ഡോം ഓഫ് ദ റോക്ക്
ജറുസലേമിലെ വിഖ്യാതമായ മുസ്ലീം പള്ളിയാണ് ഡോം ഓഫ് ദ റോക്ക് (The Dom of the Rock ) ഇത് ടെമ്പിൾ മൌണ്ട് എന്ന ജെറുസലേമിലെ തന്ത്രപ്രധാന മായ സ്ഥലത്ത് അൽ-അഖ്സ്വ പള്ളിക്ക് അടുത്തായി സ്ഥിതിചെയ്യുനൂ.. 687- 691 കാലത്ത് ഖലീഫ അബ്ദുൽ മാലിക്ക് നിർമ്മിച്ച ഈ ദേവാലയം നിലകൊള്ളുന്ന സ്ഥലത്തെ മുസ്ലീമുകൾ ഹറം അൽ ശരീഫ് എന്നും ജൂതരും ക്രൈസ്തവരും ടെമ്പിൾ മൗണ്ട് എന്നും വിളിക്കുന്നു. ദേവാലത്തിന് നടുവിലുള്ള ഗോപുരം വലിയ ഒരു പാറയെ വലയം ചെയ്യുന്നു. മുഹമ്മദ് നബി ഒരു രാത്രി സ്വർഗ്ഗ യാത്ര നടത്തിയത് ഇവിടെ നിന്നാണന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് അബ്രഹാം മകൻ ഇസഹാക്കിനെ ബലി കൊടുക്കുവാൻ സജ്ജീകരണങ്ങൾ ഒരുക്കിയത് ഈ പാറയിലായിരുന്നുവെന്ന് ക്രൈസ്തവരും വിശ്വസിക്കുന്നു. മുസ്‌ലിംകൾ ഇബ്റാഹീം നബി മകൻ ഇസ്മയിലിനെ ദിവ്യബലി നൽകാൻ എത്തിയത് ഇവിടെയെന്ന് കരുതുന്നു. 1955- ൽ ജോർദ്ദാൻ സർക്കാർ പള്ളിപുതുക്കി പണിതു. തുർക്കിയും അറബി രാജ്യങ്ങളും ധനസഹായം നൽകി. ഇറ്റലിയിൽ നിർമ്മിച്ച അലുമിനിയം - ബ്രേൺസ് അലോല കൊണ്ടാണ് പള്ളിയുടെ കുംഭഗോപുരം മൂടിയത് 1964-ൽ പണി പൂർത്തിയായി.1998-ൽ ജോർദ്ദാനിലെ ഹുസൈൻ രാജാവ് 80 കോടി ഡോളർ ചെലവാക്കി ഈ സുവർണ്ണ ഗോപുരം വീണ്ടും മിനുക്കിയെടുത്തു പലസ്തീൻ അതോറിറ്റി വിതരണം ചെയ്യുന്ന ടിക്കറ്റിൽ ആർക്കും ഡോം ഓഫ് ദ റോക്ക് സന്ദർശിക്കാൻ അവസരം നൽകുന്നു. References
|
Portal di Ensiklopedia Dunia