ഡോ. എ.പി.ജെ. അബ്ദുൾ കലാം ജി.എച്ച്.എസ്.എസ്. തൊടുപുഴഇടുക്കി ജില്ലയിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാം ജി.എച്ച്.എസ്.എസ് തൊടുപുഴ. ചരിത്രം1904 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ദേവസ്വം വക സ്ഥലം പാട്ടമായ് കൈവശം വച്ചിരുന്ന ഏറത്ത് മാധവി വാരസ്യാർ നല്കിയ സ്ഥലത്ത് തിരുവിതാംകൂർ മഹാരാജാവ് സ്കൂളിനായി കെട്ടിടം പൂർത്തീകരിച്ചു നല്കിയത്. 1949 വരെ ലോവർ പൈമറി സ്കൂളായി പ്രവർത്തിപ്പിച്ചു. 1950 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി. പെൺ കുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. 1974 ൽ ഹൈസ് കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 10 ബാച്ചുകളിലായി 600 വിദ്യാർത്ഥികളും ഹൈസ്‌കൂൾ വിഭാഗത്തിൽ 159 കുട്ടികളുമാണിവിടെ പഠിക്കുന്നത്. ഭൗതിക സൗകര്യങ്ങൾരണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളുണ്ട്. മികവിന്റെ കേന്ദ്രം2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[1] കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപാ മുതൽ മുടക്കിൽ നിർമ്മാണം പൂർത്തിയാക്കിയ ബഹുനില കെട്ടിടത്തിൽ ആധുനിക ഹൈടെക് സൗകര്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് നില കെട്ടിടത്തിൽ രണ്ട് നില ഹൈസ്‌കൂളിനായും ഒരു നില ഹയർ സെക്കണ്ടറിക്കായുമാണ് നിർമിച്ചിരിക്കുന്നത്. 24 ഹൈടെക്ക് ക്ലാസ് മുറികൾ മൂന്ന് നിലകളിയായി സജ്ജമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആറെണ്ണം വീതം ശുചി മുറികളുമുണ്ട്. ഇവിടെ ഷവർ, വാഷ്ബേസിൻ, യൂറോപ്യൻ ക്ലോസറ്റ് തുടങ്ങിയുള്ള സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ അംഗവൈകല്യമുള്ളവർക്കും ശാരീരികാവശതയുള്ളവർക്കുമായി പ്രത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രത്യേക ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻ.എസ്.എസ്. എന്നിവക്കായും പ്രത്യേകം സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ട്.[2] അവലംബം
|
Portal di Ensiklopedia Dunia