ഡോ. എൻ.ടി.ആർ. യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
ഡോ. എൻ.ടി.ആർ. യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മുമ്പ് ആന്ധ്രാപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നറിയപ്പെട്ടിരുന്ന ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവ്വകലാശാലയാണ്. അതിന്റെ സ്ഥാപകനും ആദ്യത്തെ ചാൻസലറുമായ ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ടി. രാമ റാവുവിന്റെ പേരാണ് ഈ സ്ഥാപനത്തിന് നൽകിയിരിക്കുന്നത്. ചരിത്രംയൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആയി ആന്ധ്രാ സർക്കാർ സ്ഥാപിച്ച ഈ സർവകലാശാല 1986 ഏപ്രിൽ 9 ന് അന്നത്തെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ.ടി. രാമ റാവുവാണ് ഉദ്ഘാടനം ചെയ്തത്. 1986 നവംബർ 1 ന്[2] പ്രവർത്തനമാരംഭിച്ച ഈ സർവകലാശാലയുടെ ആദ്യ ചാൻസലർ രാമ റാവു ആയിരുന്നു. രാമ റാവുവിന്റെ മരണത്തെത്തുടർന്ന് 1998 ഫെബ്രുവരി 2 ന് സർവ്വകലാശാലയുടെ പേര് "ഡോ. എൻടിആർ ഹെൽത്ത് സയൻസസ്" എന്ന് പുനർനാമകരണം ചെയ്യാൻ ആന്ധ്ര സർക്കാർ നിർദ്ദേശം നൽകി.[3] 2011 നവംബർ 1 മുതൽ 3 വരെ സർവകലാശാല അതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു.[4] സൌകര്യങ്ങൾലൈബ്രറി ശൃംഖലയോടെ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയും കമ്പ്യൂട്ടർ സെന്ററും ഇവിടെയുണ്ട്. അധ്യയന വിഭാഗക്കാർ, പരീക്ഷകർ, സന്ദർശകർ എന്നിവർക്കായി വിവിധ തരം താമസസൗകര്യങ്ങളുള്ള ഒരു അതിഥ മന്ദിരവും ഇവിടെ ലഭ്യമാണ്. അംഗീകൃത സ്റ്റാഫുകൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മാത്രം പ്രവേശനം സാധ്യമായ പ്രത്യേക ഇലക്ട്രോണിക് സുരക്ഷാ നിയന്ത്രിത പ്രദേശത്താണ് ഇവിടുത്തെ പരീക്ഷാ വിഭാഗം സ്ഥാപിച്ചിരിക്കുന്നത്. ബയോമെട്രിക് അധിഷ്ഠിത ഇലക്ട്രോണിക് ഹാജർ സംവിധാനവും സ്ഥാപനത്തിൽ നടപ്പാക്കിയിട്ടുണ്ട്. പ്രവേശനവും കോഴ്സുകളുംമറ്റ് അനുബന്ധ പാരാമെഡിക്സ്, ഫാർമ കോഴ്സുകളിലേയ്ക്കുള്ള അപേക്ഷകർക്ക് EAMCET റാങ്ക് പ്രകാരവും MBBS, BDS കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് NEET (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) റാങ്ക് അടിസ്ഥാനമാക്കിയുമാണ് ഇവിടെ സർക്കാർ ക്വാട്ടയിലേയ്ക്കുള്ള പ്രവേശനം നൽകുന്നത്. അവലംബം
|
Portal di Ensiklopedia Dunia