തത്കാൽ പദ്ധതിതീവണ്ടി ടിക്കറ്റുകൾ മുൻ കൂർ റിസർവ്വു ചെയ്യുന്നതിനായി ഇൻഡ്യൻ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനമാണ് തത്കാൽ പദ്ധതി. മുൻ റെയിൽവെ വകുപ്പ് മന്ത്രി നിതീഷ് കുമാറിന്റെ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം സ്ലീപ്പർ ക്ലാസ്, എ.സി. ചെയർ കാർ, ത്രീ ടയർ എസി, ടു ടയർ എ.സി എന്നിങ്ങനെ എക്സ്പ്രസ്സ് അടക്കം എല്ലാ തീവണ്ടികളിലും മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. സെക്കൻഡ്ക്ലാസിൽ ഓരോവണ്ടിയിലും ആവശ്യമനുസരിച്ച് ചിലപ്പോൾ രണ്ടുകോച്ചുകൾവരെ തത്കാലിന് നീക്കിവെക്കുന്നുണ്ട്. എ.സി. ക്ലാസിൽ 15മുതൽ 20വരെ ബർത്തുകളും. യാത്രായിനത്തിലുള്ള റെയിൽവേയുടെ വരുമാനത്തിൽ നല്ലൊരു പങ്ക് തത്കാൽവഴിയാണ്. 2009-10ൽ 672 കോടിരൂപ തത്കാൽവഴി കിട്ടിയിരുന്നു.[1] സവിശേഷതകൾ
തത്കാലും കരിഞ്ചന്തയുംആദ്യകാലത്ത് ട്രാവൽഏജൻറുമാരാണ് വൻതോതിൽ തത്കാൽടിക്കറ്റുകൾ എടുത്തിരുന്നത്. വൻതുക മറിയുന്ന കച്ചവടമാണ് തത്കാൽ കരിഞ്ചന്ത. യഥാർഥ നിരക്കിന്റെ രണ്ടിരട്ടിയിലേറെയാണ് തിരക്കേറിയ സമയങ്ങളിൽ ഏജന്റുമാർ ഈടാക്കുന്നത്.രാവിലെമുതൽ കൂലിക്ക് ആളെവിട്ട് ടിക്കറ്റ് കൂട്ടത്തോടെ വാങ്ങുന്ന രീതിയായിരുന്നു. എന്നാൽ, ടിക്കറ്റുവാങ്ങാൻ ഫോട്ടോപതിച്ച തിരിച്ചറിയൽരേഖയും മറ്റും നിർബന്ധമാക്കിയതോടെ തട്ടിപ്പ് കുറഞ്ഞു. ഇതിനുപുറമെ ഒരു തിരിച്ചറിയൽകാർഡിൽ നാലുടിക്കറ്റ്മാത്രമേ നൽകൂ. ആദ്യത്തെ ഒരുമണിക്കൂർ ഓൺലൈൻവഴിയുള്ള തത്കാൽബുക്കിങ് നിർത്തലാക്കി..[2] പരിഷ്കാരങ്ങൾപരാതികളെത്തുടർന്ന് റിസർവേഷൻ മാഫിയയെ നിയന്ത്രിക്കാൻ തത്കാൽ പദ്ധതി റെയിൽവെ സമൂലം പരിഷ്കരിച്ചു.[3]
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia