ഡ്രീം ഓഫ് സ്പ്രിംഗ്
1901-ൽ ഫ്രഞ്ച് കലാകാരനായിരുന്ന വില്യം-അഡോൾഫ് ബോഗുറേ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് ഡ്രീം ഓഫ് സ്പ്രിംഗ് (Rêve de printemps) വസന്തത്തെ അപ്രസ്തുത പ്രശംസയായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വനപ്രദേശത്തെ ജലധാരയ്ക്കരികിൽ ഇരിക്കുന്ന ഒരു യുവതിക്കു ചുറ്റും മൂന്നു കുഞ്ഞുമാലാഖമാർ (ദൈവദൂതർ) വസന്തകാലപൂക്കൾകൊണ്ട് ഒരു റീത്തുണ്ടാക്കി കിരീടം പോലെ യുവതിയെ അണിയിക്കുവാൻ ശ്രമിക്കുന്നതായി കാണിച്ചിരിക്കുന്നു.[1][2] ചിത്രകാരനെക്കുറിച്ച്![]() ഫ്രഞ്ച് സ്വദേശിയായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി അദ്ദേഹം ക്ലാസിൿ രംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീശരീരചിത്രീകരണങ്ങൾക്ക് നവീനഅർത്ഥങ്ങൾ പകർന്നുനൽകി.[3] തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായിരുന്ന അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില ലഭിക്കുകയും ചെയ്തു.[4] മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[4] എന്നാൽ 1980 കളിൽ രൂപചിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[4] ലഭ്യമായ അറിവുകൾ വച്ച് തന്റെ ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചുമുള്ള അറിവുകൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടക്കുന്നു.[5] ഇവയും കാണുകഅവലംബം
|
Portal di Ensiklopedia Dunia