ഡ്രാക്കുള പ്രഭു
ബ്രാം സ്റ്റോക്കറുടെ 1897-ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന ഭീകര നോവലിലെ പ്രതിയോഗി ീ കഥാപാത്രമാണ് ഡ്രാക്കുള പ്രഭു. കഥാപാത്രത്തിന്റെ ചില സ്വഭാവസവിശേഷതകൾ ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റൊമേനിയൻ ജനറലും വലേഷ്യൻ രാജകുമാരനുമായ വ്ലാദ് മൂന്നാമനെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റോക്കറുടെ ഈ സൃഷ്ടി പൊതുസഞ്ചയത്തിലായതിനുശേഷം പല മേഖലകളിലും പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകൾ പ്രായമുള്ള രക്തരക്ഷസ്സും (വാമ്പയർ) മാന്ത്രികനും ട്രാൻസിൽവേനിയൻ കുലീനനുമാണ് കൗണ്ട് ഡ്രാക്കുള. കാർപാത്ത്യൻ മലനിരകളിലെ ബോർഗോ ചുരത്തിനടുത്തുള്ള ഒരു പഴകിയ കോട്ടയിലാണ് ഡ്രാക്കുളയുടെ താമസം. ഡ്രാക്കുളയ്ക്ക് ഇരുപത് ആളുകളുടെ ശക്തിയുണ്ട്. ഡ്രാക്കുളപ്രഭു പകൽ സമയം മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുകയും യാമങ്ങളിൽ ശവപ്പെട്ടിക്കുള്ളിൽ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു. തന്റെ ചൈതന്യം നിലനിർത്തുവാനായാണ് അദ്ദേഹം രക്തം കുടിക്കുന്നത്. രക്തം നഷ്ടപ്പെടുന്ന ഈ യുവതികൾ യക്ഷികളായി മാറി കൊട്ടാരത്തിൽ വിഹരിക്കുന്നു. പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജോനാതൻ എന്ന അഭിഭാഷകൻ കഥാപാത്രം ദുർഘടമായ യാത്രകളിലൂടെ കൊട്ടാരത്തിൽ എത്തിച്ചേരുന്നു. നഗരത്തെക്കുറിച്ച് ജോനാതനിൽ നിന്നും മനസ്സിലാക്കിയ പ്രഭു അവിടെ ഒരു ഭവനം വാങ്ങുവാനുള്ള ആഗ്രഹം ജോനാതനോട് ഉണർത്തിച്ചു. തിരക്കാർന്ന നഗരത്തിൽ യാമങ്ങളിൽ തന്റെ രക്തപാനം വർദ്ധിതമായി നടത്താമെന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടൽ. തന്റെ ലക്ഷ്യ സാഷാത്കാരത്തിനായി പ്രഭു ജോനാതനോടൊപ്പം നഗരത്തിലെത്തുന്നു. നഗരത്തിലെത്തിയ പ്രഭു ജോനാതന്റെ വേണ്ടപ്പെട്ടവരിൽ തന്നെ ആദ്യം തന്റെ ശ്രമങ്ങൾ ആരംഭിക്കുന്നു. അവസാനം സാഹസികരുടെ ഒരു സംഘം നിതാന്ത ശ്രമത്തിലൂടെ ഡ്രാക്കുളയെ വേട്ടയാടി അവസാനിപ്പിക്കുന്നു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia