തലശ്ശേരി സീറോ-മലബാർ കത്തോലിക്കാ അതിരൂപത
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തലശ്ശേരി അതിരൂപത. കേരളത്തിലെയും കർണാടകത്തിലെയും ചില പ്രദേശങ്ങളാണ് ഈ അതിരൂപതയുടെ കീഴിൽ വരുന്നത്. കർണാടകത്തിൽ മംഗലാപുരം, ചിക്കമഗളൂർ, മൈസൂർ, ഷിമോഗ തുടങ്ങിയ പ്രദേശങ്ങളാണ് അവ. 18,000 കിമീ² വിസ്തീർണ്ണമുള്ള രൂപതയിൽ 273,826 സീറോ-മലബാർ കത്തോലിക്കർ വസിക്കുന്നു. ചരിത്രം1930കൾ മുതൽ മലബാറിലേയ്ക്ക് സുറിയാനി കത്തോലിക്കരുടെ കുടിയേറ്റം സജീവമായിരുന്നു. ഇവർക്കൊന്നും ലത്തീൻ റീത്തിലുള്ള ആരാധനക്രമവും ആചാരങ്ങളും പരിചയമില്ലായിരുന്നു. ഇതുകൂടാതെ കുടിയേറ്റം വർധിച്ചതോടുകൂടി കോഴിക്കോട് രൂപതയിൽനിന്നുള്ള രണ്ട് വൈദികർക്ക് മാത്രം ഇവിടെയുള്ള കത്തോലിക്കരുടെയെല്ലാം കാര്യം നോക്കാൻ കഴിയുമായിരുന്നില്ല. ഇവിടുത്തെ സുറിയാനി കത്തോലിക്കരുടെ ഏറെക്കാലത്തെ നിവേദനങ്ങളുടെ ഫലമായി പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്ടായിരുന്ന കർദ്ദിനാൾ റ്റിസെന്റ് ഇവിടം സന്ദർശിക്കുകയും ഒരു സീറോ-മലബാർ രൂപത രൂപീകരിക്കാൻ അനുവദിക്കുകയുമായിരുന്നു. പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ ആഡ് ക്രിസ്റ്റി എക്ലേസിയം റിജെൻഡം എന്ന ഉത്തരവിൻ പ്രകാരം 1953 ഡിസംബർ 31-നാണ് തലശ്ശേരി പ്രൊവിൻസ് രൂപീകൃതമായത്. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയായിരുന്നു ആദ്യ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ. മാർച്ച് 1989 മുതൽ ഇദ്ദേഹം വിരമിച്ച ബിഷപ്പാണ്. ജോർജ്ജ് വലിയമറ്റമാണ് അതിരൂപതയുടെ ആദ്യ ആർച്ച്‌ബിഷപ്പ്. പിന്നീട് തലശേരി പ്രൊവിൻസ് 1973ൽ വിഭജിച്ച് മാനന്തവാടി രൂപതയും 1986ൽ താമരശ്ശേരി രൂപതയും രൂപീകരിച്ചു. 1995ൽ തലശേരി രൂപത അതിരൂപതയായി ഉയർത്തി. 1999ൽ കർണാടകത്തിലെ ദക്ഷിൺ കന്നഡ, ഉഡുപ്പി, കൊഡഗ് എന്നീ പ്രദേശങ്ങളിലെ സിറിയൻ കത്തോലിക്കർക്കായി ബെൽത്തങ്ങാടി രൂപത രൂപീകരിച്ചു. 2014 ഒക്ടോബർ മുതൽ മാർ ജോർജ് ഞരളക്കാട്ട് ആർച്ച്ബിഷപ്പായി ചുമതലയേറ്റു.2022 ഏപ്രിൽ 20 മുതൽ മാർ ജോസഫ് പാംബ്ലാനിയാണ് ആർച്ച്ബിഷപ്പ്. തലശ്ശേരി രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാപ്പോലീത്തയാണ് ചരൾ സ്വദേശിയായ മാർ ജോസഫ് പാംബ്ലാനി . കീഴ്‌രൂപതകൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia