ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ( ഡിസിജിഐ ) കേന്ദ്ര സർക്കാറിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വകുപ്പിന്റെ തലവനാണ്. രക്ത, രക്ത ഉൽപന്നങ്ങൾ, ഐവി ദ്രാവകങ്ങൾ, വാക്സിനുകൾ, സെറ എന്നിവ പോലുള്ള നിർദ്ദിഷ്ട വിഭാഗത്തിലുള്ള മരുന്നുകളുടെ ലൈസൻസിന് അംഗീകാരം നൽകേണ്ട ഉത്തരവാദിത്തം ഭാരത സർക്കാരിന്റെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ചുമതലയാണ്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലാണ്. [1] ഇന്ത്യയിലെ മരുന്നുകളുടെ നിർമ്മാണം, വിൽപ്പന, ഇറക്കുമതി, വിതരണം എന്നിവയ്ക്കും ഡിസിജിഐ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു. പ്രവർത്തനംഇന്ത്യയിലെ മരുന്നുകളുടെ ഉൽപാദനം, വിൽപന, ഇറക്കുമതി, വിതരണം എന്നിവയുടെ നിലവാരവും ഗുണനിലവാരവും ഡിസിജിഐ ആണ് നിർണ്ണായിക്കുന്നത്. ഭരണം2019 ഓഗസ്റ്റ് 14 ന് ഡോ. വി.ജി സോമാനിയെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ആയി സർക്കാർ നിയമിച്ചു. ഡിസിജിഐ ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററി ബോഡി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്കോ) യുടെയും തലവനാണ്. രാജ്യത്ത് വിൽക്കുന്ന മരുന്നുകളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കൽ, പുതിയ മരുന്നുകളുടെ അംഗീകാരം, ക്ലിനിക്കൽ പരീക്ഷണങ്ങൾ നിയന്ത്രിക്കൽ എന്നിവ ഇവരുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നു. [2] [3] സിഡിസ്കോയുടെ മേഖലാ ഓഫീസുകൾബോംബെ, കൊൽക്കത്ത, മദ്രാസ്, ഗാസിയാബാദ്, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ സിഡിസ്കോയുടെ (സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ) 6 സോണൽ ഓഫീസുകൾ കേന്ദ്ര സർക്കാർ സ്ഥാപിചിട്ടുണ്ട്. [4] വിവിധ ഉപമേഖല ഓഫീസുകളും പോർട്ട് ഓഫീസുകളും സ്റ്റേറ്റ് കൺട്രോൾ അഡ്മിനിസ്ട്രേഷനുമായി ചേർന്ന് മരുന്ന് നിയമത്തിന്റെ ഏകീകൃത നടപ്പാക്കൽ ഉറപ്പാക്കാൻ അവരെ സഹായിക്കുന്നുണ്ട്. [5] അവലംബങ്ങൾ
|
Portal di Ensiklopedia Dunia