തത്ത്വമസി (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" വിശ്വചൈതന്യ സംവിധാനം ചെയ്ത് വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ അഭിനയിച്ച് 2010-ൽ പുറത്തിറങ്ങിയ ഒരു പുരാണ മലയാളചലച്ചിത്രമാണ് തത്ത്വമസി. മറ്റ് അഭിനേതാക്കൾ രാജസേനൻ, ബാബു ആൻറണി, മണിക്കുട്ടൻ, അനൂപ് ചന്ദ്രൻ, സുബൈർ, എം ആർ ഗോപകുമാർ, ജി കെ പിള്ള, ഹരിശ്രീ മാർട്ടിൻ, ധനഞ്ജയ്, അറ്റ്ലസ് രാമചന്ദ്രൻ, നാരായണൻകുട്ടി. ഇതിലെ ഗാനങ്ങൾ കെ. ജെ. യേശുദാസ്, കെ എസ് ചിത്ര, കാവാലം ശ്രീകുമാർ, മധു ബാലകൃഷ്ണൻ, പി. ജയചന്ദ്രൻ, രമേഷ് നാരായൺ, സുദീപ് കുമാർ, വിജയ് യേശുദാസ് എന്നിവർ ആലപിച്ചിരിക്കുന്നു. ഫെംസിക് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ സംഭാഷണം വിശ്വചൈതന്യ, മാടമ്പ് കുഞ്ഞിക്കുട്ടൻ, സർജുലൻ എന്നിവരും ക്യാമറ വിപിൻദാസുമാണ് ചെയ്തിരിക്കുന്നത്. ഇതിവൃത്തംനിരീശ്വരവാദിയായ രമേശനെന്ന (വിനീത്) പൊലീസുകാരൻ ഈശ്വരവാദിയായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് സിനിമയുടെ ഇതിവൃത്തം. പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia