ഡോറോത്തിയ സുക്കർ-ഫ്രാങ്ക്ലിൻ
ഡോറോത്തിയ സുക്കർ-ഫ്രാങ്ക്ലിൻ (ജീവിതകാലം: ഓഗസ്റ്റ് 9, 1929 - നവംബർ 24, 2015) ഹീമറ്റോളജി, ഇമ്മ്യൂണോളജി, സെൽ ബയോളജി എന്നീ മേഖലകളിലെ വൈദ്യനും ഒരു വൈദ്യശാസ്ത്ര ഗവേഷകയുമായിരുന്നു. ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ ജനിച്ച അവൾ 1936-ൽ നാസി ഭരണകൂടത്തിൽ നിന്ന് രക്ഷപ്പെടാൻ കുടുംബത്തോടൊപ്പം ആംസ്റ്റർഡാമിലേക്ക് പലായനം ചെയ്തു. 1948-ൽ, കുടുംബം ന്യൂയോർക്കിലേക്ക് കുടിയേറുകയും അവിടെ സക്കർ-ഫ്രാങ്ക്ലിൻ തന്റെ ബിരുദ വിദ്യാഭ്യാസത്തിനായി ഹണ്ടർ കോളേജിൽ ചേരുകയും ന്യൂയോർക്ക് മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം നേടുകയും ചെയ്തു. ഇന്റേൺഷിപ്പിനും റസിഡൻസിയ്ക്കും ശേഷം, ഇലക്ട്രോൺ മൈക്രോസ്കോപ്പിയിൽ പരിശീലനം നേടിയ അവർ, കൂടാതെ രക്തകോശങ്ങളെക്കുറിച്ച് പഠിക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതിന് പ്രശസ്തയായി. 1963-ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പഠിപ്പിക്കാൻ തുടങ്ങിയ അവർ 1974-ൽ അവിടെ മുഴുവൻ സമയ പ്രൊഫസറായി. നാഷണൽ അക്കാദമി ഓഫ് മെഡിസിൻ അംഗവും അമേരിക്കൻ അക്കാദമി ഓഫ് ആർട്‌സ് ആൻഡ് സയൻസസിന്റെ ഫെലോയും ആയിരുന്ന അവർ 1985-ൽ സൊസൈറ്റി ഫോർ ല്യൂക്കോസൈറ്റ് ബയോളജിയുടെയും 1995-ൽ അമേരിക്കൻ സൊസൈറ്റി ഓഫ് ഹെമറ്റോളജിയുടെയും പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1929 ഓഗസ്റ്റ് 9 ന് ജർമ്മനിയിലെ ബെർലിനിൽ ഒരു ജൂത കുടുംബത്തിലാണ് സുക്കർ-ഫ്രാങ്ക്ലിൻ ജനിച്ചത്. അവളുടെ മാതാപിതാക്കൾ ജൂലിയസ് സക്കർ എന്ന വ്യാപാരിയും പ്രഷ്യൻ വംശജയും സംഗീതജ്ഞയുമായിരുന്ന ഗെർട്രൂഡ് സുക്കറും (മുമ്പ് ഫീജ്) ആയിരുന്നു. നാസി പാർട്ടിയുടെ അധികാരത്തിലേക്കുള്ള ഉയർച്ചയുടെ പശ്ചാത്തലത്തിൽ, കുടുംബം 1936-ൽ ആംസ്റ്റർഡാമിലേക്ക് പലായനം ചെയ്തു. അവിടെ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസം ചെയ്ത സുക്കർ-ഫ്രാങ്ക്ലിൻറെ സഹപാഠിയായിരുന്നു ആൻ ഫ്രാങ്ക്. 1943-ൽ, നെതർലാൻഡ്സിലെ ജർമ്മൻ അധിനിവേശകാലത്ത്, സുക്കർ-ഫ്രാങ്ക്ലിൻ പിടിക്കപ്പെടുകയും ഒരു ക്യാമ്പിൽ പാർപ്പിക്കപ്പെടുകയും ചെയ്തു; മോചിതരായ ശേഷം, കുടുംബം അടുത്ത കുറച്ച് വർഷങ്ങൾ ഒളിവിലായിരുന്നു. ഈ സമയത്ത്, ടൈപ്പ് 1 പ്രമേഹമുള്ള ഒരു ആൺകുട്ടിയുമായി സുക്കർ-ഫ്രാങ്ക്ലിൻ സൗഹൃദം വളർത്തിയെടുക്കുകയും ഇത് വൈദ്യശാസ്ത്രത്തിലുള്ള അവളുടെ താൽപ്പര്യത്തിന് കാരണമായിത്തീരുകയും ചെയ്തു. 1948-ൽ കുടുംബം അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് പലായനം ചെയ്ത്, ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി. സക്കർ-ഫ്രാങ്ക്ലിൻ ഹണ്ടർ കോളേജിൽ പ്രവേശിക്കുകയും 1952-ൽ ഭാഷയിൽ ബിരുദം നേടുകയും ചെയ്തു. ന്യൂയോർക്ക് മെഡിക്കൽ കോളേജിൽചേർന്ന അവർ അവിടെനിന്ന് 1956-ൽ മെഡിക്കൽ ബിരുദം നേടി. 1943 ഏപ്രിലിൽ, നാസി അധിനിവേശ ആംസ്റ്റർഡാമിൽ കുടുംബത്തോടൊപ്പം ഒളിവിൽ പോകുന്നതിന് തൊട്ടുമുമ്പ്, ആനിമി വുൾഫ് അവളുടെ ഫോട്ടോ എടുത്തിരുന്നു.[1] കരിയർസുക്കർ-ഫ്രാങ്ക്ലിൻ ഫിലാഡൽഫിയ ജനറൽ ഹോസ്പിറ്റലിൽ ഇന്റേൺഷിപ്പും മോണ്ടിഫിയോർ ഹോസ്പിറ്റലിൽ റസിഡൻസിയും പൂർത്തിയാക്കി. റസിഡൻസി സമയത്ത് ഹെമറ്റോളജിയിൽ താൽപ്പര്യം വളർത്തിയെടുത്ത അവർ ഘനീകരണ ഘടകങ്ങളെക്കുറിച്ചും ലിംഫോസൈറ്റ് ഇമ്മ്യൂണോളജിയെക്കുറിച്ചും പഠനം നടത്തി. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പി പഠിച്ചു. രക്തകോശങ്ങളെ പഠിക്കാൻ ഇലക്‌ട്രോൺ മൈക്രോസ്കോപ്പി ഉപയോഗിക്കുന്നത് അവളുടെ ഗവേഷണത്തിന്റെ കേന്ദ്ര വിഷയമായി മാറി. വ്യക്തിജീവിതം1956-ൽ സക്കർ-ഫ്രാങ്ക്ലിൻ, അക്കാലത്ത് റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഗവേഷകനായിരുന്ന എഡ്വേർഡ് സി. ഫ്രാങ്ക്ളിനെ വിവാഹം കഴിച്ചു.[2] ബെർലിനിലെ കുട്ടിക്കാലത്ത് സുക്കർ-ഫ്രാങ്ക്ലിൻ എഡ്വേർഡുമായി സൗഹൃദത്തിലായിരുന്നു. 1964-ൽ ദമ്പതികൾക്ക് ഒരു മകളുണ്ടായിരുന്നു. ഒരുമിച്ച് ഒരു കൃഷിയിടം സ്വന്തമാക്കിയ ദമ്പതികൾ, ശിൽപങ്ങൾ ശേഖരിക്കുന്നത് ആസ്വദിച്ചതോടൊപ്പം 1982-ൽ ഫ്രാങ്ക്ലിൻ മരിക്കുന്നത് വരെ മെഡിക്കൽ ഗവേഷണത്തിൽ സഹകരിക്കുകയും ചെയ്തു. 2015 നവംബർ 24-ന് ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള വീട്ടിൽ വെച്ച് സുക്കർ-ഫ്രാങ്ക്ലിൻ മരിച്ചു. അവലംബം
|
Portal di Ensiklopedia Dunia