ഡൈ ഹാർഡ് വിത്ത് എ വെഞ്ച്യൻസ്
1995ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഡൈ ഹാർഡ് വിത്ത് എ വെഞ്ച്യൻസ്.ഡൈ ഹാർഡ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്.ആദ്യ ചിത്രത്തിന്റെ സംവിധായകനായിരുന്ന ജോൺ മക്ടേർണനാണ് ഈ ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. ബ്രൂസ് വില്ലിസ് ന്യൂ യോർക്ക് പോലീസിലെ ലഫ്റ്റണന്റ് ജോൺ മക്ലൈനായും ജെറമി അയേൺസ് സൈമൺ ഗ്രബറായും വേഷമിട്ടിരിക്കുന്നു.ഈ ചിത്രത്തിന്റെ തുടർച്ചയായി 12 വർഷങ്ങൾക്ക് ശേഷം ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് പുറത്തിറങ്ങി. ഇതിവൃത്തംഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിലുണ്ടായ ബോംബ് സ്ഫോടനെത്തെ തുടർന്ന് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് സൈമൺ (ജെറമി അയേൺസ്) എന്നൊരാൾ പോലിസിനെ ഫോണിൽ അറിയിക്കുന്നു.മക്ലൈൻ (ബ്രൂസ് വില്ലിസ്) താൻ പറയുന്ന ചില കാര്യങ്ങൾ ചെയ്യണമെന്നും അല്ലെങ്കിൽ ഇനിയും സ്ഫോടനങ്ങൾ നടക്കുമെന്നും അയാൾ ഭീഷണിപ്പെടുത്തുന്നു.അയാളുടെ നിർദ്ദേശപ്രകാരം 'നീഗ്രോകളെ വെറുക്കുന്നു' എന്നെഴുതിയ ബോർഡും ശരീരത്തിൽ തൂക്കി കറുത്ത വർഗ്ഗക്കാർ താമസിക്കുന്ന തെരുവിലെത്തുന്ന മക്ലൈനെ സ്ഥലത്തെ ചെറുപ്പക്കാർ ആക്രമിക്കുന്നു.ഇതിൽ നിന്നും മക്ലൈനെ സ്യൂസ് (സാമുവൽ എൽ. ജാക്ക്സൺ) എന്നൊരാൾ രക്ഷിക്കുന്നു.ഇതിനിടയിൽ സൈമൺ ആദ്യ ചിത്രമായ ഡൈ ഹാർഡിലെ വില്ലൻ ഹാൻസ് ഗ്രബറിന്റെ സഹോദരനാണെന്ന് പോലീസിനു മനസ്സിലാവുന്നു.സഹോദരനെ വധിച്ചതിനു മക്ലൈനോട് പ്രതികാരം ചെയ്യുകയാണെന്ന് പോലീസ് സംശയിക്കുന്നു.സൈമണിന്റെ നിർദ്ദേശങ്ങൾ പിന്തുടരുന്നതിനിടയിൽ പ്രതികാരമല്ല ഫെഡറൽ റിസ്സർവ് ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള $14000 കോടി വിലമതിക്കുന്ന സ്വർണ കട്ടികൾ മോഷ്ടിക്കുകയാണ് സൈമണിന്റെ ലക്ഷ്യമെന്നു മക്ലൈൻ മനസ്സിലാക്കുന്നു.മക്ലൈനും കൂട്ടുകാരൻ സ്യൂസും മോഷണത്തെ തടയാൻ ശ്രമിക്കുകയാണ് പിന്നീട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ![]() വിക്കിചൊല്ലുകളിലെ Die Hard: With a Vengeance എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
|
Portal di Ensiklopedia Dunia