ഡ്രാഗൺ ബഹിരാകാശപേടകം
ആഗോള ബഹിരാകാശ പര്യവേക്ഷണചരിത്രത്തിൽ സ്വകാര്യഉടമസ്ഥതയിൽ വിക്ഷേപിക്കപ്പെട്ട പുനരുപയോഗസാദ്ധ്യതയുള്ള ആദ്യ ബഹിരാകാശ വാഹനമാണ് ഡ്രാഗൺ. 2012 മേയ് 19 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറെൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഡ്രാഗൺ കാലിഫോർണിയയിലെ ഹാവ്തോർണിലെ അമേരിക്കൻ കമ്പനിയായ സ്പേയ്സ് എക്സിന്റെ ഉടമസ്ഥതയിലുള്ളതാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുകയാണ് ഇതിന്റെ സുപ്രധാന ദൗത്യം.[6] നാസയുടെ വ്യാവസായിക പുനർവിതരണ സേവനപദ്ധതിയുടെ ഭാഗമായി 2012 സെപ്റ്റംബർ മുതൽ ഉത്പന്നവിതരണം നടത്തുന്നതിന് ഡ്രാഗൺ വഴി സ്പേയ്സ് എക്സ് കരാർ നേടിക്കഴിഞ്ഞു. ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ നിന്ന് ഏഴ് ബഹിരാകാശ സഞ്ചാരികളേയോ മറ്റ് യാത്രികരേയും ഉൽപ്പന്നങ്ങളേയുമോ എത്തിക്കാനാവുന്നവിധത്തിലാണ് ഡ്രാഗണിന്റെ ഘടന.[7] സാധാരണ കാർഗോഷിപ്പുകൾ റീഎൻട്രി സമയത്ത് കത്തിച്ച് കളയുകയാണ് പതിവ്. എന്നാൽ ആദ്യമായി സുരക്ഷിതമായ് തിരിച്ചിറങ്ങുന്ന കാർഗോഷിപ്പിപും ഡ്രാഗൺ സ്പെയ്സ്ക്രാഫ്റ്റ് ആണ്. പദ്ധതിനാസയുടെ കൊമേഴ്സ്യൽ ഓർബിറ്റൽ ട്രാൻസ്പോർട്ടേഷൻ സർവീസസ് (COTS) പദ്ധതി പ്രകാരമാണ് ബഹിരാകാശ പര്യവേക്ഷണത്തിൽ ആദ്യമായി സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടുവരുന്നത്. നിരവധി കമ്പനികൾ നാസയുമായി ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ശതകോടീശ്വരനായ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്പേയ്സ് എക്സ് 2005 ലാണ് ഡ്രാഗൺ പദ്ധതിയ്ക്ക് തുടക്കമിട്ടത്. അതിശക്തമായ ഫാൽക്കൺ -9 റോക്കറ്റ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 2010 ജൂണിലും 2010 ഡിസംബറിലുമാണ് ഇതിന്റെ പരീക്ഷണ വിക്ഷേപണം നടത്തപ്പെട്ടത്. പ്രത്യേകതകൾ![]()
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia