തക്സിൻ മഹാരത് ദേശീയോദ്യാനം
തക്സിൻ മഹാരത് ദേശീയോദ്യാനം(Thai: อุทยานแห่งชาติตากสินมหาราช) തായ്ലാൻഡിലെ തക് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു. തായ്ലാൻഡിലെ ഏറ്റവും വലിയ മരം ഈ പാർക്കിലാണ് സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടങ്ങളും ഗുഹകളും പാറകളും ഇവിടത്തെ സവിശേഷതയാണ്. [1] ഭൂമിശാസ്ത്രംതക് നഗരത്തിന്റെ പടിഞ്ഞാറ് 26 കിലോമീറ്റർ (16 മൈൽ) അകലെ മി സോട്ട് ജില്ലയിലാണ് തക്സിൻ മഹാരത് പാർക്ക് സ്ഥിതിചെയ്യുന്നത്. പാർക്കിന്റെ പരിധി 149 ചതുരശ്ര കിലോമീറ്ററാണ് (58 ചാര മൈ.). താനോൺ ടോങ് പർവ്വതമേഖല പാർക്ക് കേന്ദ്രത്തിലൂടെയാണ് കടന്നുപോകുന്നത്.[2] ചരിത്രംബർമ്മൻ രാജാവായ അലൗങ്പ്യ ഈ പ്രദേശത്ത് തന്റെ പട്ടാളത്തെ നയിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു . പാർക്കിന്റെ യഥാർത്ഥ പേര് ടോൺ ക്രബാക്ക് യായ് നാഷണൽ പാർക്ക് എന്നായിരുന്നു. പാർക്കിലെ അസാധാരണമായ ക്രബക്ക് വൃക്ഷത്തിൽ നിന്നാണ് പാർക്കിന് നാമകരണം ചെയ്തത്.' 1981 ഡിസംബർ 23-ന് ഈ പാർക്ക് തായ്ലാൻഡിന്റെ 40-ാം ദേശീയ പാർക്ക് ആയി പ്രഖ്യാപിച്ചു. പിന്നീട് തൊൺബുരി കിംഗ്ഡത്തിലെ രാജാവായ തക്സിന്റെ ബഹുമാനാർഥം പിന്നീട് ഈ പാർക്ക് തക്സിൻ മഹാരത് ദേശീയ പാർക്ക് (മഹാനായ തക്സിൻ) എന്ന് പുനർനാമകരണം ചെയ്തു. ![]() ദൃശ്യങ്ങൾ
സസ്യജന്തു ജാലംപാർക്കിന്റെ താഴ്ന്ന പ്രദേശമായ ടാൻ ക്രബക് യായ് ഡപ്റ്റെറോകാർപ്പ് വനഭാഗമാണ് . പാർക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിത്യഹരിത വനങ്ങളും പൈൻ മരങ്ങളും കാണപ്പെടുന്നു. [2] സീറോ , ബാർക്കിംഗ് ഡീയർ, സാമ്പാർ ഡീയർ, ഗോൾഡൻ ക്യാറ്റ്, കാട്ടുപന്നി എന്നിവയും പാർക്കിൽ കാണപ്പെടുന്ന മൃഗങ്ങളുടെ ഇനത്തിൽപ്പെടുന്നു. പക്ഷിനിരീക്ഷണ പ്രദേശമാണ് പാർക്ക്. ടൈഗർ ഷ്രൈക്ക് , ഫോറസ്റ്റ് വാഗ്ടൈയ്ൽ , Chinese pond heronചൈനീസ് പോൻഡ് ഹെറോൺ തുടങ്ങിയ ഇനങ്ങളും ഇവിടെ കാണപ്പെടുന്നു.[1][2] അവലംബംTaksin Maharat National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia