ഡൊമെയിൻ നെയിം സിസ്റ്റം![]() ഡൊമൈൻ നെയിം സിസ്റ്റം എന്നതിന്റെ ചുരുക്കരൂപമാണ് ഡി.എൻ.എസ്. ഇന്റർനെറ്റിന്റെയും ഇമെയിൽ സംവിധാനാങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ഡൊമയിൻ നെയിം പ്രവർത്തിക്കുന്നത് ഡി എൻ എസ് ആധാരമാക്കിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവര സ്രോതസ്സുകളെ എളുപ്പത്തിൽ കണ്ടെത്താനുള്ള മേൽവിലാസങ്ങളാണ് ഡൊമൈൻ നെയിമുകൾ. സംഖ്യകൾ മാത്രം ഉൾക്കൊള്ളുന്നതും അസ്ഥിരങ്ങളുമായ ഐ.പി. വിലാസ (I P address) ങ്ങളെ മനുഷ്യർക്ക് കൈകാര്യം ചെയ്യുവാനും ഓർത്തു വയ്ക്കുവാനും എളുപ്പവും ലളിതവുമായ സ്ഥിരനാമങ്ങൾ (ഡൊമൈൻ നെയിമുകൾ) ആക്കി പരിവർത്തനം ചെയ്യുന്ന സുപ്രധാന ധർമ്മം നിർവഹിക്കുന്നത് ഡി എൻ എസ് ആണ്. ഡൊമയിൻ നെയിം സംവിധാനമില്ലാതെ ഇമെയിൽ വിലാസങ്ങൾ രൂപപ്പെടുത്തുവാൻ സാധിക്കുകയില്ല. 1985 മുതൽ ഇന്റർനെറ്റിന്റെ അനിവാര്യ ഘടകമാണ് ഡൊമെയ്ൻ നെയിം സിസ്റ്റം. ഫംഗ്ഷൻഡൊമെയ്ൻ നെയിം സിസ്റ്റം വിശദീകരിക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു സാമ്യം, മനുഷ്യസൗഹൃദ കമ്പ്യൂട്ടർ ഹോസ്റ്റ്നാമങ്ങൾ ഐപി അഡ്രസ്സിലേക്ക് വിവർത്തനം ചെയ്യുന്നതിലൂടെ ഇന്റർനെറ്റിന്റെ ഫോൺ ബുക്കായി അത് പ്രവർത്തിക്കുന്നു എന്നതാണ്. ഉദാഹരണത്തിന്, ക്ലൗഡ് സേവനങ്ങൾ, ഉള്ളടക്ക വിതരണ ശൃംഖലകൾ തുടങ്ങിയ ഡിസ്ട്രിബ്യൂട്ടഡ് ഇന്റർനെറ്റ് സേവനങ്ങളിൽ ഡിഎൻഎസിന്റെത് സുപ്രധാനവും സർവ്വവ്യാപിയുമായ പ്രവർത്തനമാണ്.[1]ഒരു ഉപയോക്താവ് ഒരു യുആർഎൽ ഉപയോഗിച്ച് ഒരു ഡിസ്ട്രിബ്യൂട്ടഡ് ഇന്റർനെറ്റ് സർവ്വീസിൽ ആക്സസ് ചെയ്യുമ്പോൾ, യുആർഎല്ലിന്റെ ഡൊമെയ്ൻ നെയിം ഉപയോക്താവിന് സമീപമുള്ള ഒരു സെർവറിന്റെ ഐപി അഡ്രസ്സിലേക്ക് മാറ്റുന്നു. ഇവിടെ ഉപയോഗപ്പെടുത്തുന്ന ഡിഎൻഎസിന്റെ പ്രധാന പ്രവർത്തനം, വ്യത്യസ്ത ഉപയോക്താക്കൾക്ക് ഒരേ ഡൊമെയ്‌ൻ നെയിമിനായി ഒരേസമയം വ്യത്യസ്ത ട്രാൻസലേഷൻസ് സ്വീകരിക്കാൻ കഴിയും എന്നതാണ്, ഇത് ഡിഎൻഎസിന്റെ പരമ്പരാഗത ഫോൺ-ബുക്ക് കാഴ്ചയിൽ നിന്നുള്ള ഒരു പ്രധാന പോയിന്റാണ്. ഉപയോക്താക്കൾക്ക് പ്രോക്‌സിമൽ സെർവറുകൾ നൽകുന്നതിന് ഡിഎൻഎസ് ഉപയോഗിക്കുന്ന ഈ പ്രക്രിയ ഇന്റർനെറ്റിൽ വേഗതയേറിയതും വിശ്വസനീയവുമായ പ്രതികരണങ്ങൾ നൽകുന്നതിന് പ്രധാനമാണ്, മിക്ക പ്രധാന ഇന്റർനെറ്റ് സേവനങ്ങളും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia