിലെ കേന്ദ്രത്തിൽ നിന്ന് കിഴക്കൻ ജർമ്മനിയിലെ പാർച്ചിം വിമാനത്താവളത്തിലേക്ക് റോഡുമാർഗ്ഗം എത്തിച്ചശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനത്തിൽ കയറ്റി ഇന്ത്യയിലെത്തിച്ചത്.[10] ആദ്യത്തെ കുറച്ച് കോച്ചുകൾ മാത്രമാണ് ജർമ്മനിയിൽ നിർമ്മിച്ചത്. പിന്നീടുള്ള കോച്ചുകൾ വഡോദരയിലെ ബൊംബാർഡിയറിന്റെ നിർമ്മാണശാലയിലായിണ് ജന്മമെടുത്തത്. വഡോദരയിലെ ഈ നിർമ്മാണശാല ഇന്ത്യക്കും മറ്റു ഏഷ്യൻ രാജ്യങ്ങൾക്കുമായി ബൊംബാർഡിയർ ആരംഭിച്ചതാണ്. ഇവിടെ നിന്നുള്ള ആദ്യത്തെ കോച്ചുകൾ 2009 ജൂൺ 5നു പുറത്തിറക്കി [11] ഡെൽഹി മെട്രോയുടെ പാതകൾഒന്നാംഘട്ടത്തിൽ 65.11 കി.മീ. നീളത്തിലാണ് പണി പൂർത്തിയായത്. ഇതിൽ 13.01 കി.മീ. ഭൂഗർഭപാതയാണ്. ഇതിനെ മെട്രോ കോറിഡോർ എന്നും, ബാക്കി 52.10 കി.മീ ഉപരിതല/ഉയർന്ന റെയിൽവേ റെയിൽ കോറിഡോർ എന്നും വിളിക്കുന്നു. ഒന്നാംഘട്ടം 2006 ഒക്ടോബറിൽ അവസാനിച്ചു. രണ്ടാംഘട്ടത്തിലെ മൊത്തം പാത 128 കി. മി. നീളവും 79 സ്റ്റേഷനുകളും അടങ്ങുന്നതാണ്. ഇതിന്റെ ആദ്യ ഭാഗം 2008 ജൂണിൽ തുറന്നു. അവസാന ഭാഗം 2011 ആഗസ്റ്റോടെ പൂർത്തിയായി മൂന്നാംഘട്ടത്തിൽ 112 കി.മീ. നീളത്തിലുള്ള പാതയും നാലാംഘട്ടത്തിൽ 108.5 കി. മി പാതയുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് യഥാക്രമം 2019 ലും 2023-ലും പൂർത്തിയാക്കാനാണ് ഡി.എം.ആർ.സിയുടെ തീരുമാനം. നാലാം ഘട്ടം പൂർത്തികരിക്കുന്നതോടെ 413.8 കി. മി നീളംകൈവരിക്കുന്ന ഡെൽഹി മെട്രോ ലണ്ടൻ മെട്രോയുടെ 408 കി. മി. എന്നതിനെ മറികടക്കും.[12][13][14]. പരിപൂർണ്ണ വികസനത്തിനായി ഡെൽഹി മെട്രൊ സമീപസ്ഥലങ്ങളിലേക്കും പാതകൾ നിർമ്മിക്കുന്നുണ്ട്. മൂന്നാംഘട്ടത്തിലും നാലാംഘട്ടത്തിലും ഡെൽഹിയുടെ വടക്ക് ഭാഗമായ നരേല, കുണ്ട്‌ലി, സോനിപത്, വടക്ക് പടിഞ്ഞാറ് ഭാഗമായ ഗ്രേറ്റർ നോയ്ഡ എന്നിവിടങ്ങളിലേക്കും പാത വികസിക്കുന്നുണ്ട്.[15][16] ഇപ്പോഴത്തെ പാതകൾ![]() 2013 ഒക്ടോബറോടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായി. ആകെ നീളം 193.2 കി.മീ വരുന്ന ഈ ശൃംഖലയിൽ നിലവിൽ 135 സ്റ്റേഷനുകളാണുള്ളത്.
മൂന്നാംഘട്ടത്തിലെ പാതകൾ![]() ![]() 2019-ഓടെയാണ് ഡെൽഹി മെട്രോയുടെ മൂന്നാംഘട്ടം പൂർത്തിയാകുക. താഴെ പറയുന്ന പാതകളുടെ നിർമ്മാണം ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നു.
നാലാംഘട്ടത്തിലെ പാതകൾ2020ഓടെ നാലാംഘട്ടം പൂർത്തിയാകും. താഴെ പറയുന്ന പാതകൾ ഈ ഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നു.
ആകെ പാതയുടെ നീളം = 108.5 കി. മി[21] എല്ലാ ഘട്ടത്തിലും കൂടി പാതകളുടെ നീളം = 413 കി. മി[21] ഒന്നാംഘട്ടം മുതൽ നാലാംഘട്ടം വരെയുള്ള പാതകൾ കൂടാതെ ഇതിന്റെ കൂടെയുള്ള പാതകൾ സമീപകാലത്ത് തന്നെ പ്രഖ്യാപിക്കാനിരിക്കുന്നു. അതു പോലെ തന്നെ ഡെൽഹിയുടെ അടുത്ത നഗരമായ ഗാസിയാബാദിലേക്കും ഡെൽഹി മെട്രോ നീട്ടുവാൻ ഗാസിയാബാദ് അതോറിറ്റി പദ്ധതിയിടുന്നുണ്ട്.[22][23] പ്രവർത്തനങ്ങൾഡെൽഹി മെട്രോയുടെ ഓരൊ തീവണ്ടിയിലും നാലു അല്ലെങ്കിൽ ആറ് കോച്ചുകൾ വിതമാണുള്ളത്. മഞ്ഞ പാതയിൽ എട്ട് കോച്ചുകൾ ഉള്ള തീവണ്ടികൾ ഉണ്ട്. ഓരോ തീവണ്ടിയിലും 240 പേർക്ക് ഇരുന്നും 400 പേർക്ക് നിന്നും ഒരേസമയം യാത്ര ചെയ്യാം. ഓരോ തീവണ്ടിയും എല്ലാ പാതകളിലും തിരക്കുള്ള സമയങ്ങളിൽ 4 മിനിറ്റ് ഇടവിട്ടും തിരക്ക് ഏറ്റവും കുറഞ്ഞ സമയത്ത് 12 മിനിറ്റു വരെ ഇടവിട്ടും 6:00 മണിക്കും 23:00 മണിക്കും ഇടയിൽ പ്രവർത്തിക്കുന്നു[24]. എല്ലാ ട്രെയിനുകളിലും നല്ല വായുസഞ്ചാരവും ക്രമീകരണവും ചെയ്തിട്ടുള്ളവയാണ്. കോച്ചിനകത്തെ ഊഷ്മാവ് ഏകദേശം 29 °C-ൽ ക്രമീകരിച്ചിരിക്കുന്നു[25] സുരക്ഷാസംവിധാനങ്ങൾഎല്ലാ സ്റ്റേഷനുകളും 1200 ലധികം ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറയാൽ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രത്യേക സുരക്ഷാപരിശീലനം ലഭിച്ച മെട്രോ പോലീസ് എല്ലാ സ്റ്റേഷനുകളിലും സുരക്ഷയും നിയമപരിപാലനവും ഉറപ്പു വരുത്തുന്നു. തീവണ്ടിയും പ്ലാറ്റ്ഫോമും തമ്മിൽ കുറഞ്ഞ വിടവ് മാത്രമുള്ളതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായി വണ്ടിയിൽ കയറിയിറങ്ങുന്നതിന് സാധിക്കുന്നു. എല്ലാ തീവണ്ടികളുടെ കോച്ചിലും യാത്രക്കാരും ഡ്രൈവറുമായി സംസാരിക്കുന്നതിന് ഇന്റർകോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുക, ച്യൂയിങ്‌ഗം, പാൻ മസാല തുടങ്ങിയവ ചവക്കുക, മദ്യപാനം, പുകവലി എന്നിവ ഡെൽഹി മെട്രോയിൽ അനുവദനീയമല്ല. ഇതു എല്ലാ സ്റ്റേഷനുകളും തീവണ്ടികോച്ചുകളും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. യന്ത്രവൽകരമായ അറിയിപ്പുകൾ എല്ലാ കോച്ചുകളിലും ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സജ്ജമാക്കിയിട്ടുണ്ട്. ഇത് യാത്രക്കാർക്ക് സ്റ്റേഷനുകളെ കുറിച്ചും, തീവണ്ടിയിലെ മറ്റ് സംവിധാനങ്ങളെ കുറിച്ചുമുള്ള അറിവ് പ്രദാനം ചെയ്യുന്നു. മിക്ക സ്റ്റേഷനുകളിലും എ.ടി.എം., ഭക്ഷണശാലകൾ, കോഫീ ഷോപ്പുകൾ മുതലായ സൗകര്യങ്ങളുമുണ്ട്. വരവും ആദായവുംലോകത്തിലെ മെട്രോ റെയിൽ സംവിധാനങ്ങളിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ചുരുക്കം ചിലതിൽ ഒന്നാണ് ഡെൽഹി മെട്രോ റെയിൽവേ.[26] 2008 സാമ്പത്തിക വർഷത്തിൽ ഡെൽഹി മെട്രോയുടെ വരവ $ 10 കോടി ആണ്. ഇതിൽ നികുതിയിതര ലാഭം $39.8 ലക്ഷം ആണ്.[26] അപകടങ്ങൾതിരക്കേറിയ ഡെൽഹി നഗരഹൃദയത്തിലൂടെ നടത്തുള്ള പണികൾക്കിടയിൽ ഡി.എം.ആർ.സി. പരമാവധി സുരക്ഷകാര്യങ്ങൾ വളരെ ശക്തമാക്കിയിട്ടുണ്ടെങ്കിലും മെട്രൊയുടെ പണികൾക്കിടയിൽ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. 2008 ൽ2008, ഒക്ടോബർ 19-ന് ഒരു പണി നടക്കുന്ന കിഴക്കൻ ഡെൽഹിയിൽ ലക്ഷ്മിനഗറിനടുത്ത് മേൽപ്പാലം പൊക്കുന്നതിനിടയിൽ പൊക്കുന്ന സംവിധാനം (girder launcher) അടക്കം കോൺക്രീറ്റ്ഫലകം താഴെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങൾക്കു മേലെ വീണ് രണ്ടു പേർ മരിക്കുകയുണ്ടായി. 400 ടൺ ഉള്ള ഒരു കോൺക്രീറ്റ്ഫലകം ഉയർത്തുന്നതിനിടയിലാണ് ഇത് സംഭവിച്ചത്.[27] ഇത് ഡെൽഹി മെട്രോയുടെ 11 വർഷത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ സംഭവിച്ച അപകടമാണ്.[28]. മറ്റ് പല ചെറിയ അപകടങ്ങളും സംഭവിച്ചുണ്ടെങ്കിലും [29] പൊതുജനങ്ങളെ ബാധിച്ച ഈ അപകടത്തിനു ശേഷം ഡി.എം.ആർ.സി സുരക്ഷസംവിധാനം നിർമ്മാണപ്രവർത്തനങ്ങൾക്കിടയിൽ ശക്തമാക്കുകയും അപകടങ്ങളിൽപ്പെട്ടവർക്ക് ധനസഹായം നൽകുകയും ചെയ്തു[30]. 2009 ൽജൂലൈ 12, 2009 ൽ ഈസ്റ്റ് ഓഫ് കൈലാശിനടുത്ത് സമറൂദ്‌പൂർ എന്ന സ്ഥലത്ത് പണിനടക്കുന്നതിനിടയിൽ പണിതുകൊണ്ടിരുന്ന റെയിൽ പാലം തകർന്നു വീഴുകയും അതിനടിയിൽപ്പെട്ട് 6 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെയിൽ മേൽപ്പാലം ഉയരത്തിൽ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഗ്രിഡർ ലോഞ്ചറിന്റെ ബാലൻസ് തെറ്റുകയും അതിന്റെ പില്ലറിന്റെ തകർച്ചയും ചെയ്തതാണ് ഈ അപകടത്തിന് പ്രധാന കാരണം. ഇത് സെണ്ട്രൽ സെക്രട്ടറിയേറ്റ് - ബദർപൂർ കോറിഡോറിൽ പണി നടക്കുന്ന 66 മത് പില്ലറിലാണ് സംഭവിച്ചത്.[31] [32] അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.എം.ആർ.സി ചെയർമാൻ ഇ. ശ്രീധരൻ രാജി പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തയ്യാറായില്ല. [33] ജൂലൈ 13 ന് അപകട സ്ഥലത്ത് തകർന്ന പാലത്തിന്റെ അവശിഷ്ഠങ്ങൾ നീക്കുന്നതിനിടയിൽ ക്രെയിൻ തകർന്ന് വീണ്ടും അപകടം സംഭവിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു[33]. ടിക്കറ്റ് സംവിധാനങ്ങൾ![]() ![]() ഡെൽഹി മെട്രൊയിൽ യാത്ര ചെയ്യുന്നതിന് ടിക്കറ്റിനായി ആർ.എഫ്.ഐ.ഡി (MRTS RFID) എന്ന ടോക്കൺ സംവിധാനവും, സ്മാർട് കാർഡ് സംവിധാനവുമാണ് ഉപയോഗിച്ചിരിക്കുന്നത്.
തീവണ്ടി കോച്ചുകൾആദ്യം ഡെൽഹി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചിരുന്നത് റോട്ടെം(ROTEM)എന്ന കമ്പനിയും മിറ്റ്‌സുബിഷി കോർപ്പറേഷനും ചേർന്നായിരുന്നു. ഇപ്പോൾ ഇത് നിർമ്മിക്കുന്നത് ഭാരത് എർത്ത് മൂവേർസ് ലിമിറ്റഡ്(Bharat Earth Movers Limited) എന്ന കമ്പനിയാണ്. തീവണ്ടികൾ ബ്രോഡ് ഗേജിലാണ് (1676 mm) ഓടുന്നത്. മേയ് 2009 ഓടെ, ഡെൽഹി മെട്രോക്ക് മൂന്ന് ലൈനുകളിലായി 70 ട്രെയിനുകൾ ഉണ്ട്. ഫേസ്- II ലെ 400 ലധികം കോച്ചുകൾ നിർമ്മിക്കുന്നതിനുള്ള $590 മില്ല്യൺ കോൺട്രാക്ട് ബൊംബാർഡിയർ എന്ന കമ്പനിക്കാണ് ലഭിച്ചത്. പക്ഷേ, ആദ്യത്തെ കോച്ചുകൾ ജർമ്മനി, സ്വീഡൻ എന്നിവടങ്ങളിലും പിന്നീടുള്ള കോച്ചുകൾ ഇവരുടെ ഇന്ത്യയിലുള്ള ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്.[36] ബ്രോഡ് ഗേജ് കോച്ചുകൾ 3.2 മീറ്റർ വീതിയുള്ളവയാണ്. സാധാരണ തീവണ്ടികളിൽ ഇത് 3.66 മീറ്റർ ആണ്. സ്റ്റാൻഡേർഡ് ഗേജ് കോച്ചുകൾക്ക് 2.9 മീറ്റർ വീതിയാണുള്ളത്. മറ്റു സംവിധാനങ്ങൾവൈദ്യുത സംവിധാനം![]() ![]() എല്ലാ തീവണ്ടികളും ഓടുന്നത് 25 kV AC യിലാണ്. നിയന്ത്രണ അടയാള സംവിധാനങ്ങൾഭൂഗർഭപാതകളിൽ എല്ലാ തീവണ്ടികൾക്കും കേന്ദ്രീകൃതമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കേന്ദ്രീകൃത സ്വയം പ്രേരിത തീവണ്ടി നിയന്ത്രണ സംവിധാനം ( Centralized Automatic Train Control) (CATC), കേന്ദ്രീകൃത സ്വയം പ്രേരിത തീവണ്ടി പ്രവർത്തന സംവിധാനം (comprising Automatic Train Operation) (ATO), സ്വയം പ്രേരിത തീവണ്ടി സുരക്ഷ സംവിധാനം (Automatic Train Protection) (ATP), സ്വയം പ്രേരിത തീവണ്ടി നിയന്ത്രണ അടയാള സംവിധാനം (Automatic Train Signaling) (ATS) എന്നിവ ഉൾപ്പെടുന്നു. ഡെൽഹി മെട്രോ പാതയുടെ മൂന്നാം പാതയുടെ നിയന്ത്രണത്തിന് സീമെൻസ് ട്രാൻസ്പോട്ടേഷൻ സിസ്റ്റം (Siemens Transportation Systems) എന്ന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു.[37] പരിസ്ഥിതി സംരക്ഷണ സംവിധാനങ്ങൾഡെൽഹി മെട്രോയുടെ നീല പാതയിലുള്ള എല്ലാ സ്റ്റേഷനുകളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മഴവെള്ളം പുനരുപയോഗിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.[38]. എല്ലാ സ്റ്റേഷനുകളും പ്രത്യേകം പരിസ്ഥിതിക്കനുസരിച്ച് രൂപ കല്പന ചെയ്തിട്ടുണ്ട്. സാംസ്കാരിക പ്രാധാന്യം
ചിത്രശാല
ഇതു കൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Delhi Mass Rapid Transit System.
കുറിപ്പുകൾ
|
Portal di Ensiklopedia Dunia