തങ്കശ്ശേരി കമാനം

തങ്കശ്ശേരി കമാനം

കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ 1939ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു നിർമ്മിതിയാണു തങ്കശ്ശേരി കമാനം (Tangasseri Arch).[1] 1930 കളിൽ ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കിയ ഒരു ആക്ടിന്റെ ഫലമായാണു ഇതിന്റെ നിർമ്മാണം.

ചരിത്രം

പതിനാറാം നൂറ്റാണ്ടിൽ സെന്റ് തോമസ് കോട്ട പണിത് പോർച്ചുഗീസുകാർ തങ്കശ്ശേരി നിയന്ത്രിച്ചിരുന്നു. തുടർന്നു 1661ൽ ഡച്ചുകാർ നിയന്ത്രണം കയ്യടക്കി. ഡച്ചുകാരെ 1795ൽ തോല്പിച്ച് ബ്രിട്ടീഷുകാർ തങ്കശ്ശേരിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇക്കാലയളവിൽ തങ്കശ്ശേരിക്കു പുറത്തുള്ള പ്രദേശം തിരുവിതാംകൂറിന്റെയും, തങ്കശ്ശേരി ബ്രിട്ടീഷുകാരുടേയും അധീനതയിലായിരുന്നു. തിരുവിതാംകൂറിന്റെ നിരന്തര സമ്മർദ്ദമുണ്ടായെങ്കിലും മദ്രാസ് പ്രസിഡൻസിയിലെ തിരുനൽവേലി ജില്ലയിലായിരുന്നു തങ്കശ്ശേരി പെടുത്തിയിരുന്നത്.[2] 1934ൽ തങ്കശ്ശേരിയുടെ ഭാവി തീരുമാനിക്കാനായി ഒരു ചർച്ച നടന്നു. തങ്കശ്ശേരിയിലെ 99 ഏക്കർ വരുന്ന സ്ഥലത്തു താമസിക്കുന്ന രണ്ടായിരത്തോളം ആളുകളിൽ ഏതാണ്ട് എല്ലാവരും റോമൻ കത്തോലിക്കരാണു്. കഴിഞ്ഞ 400 വർഷത്തിലധികമായി അവർ യൂറോപ്യൻ ഭരണത്തിലായിരുന്നു അതിൽ കഴിഞ്ഞ 140 വർഷം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലും. അതിനാൽ നിവാസികൾ തിരുവതാംകൂറിനോടു തങ്കശ്ശേരി ചേർക്കുന്നതിനെ എതിർത്തു. തുടർന്നു തങ്കശ്ശേരിയെ ഒരു ബ്രിട്ടീഷ് പ്രവിശ്യയായി തന്നെ നിലനിർത്തിയാണു ഒരു പ്രത്യേക ആക്ടിലൂടെ കൈമാറിയത്. നിവാസികൾക്കു പ്രത്യേകം നിയമങ്ങളായിരുന്നു പാലിക്കേണ്ടതും.[3]

ഈ പ്രവിശ്യയിലേക്കുള്ള പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇതിനായി പ്രവേശനകവാടത്തിൽ ഒരു കമാനം സ്ഥാപിക്കുകയുണ്ടായി.

നിലവിൽ

ആർക്കിയോളജിക്കൽ സർവ്വേയുടെ ഭാഗമാണു കമാനം ഇപ്പോൾ.

അവലംബം

  1. http://travel.manoramaonline.com/travel/getting-about-kerala/kollam/thangasseri-kollam-port-lighthouse-sights-history.html
  2. http://www.thehindu.com/todays-paper/tp-national/tp-kerala/Tangasseri-arch-in-a-sorry-state/article16143056.ece
  3. http://www.thehindu.com/todays-paper/tp-national/tp-kerala/Tangasseri-arch-in-a-sorry-state/article16143056.ece
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya