ഡോങ് ഫായ യെൻ മലനിരകൾ
ഡോങ് ഫായ യെൻ അഥവാ ഡോങ് ഫ്യ യെൻ[2] തായ്ലാന്റിലെ ഫെറ്റ്ച്ചാബൺ, ചായിയാഫം, ലോഭുരി, സരബുരി, നഖോൺ രാറ്റ്ച്ചസിമ പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു പർവ്വതനിരയാണ്. ഈ മലനിരകൾ വടക്കും തെക്കുമുള്ള മലനിരകളേക്കാൾ താഴ്ന്ന വിതാനത്തിലായതിനാൽ ഇസാൻ മേഖലയുടെ തലസ്ഥാനമായ ബാങ്കോക്കുമായി ബന്ധിപ്പിക്കുന്ന ആദ്യകാല പാതകളും റെയിൽവേപ്പാതകളും ഈ മലനിരകൾക്കിടയിലൂടെയാണ് നിർമ്മിക്കപ്പെട്ടത്. 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റെയിൽപ്പാത എത്തുന്നതിന് മുമ്പുള്ള കാലത്ത് തായ്ലാന്റിലെ ഈ രണ്ടു പ്രദേശങ്ങളും തമ്മിലുള്ള ആശയവിനിമയം വളരെയേറെ ബുദ്ധിമുട്ടുള്ളതായിരുന്നു. തായ്ലാന്റ് സംസ്ഥാന റെയിൽവേയുടെ വടക്കുകിഴക്കൻ പാതയുടെ നിർമ്മാണത്തിനുവേണ്ടിയുള്ള ഒരു സർവ്വേ 1887 ലാണ് ആരംഭിച്ചത്. ഭൂമിശാസ്ത്രംതെക്കു ഭാഗത്തേയ്ക്ക് ഫെറ്റ്ച്ചാവബൻ മലനിരകളിലേയ്ക്കു വ്യാപിച്ചുകിടക്കുന്നതും അവിടവിടെയായി ചിതറിക്കിടക്കുന്നതുമായ ഇടത്തരം ഉയരമുള്ള ഒരുകൂട്ടം മലകളാണ് ഡോങ് ഫായ യെൻ മലനിരകളിൽ ഉൾപ്പെട്ടിരിക്കുന്നത്. സങ്കാംഫായെങ് മലനിരകളുടെ തെക്കുഭാഗത്തെത്തുന്നതുവരെ ഇത് ഒരു ആർച്ചുപോലെ വളഞ്ഞു മുന്നോട്ടു പോകുന്നു. ഈ മലനിരകളുടെ ആകെ നീളം 170 കിലോമീറ്ററും വടക്കേ അറ്റത്തുള്ള ഫു ഖിംഗിൽ സമുദ്രനിരപ്പിൽനിന്നുള്ള പരമാവധി ഉയരം 1,167 മീറ്ററുമാണ്. ഈ മലനിരകളിലെ മറ്റു കൊടുമുടികൾ 900 മീറ്റർവരെ ഉയരമുള്ള ഖാവോ ഫാംങ് യായി, 767 മീറ്റർ ഉയരമുള്ള ഖാവോ ഖെയ്വാൻ ലാൻ, 782 മീറ്റർ ഉയരമുള്ള ഖാവോ ചാം ഡോട്ട്, 718 മീറ്റർ ഉയരമുള്ള ഖാവോ ചാലോങ് ടോങ്, 745 മീറ്റർ ഉയരമുള്ള ഖാവോ ചാൻ ലുവാങ്, 722 മീറ്റർ വീതം ഉയരങ്ങളുള്ള ഖാവോ ലോം, ഖാവോ സവോങ്, 721 മീറ്റർ ഉയരമുളള ഖാവോ വോങ് ചാൻ ഡായെങ്, 689 മീറ്റർ ഉയരമുള്ള ഖാവോ ഫ്രിക്, 695 മീറ്റർ ഉയരമുള്ള ഖാവോ സോംഫോട്ട്, 657 മീറ്റർ ഉയരമുള്ള ഖാവോ ക്രാഡൻ, 676 മീറ്റർ ഉയരമുള്ള ഖാവോ ഇന്തായാ, 683 മീറ്റർ ഉയരമുള്ള ഖാവോ മോട്ട് ൻഗാം, 655 മീറ്റർ ഉയരമുള്ള ഖാവോ പ്ലായി ക്ലോങ് കും, 575 മീറ്റർ ഉയരമുള്ള ഖാവോ സഡാവോ എന്നിവയാണ്.[3] ഫെറ്റ്ച്ചാബൻ മലനിരകളുടെ വടക്കൻ പരിധി ഇനിയും കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടില്ല. താരമ്യേന ഉയരം കുറഞ്ഞതും ചിതറിക്കിടക്കുന്നതുമായ ഒരു കൂട്ടം മലനിരകൾ ചേർന്ന് ഇവിടെ ഫെറ്റ്ച്ചാബൻ വ്യൂഹം രൂപപ്പെടുകയും അപൂർവമായി മാത്രം 800 മീറ്റർ ഉയരത്തിലെത്തി മലനിര തെക്കോട്ടു വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു. ഫെറ്റ്ച്ചാബൻ മലനിരകളുടെ കിഴക്കൻ നിര “ഫാങ് ഹോയി നിര” എന്നു ചില ഭൂമിശാസ്ത്രപരമായ രേഖകളിൽ പരാമർശിക്കപ്പെടുന്നു.[4] ഈ പേര് യഥാർത്ഥത്തിൽ ഡോങ് ഫായ യീൻ പർവ്വത വ്യൂഹത്തിന്റെ വടക്കൻ ഭാഗം മുഴുവനായും ഉൾക്കൊള്ളുന്ന ഭാഗത്തെക്കുറിക്കുവാൻ ഉപയോഗിക്കുന്നതാണ്. ഖോവാ ഫാംഗ് ഹോയി 1,008 മീറ്റർ ഉയരത്തിൽ ചൈയാഫം പട്ടണത്തിന് പടിഞ്ഞാറു ഭാഗത്തായി നിലകൊള്ളുന്ന കൊടുമുടിയും ഡോങ് ഫായ യെന്നിന്റെ വടക്കൻ പകുതിയിൽ, ഫെറ്റ്ച്ചാബൻ റേഞ്ച് പ്രോപ്പറിന്റെ തെക്കൻ അറ്റത്തിനപ്പുറത്തേയ്ക്കു വ്യാപിച്ചുകിടക്കുന്നതുമാണ്. ഡോങ് ഫായി യെൻ ശ്രേണി മദ്ധ്യ തായ്ലൻഡിലെ ചാവോ ഫ്രായ നദീതടം, വടക്കുകിഴക്കുള്ള ഖൊറാത് പീഠഭൂമി എന്നിവയെ വേർതിരിക്കുന്നു. മലനിരകളിൽ നിന്നുള്ള നിരവധി പോഷകനദികൾ കിഴക്ക് ചി, മുൻ നദികളിലേയ്ക്കും വടക്കു ഭാഗത്തുള്ള പോഷകനദികൾ പാ സാക്ക് നദിയിലേയ്ക്കും ഒഴുകുന്നു. ചരിത്രംഈ പർവത പ്രദേശം മുഴുവനായും നിബിഢ വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. ഇത് ആദ്യം ഡോംഗ് ഫ്രായ ഫായി അഥവാ "അഗ്നിദേവന്റെ വനം" എന്നറിയപ്പെട്ടു. ഈ വനമേഖലയിലേയ്ക്കു റോഡുകളില്ലാത്തതിനാൽ വാഹനം ഉപയോഗിക്കുകയെന്നത് അസാധ്യംതന്നെ. കാടിനു കുറുകെ സഞ്ചരിക്കേണ്ടത് കാൽനടയായോ പല്ലക്ക് ഉപയോഗിച്ചോ മാത്രമാണ്. ഈ പ്രദേശത്തുകൂടി കടന്നുപോകുന്നത് അനാരോഗ്യകരമായി കരുതപ്പെട്ടിരുന്നു. വനത്തിലൂടെ കടന്നു പോകാൻ ധൈര്യപ്പെട്ടിരുന്ന സഞ്ചാരികളെ മലേറിയ, മറ്റ് അസുഖങ്ങൾ മുതലായവമൂലം വലഞ്ഞിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, പ്രദേശത്തിന്റെ വെട്ടിത്തെളിക്കൽ ആരംഭിച്ചപ്പോൾ, യുവരാജാവായിരുന്നു പിങ്ക്ലാവോ വനത്തിന്റെ ഡോങ് ഫ്രായാ ഫായി എന്ന പേര് നിബിഢവനത്തെ മെരുക്കി എന്നർത്ഥം വരുന്ന "ഡോങ് ഫായ യെൻ" എന്നാക്കി മാറ്റി. 1887 ഓടെ സയാമീസ് സർക്കാർ, ബാങ്കോക്കിൽ നിന്നും കൊറാട്ടിലേയ്ക്ക് അയുത്തായ വഴി ഒരു റെയിൽപ്പാത നിർമ്മിക്കാൻ തീരുമാനിക്കുകയും ഒരു സർവ്വേ നടത്തുവാൻ ബ്രിട്ടീഷ് റെയിൽവേ കോൺട്രാക്ടർമാരെ നിയമിക്കുകയും ചെയ്തു. ഇപ്പോൾ വടക്കുകിഴക്കൻ പാതയെന്നറിയപ്പെടുന്ന പാതയുടെ ആദ്യഭാഗമായ കൊറാത്തിലേയ്ക്കുള്ള പാത 1900 ൽ തുറന്നു.[5] ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പർവതങ്ങളുടെ മേലാപ്പായി നിന്നിരുന്ന യഥാർത്ഥ വനപ്രദേശം നശിപ്പിക്കപ്പെട്ടു. പ്രദേശത്ത് റെയിൽവേ പാതക്കായുള്ള അനുബന്ധ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് ശേഷവും വൃക്ഷങ്ങൾ വെട്ടിനിരത്തി ഭൂമി കൃഷിയോഗ്യമാക്കി മാറ്റിയിരുന്നു. ബാങ്കോക്കിൽ നിന്ന് നഖോൺ റാറ്റ്ച്ചസീമയിലേക്കുള്ള പാതയും ഒരു ഹൈവേയും മാത്രമാണ് അടുത്തകാലംവരെ പർവ്വതവ്യൂഹം കടന്നു പോയിരുന്നത്. മദ്ധ്യ തായ്ലൻനെ ബന്ധിപ്പിക്കുന്ന കൂടുതൽ റോഡുകളുടെ നിർമ്മാണത്തോടെ വനനശീകരണം പൂർവ്വാധികം വർദ്ധിച്ചു. 1950 ൽ സറാബൂരി, നഖോൺ റോറ്റ്ച്ചസീമ എന്നിവയെ ബന്ധിക്കുന്നതും മലനിരയെ ഭേദിച്ചു കടന്നു പോകുന്നതുമായ തായ്ലാന്റ് റൂട്ട് 2 (മിട്രാഫാപ് റോഡ് എന്നും അറിയപ്പെടുന്നു) എന്ന പ്രധാന പാത നിർമ്മിക്കപ്പെട്ടു. സംരക്ഷിതപ്രദേശങ്ങൾഈ മലനിരകളോടൊപ്പം സങ്കംഫായെങ് നിരകളും ചേർന്നു അവയുടെ തെക്കൻ പരിധിയിൽ ഡോങ് ഫയായൻ-ഖാവോ യായി ഫോറസ്റ്റ് കോംപ്ലക്സ് രൂപീകരിക്കുന്നു. ഈ കോംപ്ലക്സിൽ നിരവധി ദേശീയോദ്യാനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. 2005 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ ഈ പ്രദേശം രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം 6,155 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ഈ കോംപ്ലക്സിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഫായുങ് മരങ്ങളുടെ (സയാമീസ് റോസ്വുഡ്) നിയമവിരുദ്ധമായ വെട്ടിയെടുക്കൽ തടയാൻ തായ്ലാന്റ് മതിയായ നിയമനിർമ്മാണം നടത്താത്തതിനാൽ 2016 മദ്ധ്യത്തോടെ യുണെസ്കോ, നാശം നേരിടുന്ന ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഡോംഗ് ഫയായൻ-ഖാവോ യായിയെ ഹ്രസ്വമായി പരിഗണിച്ചിരുന്നു.[6][7] ഡോങ് ഫായ യെൻ മലനിരകളിലെ മറ്റ് സംരക്ഷിത പ്രദേശങ്ങൾ താഴെപ്പറയുന്നവയാണ്: ഫു ഖിയാവോ വന്യമൃഗസംരക്ഷണകേന്ദ്രം സാപ് ലാങ്ക വന്യമൃഗസംരക്ഷണകേന്ദ്രം ഖാവോ സോഫോട്ട് നോൺ-ഹണ്ടിങ് ഏരിയ ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia