തബ്രീസ് സർവ്വകലാശാല
ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവിന്റെ കേന്ദ്രം സൃഷ്ടിക്കുകയെന്ന അടിസ്ഥാന ലക്ഷ്യത്തോടെ ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ തബ്രീസിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവ്വകലാശാലയാണ് തബ്രീസ് സർവ്വകലാശാല - University of Tabriz (Persian: دانشگاه تبريز) ഇറാനിലെ മികച്ച അഞ്ച് ഉന്നത സർവകലാശാലകളിൽ ഒന്നും രാജ്യത്തെ ഏറ്റവും തിരഞ്ഞെടുത്ത പത്ത് സർവകലാശാലകളിൽ ഒന്നുമാണിത്. ടെഹ്‌റാൻ സർവകലാശാലയ്ക്ക് ശേഷം ഇറാനിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സർവകലാശാലയാണ് തബ്രീസ് സർവകലാശാല, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഏറ്റവും വലിയ അക്കാദമിക് സ്ഥാപനമായ രാജ്യത്തെ രണ്ടാമത്തെ വലിയ കാമ്പസും ഈ സർവ്വകലാശായുടേതാണ്. കോക്കസസ് യൂണിവേഴ്‌സിറ്റി അസോസിയേഷനിൽ അംഗമാണ് ഈ സർവകലാശാല[5]. 22 പ്രധാന വകുപ്പുകളിലായി ബിരുദ പൂർവ്വ, ബിരുദ പ്രോഗ്രാമുകൾ സർവകലാശാല നൽകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 13,000 ബിരുദ പൂർവ്വ വിദ്യാർത്ഥികളും 5000 ബിരുദ വിദ്യാർത്ഥികളും ഇവിടെ പഠനം നടത്തുന്നുണ്ട്[4] . ഇറാൻ ശാസ്ത്ര, ഗവേഷണ, സാങ്കേതിക മന്ത്രാലയമാണ് തബ്രീസ് സർവകലാശാലയ്ക്കുള്ള ധനസഹായം നൽകുന്നത്. ഇറാനിയൻ അപേക്ഷകർക്കായുള്ള സർവകലാശാല പ്രവേശനം ദേശീയ പ്രവേശന പരീക്ഷയിലൂടെയാണ് നടത്തുന്നത്. ഇത് ശാസ്ത്ര, ഗവേഷണ, സാങ്കേതിക മന്ത്രാലയം വർഷം തോറും നടത്തിവരുന്നുണ്ട്. കൂടാതെ ചില പ്രത്യേക ചട്ടങ്ങളിലൂടെ അന്താരാഷ്ട്ര അപേക്ഷകർക്കായും പ്രവേശനം നൽകുന്നുണ്ട്.
ചരിത്രംഇറാനിലെ ഏറ്റവും അഭിമാനകരമായ സർവകലാശാലകളിലൊന്നായ തബ്രീസ് സർവ്വകലാശാല 1947ൽ മെഡിസിൻ, അഗ്രികൾച്ചർ, പെഡഗോഗി എന്നീ ഫാക്കൽറ്റികളുമായി യൂണിവേഴ്‌സിറ്റി അസറബഡെഗൻ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇറാനിലെ ദേശീയ പാർലമെന്റ് നഗരങ്ങളിൽ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള നിയമനിർമ്മാണം മൂലമാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്നാണ് അസറാബഡെഗൻ സർവകലാശാലയെ തബ്രിസ് സർവകലാശാല എന്ന് പുനർനാമകരണം ചെയ്തത്. 1985ൽ ഇസ്ലാമിക് പാർലമെന്റിന്റെ അംഗീകാരത്തെത്തുടർന്ന് ഇറാനിലെ മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട എല്ലാ ഫാക്കൽറ്റികളും കേന്ദ്രങ്ങളും വേർപെടുത്തി മെഡിക്കൽ സർവകലാശാലകൾ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തനം ആരംഭിച്ചു. അതിനുശേഷം, തബ്രീസ് മെഡിക്കൽ സയൻസസ് സർവകലാശാലയെ തബ്രീസ് സർവകലാശാലയിൽ നിന്ന് വേർപെടുത്തി ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ തുടർന്നു.[6] കാമ്പസുകൾ
ഫാക്കൽറ്റികളും കോളേജുകളും![]()
സ്ഥാപനങ്ങൾ![]()
ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ
അവലംബം
|
Portal di Ensiklopedia Dunia