ഡൊണാൾഡ് റസ്സൽ ഐക്കിൻ
ന്യൂസിലാൻഡിലെ ഒരു പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു ഡൊണാൾഡ് റസ്സൽ ഐക്കിൻ (31 ഒക്ടോബർ 1934 - 29 ഓഗസ്റ്റ് 2019) . 1972 മുതൽ ഒട്ടാഗോ ക്രൈസ്റ്റ് ചർച്ച് സ്കൂൾ ഓഫ് മെഡിസിനിൽ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറായിരുന്നു അദ്ദേഹം. ജീവചരിത്രം1934-ൽ ജനിച്ച ഐക്കിൻ, ഒട്ടാഗോ സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ചു. 1958-ൽ MB ChB ബിരുദം നേടി.[1] പിന്നീട്, 1972-ൽ മെൽബൺ സർവകലാശാലയിൽ ഡോക്‌ടർ ഓഫ് മെഡിസിൻ ബിരുദം പൂർത്തിയാക്കി. Prediction of fetal risk by maternal blood oestrogen measurement എന്നതായിരുന്നു അദ്ദേഹത്തിന്റെ എംഡി പ്രബന്ധത്തിന്റെ തലക്കെട്ട്[2] 1972-ൽ, ഒട്ടാഗോ ക്രൈസ്റ്റ് ചർച്ച് സ്കൂൾ ഓഫ് മെഡിസിനിൽ ഡിപ്പാർട്ട്‌മെന്റ് തലവനായും ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി പ്രൊഫസറായും ഐക്കിനെ നിയമിച്ചു.[3] 2000-ൽ, വിരമിച്ചതിനെത്തുടർന്ന്, അദ്ദേഹത്തിന് പ്രൊഫസർ എമറിറ്റസ് പദവി ലഭിച്ചു.[3][4]റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ്, റോയൽ ന്യൂസിലാൻഡ് കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ്, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബർഗ്, റോയൽ ഓസ്‌ട്രലേഷ്യൻ കോളേജ് ഓഫ് സർജൻസ് എന്നിവയുടെ ഫെലോ ആയിരുന്നു ഐക്കിൻ.[3] അവലംബം
|
Portal di Ensiklopedia Dunia