തത്തമ്മച്ചെടി
സാധാരണ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണിത്. തത്തയുടെ രൂപത്തോട് സാദൃശ്യമുള്ള പൂവുകളാണ് ഇതിന്റെ പ്രധാന ആകർഷണം. ഉദ്യാനസസ്യമായും നട്ടുവളർത്തുന്ന ഈ ചെടിയുടെ പല തരം ഉപജാതികളായി ഉണ്ട്[1][2]. ശാസ്ത്രനാമം:Euphorbia tithymaloides. പ്രാദേശികമായി ഇത് പല പേരുകളിലും അറിയപ്പെടുന്നു. സസ്യത്തിലെ കറ ഉയർന്ന നിലവാരമുള്ള ജൈവഡീസൽ ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു[3][4]. നല്ല ചുവപ്പ്/റോസ് നിറത്തിലുള്ള ഇതിന്റെ പൂവിൽ നിറയെ തേനുണ്ടാകും[5]. ഇതിലെ തേൻ കുട്ടികൾ ഭക്ഷിക്കാറുണ്ട്. പറമ്പിന് വേലിയായി വളർത്താനും ഗാർഡന്റെ അതിരായും[6] വീടിനകത്തും[7] ഇത് ഉപയോഗിച്ചുവരുന്നു. ശരാശരി 2 മീറ്ററോളം ഉയരത്തിൽ വളരുന്ന ഇവയുടെ ഇലകൾ കള്ളിച്ചെടിയുടേതിന് സമാനമായി കട്ടിയുള്ളതാണ്. ഇലയും കമ്പും പൊട്ടിച്ചാൽ പാലു പോലെ വെളുത്ത് പശിമയുള്ള നീര് ലഭിക്കും. ഇത് മുറുവുണക്കാനും മറ്റും നാട്ടുവൈദ്യമായി ഉപയോഗിക്കാറുണ്ട്[അവലംബം ആവശ്യമാണ്]. ചിത്രശാലഅവലംബം
Wikimedia Commons has media related to Pedilanthus tithymaloides. |
Portal di Ensiklopedia Dunia