ഡൈ-സെൻസിറ്റൈസ്ഡ് സോളാർ സെൽ
![]() നേർത്ത-ഫിലിം സൗരോർജ്ജ സെല്ലുകളുടെ വിഭാഗത്തിൽപ്പെടുന്ന താരതമ്യേന ചെലവു കുറഞ്ഞ സോളാർ സെല്ലാണ് ഡൈ-സെൻസിറ്റൈസ്ഡ് സോളാർ സെൽ(DSSC, DSC or DYSC[1]) ആദ്യകാല സോളാൽ സെല്ലുകൾക്ക് ഉയർന്ന നിർമ്മാണ ചെലവ്, കുറഞ്ഞ കാര്യക്ഷമത, കുറഞ്ഞ ഈട് എന്നീ വലഹീനതകളുണ്ടായിരുന്നു. കൂടാതെ ദുർലഭവും വിഷമയവുമായ പദാർത്ഥങ്ങൾ കൊണ്ടാണ് ഈ സെല്ലുകൾ നിർമ്മിച്ചിരുന്നത്. ഈ പോരായ്മകളെല്ലാം കുറയ്ക്കുന്ന സൗരോർജ്ജസെല്ലുകൾ നോർത്ത് വെസ്റ്റേൺ സർവ്വകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. Michael Gratzel , O' Regan എന്നിവർ വികസിപ്പിച്ചെടുത്ത ഗ്രാറ്റ്സെൽ സെല്ലുകൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നവയും പരിസ്ഥിതി സൗഹൃദപരവുമാണ്. എങ്കിലും സെല്ലിന്റെ ഇലക്ട്രോലൈറ്റ് ഒരു കാർബണിക ദ്രാവകമായതിനാൽ അത് ചോർന്ന് സെല്ലിനു തന്നെ നാശം സംഭവിക്കാം. സസ്യങ്ങളിലെ ഹരിതകം സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നതുപോലെ Gratzel സെല്ലിലെ തന്മാത്രാ ചായം സൂര്യപ്രകാശത്തെ ആഗിരണം ചെയാത് വൈദ്യുതിയാക്കി മാറ്റും. അതുകൊണ്ട് തന്നെ ഇത് വാണിജ്യപരമായി പ്രയോഗക്ഷമമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇതിനൊരു പരിഹാരത്തിനായി ശാസ്ത്രജ്ഞർ പരിശ്രമിക്കുകയായിരുന്നു. അവലംബം
|
Portal di Ensiklopedia Dunia