തലശ്ശേരി ജഗന്നാഥക്ഷേത്രം![]() ![]()
ഈ ക്ഷേത്രത്തിലേക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിൽപെട്ട ആളുകൾക്ക് 1924വരെ പ്രവേശനം ഇല്ലായിരുന്നു. മൂർക്കോത്ത് കുമാരന്റെ ശ്രമഫലമായി 1924ൽ, ഗുരുദേവൻറെ സാന്നിധ്യത്തിൽ ഈ ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്. വിവിധ മതസ്ഥർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തപ്പെടും. കുംഭമാസത്തിലെ ശിവരാത്രി, മകരത്തിലെ തൈപ്പൂയം എന്നിവ പ്രധാനമാണ്. കുംഭം ഒന്നിനാണു പ്രതിഷ്ഠാദിനം. കുംഭത്തിൽ പുണർതം നാൾ മുതൽ 8 ദിവസം നീളുന്ന ഉൽസവം. സ്കന്ദ ഷഷ്ടി, കാർത്തിക മഹോത്സവം പ്രതിഷ്ഠാദിനം, ഭാഗവത സപ്താഹ യജ്ഞം തുടങ്ങിയവ ഇവിടെ കൊണ്ടാടുന്നു. വിവാഹം പെട്ടെന്ന് നടക്കാനും പിരിഞ്ഞു പോയ പങ്കാളി തിരിച്ചുവരാനും വിശേഷാൽ നടത്തുന്ന ബാണേശി ഹോമം, സ്വയംവരപൂജ , ഉമാമഹേശ്വരപൂജ, മഹാഗണപതി ഹവനം, മൃത്യുഞ്ജയ ഹോമം എന്നിവയൊക്കെ ഇവിടെ നടക്കുന്നു. സവിശേഷതകൾ
ഇതുകൂടി കാണുകജഗന്നാഥ ക്ഷേത്ര ട്രെയിൻ ദുരന്തം പുറത്തുനിന്നുള്ള കണ്ണികൾ
അവലംബംJagannath Temple, Thalassery എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia