തലപ്പന്തുകളി
![]() കളിയുടെ രീതിഅഞ്ചോ ആറോ ആളുകൾക്ക് കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല. ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ചൊട്ടക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയ്യിൽ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലക്ക് മുകളിലൂടെ തലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം. ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പിടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് സ്റ്റമ്പിലേക്കെറിയണം. സ്റ്റമ്പിൽ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താൽ സ്റ്റമ്പിന് നേരെ നിന്ന് എറിയാം.ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്ന് അടിക്കാം. പിന്നീട് താഴെ കാണൂന്ന ക്രമത്തിൽ 3 അടികൾ വീതമുള്ള ഓരോ റൗണ്ടുകളാണ്. എറിയുന്ന വിധങ്ങൾ
എന്നിങ്ങനെയാണ്. ചില സ്ഥലങ്ങളിൽ തലമ, ഒറ്റ, പെട്ട, പിടിച്ചാൻ, തുടേത്താളം (താളം), കാലിൻകീഴ്, ഇണ്ടാ(ട്ട)ൻ, ചക്കരക്കൈ എന്നിങ്ങനെയാണ് അറിയപ്പെടുക. റബ്ബർ പന്ത് വ്യാപകമായതോടെ തലപ്പന്ത് കളിക്ക് റബ്ബർ പന്തും ഉപയോഗിക്കുന്നു. ക്രിക്കറ്റ് പോലെ നവീനരീതിയിലുള്ള കളികളുടെ പ്രചാരം പല നാടൻ കളികളും അപ്രത്യക്ഷമാകാൻ കാരണമായിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia