തലശ്ശേരിയിലെ യുദ്ധം
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഭാഗമായി 1791 നവമ്പർ 18 -ന് തലശ്ശേരിയിൽ വച്ചു ബ്രിട്ടന്റെയും ഫ്രാൻസിന്റെയും യുദ്ധക്കപ്പലുകൾ തമ്മിൽ നടന്ന ഒരു നാവികയുദ്ധമാണ് തലശ്ശേരിയിലെ യുദ്ധം (Battle of Tellicherry) എന്ന് അറിയപ്പെടുന്നത്. ഈ യുദ്ധം നടന്ന സയത്ത് ബ്രിട്ടനും ഫ്രാൻസും തമ്മിൽ കലഹങ്ങൾ ഒന്നുമുള്ള കാലമല്ലായിരുന്നു. എന്നാൽ ഫ്രെഞ്ചുകാർ മൈസൂർ രാജ്യത്തിനു നൽകിവന്ന പിന്തുണ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു. അതിനാൽ മൈസൂരിലെ മംഗലാപുരം തുറമുഖത്തേക്കു പോകുന്ന ഫ്രെഞ്ച് കപ്പലുകൾ ബ്രിട്ടീഷ് നാവികസേന നിർത്തി പരിശോധിക്കാറുണ്ടായിരുന്നു. 1791 നവമ്പർ 18-ന് മാഹിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന കപ്പൽ ബ്രിട്ടീഷുകാരുടെ തുറമുഖമായ തലശ്ശേരിക്കു സമീപത്തുകൂടി കടന്നു പോയപ്പോൾ കമ്മോഡർ വില്ല്യം കോൺവാലിസ് അതിനെ തടയാൻ ഒരു ചെറിയസംഘം നാവികരെ അയച്ചു. ക്യാപ്റ്റൻ സ്ട്രാച്ചന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് നാവികർ കപ്പലിന് അടുത്തേക്ക് എത്തിയപ്പോൾ ഫ്രെഞ്ച് കപ്പലിൽ നിന്നും വെടിവയ്പ്പുണ്ടായി. എന്നാൽ 20 മിനുട്ടിനുള്ളിൽ ഫ്രഞ്ച് കപ്പലിനു കീഴടങ്ങേണ്ടിവന്നു. രണ്ടു വശത്തും നാശനഷ്ടങ്ങളുണ്ടായി. തിരച്ചിലിനൊടുവിൽ ഫ്രഞ്ച് കപ്പലുകളെല്ലാം മാഹിയിലേക്ക് തിരിച്ചയച്ചു. നിഷ്പക്ഷമായ നിലപാടായിരുന്നിട്ടും തങ്ങളുടെ കപ്പലുകളെ തടഞ്ഞ നടപടി മാഹിയിലെ ഫ്രെഞ്ചുകാരെ രോഷം കൊള്ളിച്ചു. വാർത്ത ഉടൻതന്നെ ഫ്രാൻസിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. സധാരണഗതിയിൽ നയതന്ത്രബന്ധങ്ങളിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാകാമായിരുന്ന ഈ സംഭവം ഫ്രഞ്ച് വിപ്ലവം നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാൽ കാര്യമായ പ്രതികരണങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു. പശ്ചാത്തലംരണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ച മംഗലാപുരം ഉടമ്പടിയിലെ വ്യവസ്ഥകളെപ്പറ്റിയുള്ള നയതന്ത്ര അഭിപ്രായവ്യത്യാസങ്ങളുടെ മൂർദ്ധന്യത്തിൽ അഞ്ചുവർഷത്തിനുശേഷം 1789 ഡിസംബറിൽ മൈസൂർ രാജാവായ ടിപ്പു വീണ്ടും ഈസ്റ്റ് ഇന്ത്യകമ്പനിയ്ക്കും തെക്കെ ഇന്ത്യയിലെ അവരുടെ സഖ്യകക്ഷികൾക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചു. യുദ്ധം നടന്ന രണ്ടുവർഷക്കാലം കൊണ്ട് കമ്പനിയും സഖ്യകഷികളും കൂടി മൈസൂർപ്പടയെ ശ്രീരംഗപട്ടണത്തേക്ക് തിരിച്ചോടിച്ചു.[1] കരയിലെ യുദ്ധം നിലനിർത്താൻ ആവശ്യമായ സഹായങ്ങൾക്ക് രണ്ടു സൈന്യവും കടൽമാർഗ്ഗമുള്ള എത്തിച്ചുകൊടുക്കലുകളെയാണ് ആശ്രയിച്ചിരുന്നത്. ഇംഗ്ലീഷുകാർക്കുള്ള വിഭവങ്ങൾ ലഭിച്ചിരുന്നത് അവരുടെ ബോംബെയിലെയും മദ്രാസിലെയും കേന്ദ്രങ്ങളിൽ നിന്ന് ആയിരുന്നു. പിന്നീട് മൈസൂർ അധീനതയിലുള്ള സ്ഥലത്തിന്റെ നടുക്കുള്ള തലശ്ശേരിയിൽ നിന്നും കൂടുതൽ സൈനികരെയും അവർക്ക് ലഭിച്ചിരുന്നു. മംഗലാപുരം തുറമുഖം വഴി ഫ്രഞ്ച് കപ്പലുകൾ മൈസൂർ സേനയ്ക്കും സഹായം എത്തിച്ചിരുന്നു. രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധകാലത്ത് ഫ്രാൻസ് ടിപ്പുവിന്റെ പിതാവായ ഹൈദർ അലിയുടെ സഖ്യകഷിയായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലമായതിനാൽ കാര്യമായ സഹായങ്ങൾ ഫ്രാൻസിൽനിന്നും ലഭിച്ചിരുന്നില്ലെങ്കിലും മൈസൂർ പടയ്ക്കു വേണ്ട വിഭങ്ങളെല്ലാം യുദ്ധകാലം മുഴുവൻ സമയാസമയം മാഹിയിലെ ഫ്രഞ്ച് കപ്പലുകൾ എത്തിച്ചിരുന്നു.[2] ഫ്രഞ്ചുകാരിൽ നിന്നും മൈസൂരിനു സഹായം കിട്ടുന്നത് തടയാൻ തന്നെ തീരുമാനിച്ച തലശ്ശേരിയിലെ ബ്രിട്ടീഷ് കൊമ്മോഡർ വില്ല്യം കോൺവാലിസ് മംഗലാപുരത്തേക്കു പോകുന്ന ഫ്രഞ്ച് കപ്പലുകളെ തടയാൻ ഒരു കപ്പൽപ്പടയെത്തന്നെ സജ്ജമാക്കിനിർത്തി. HMS മിനർവ എന്ന കപ്പലിനെ കോൺവാലിസും HMS ഫീനിക്സിനെ ക്യാപ്റ്റൻ സ്ട്രാച്ചനും HMS പെർസിവിയറൻസിനെ ക്യാപ്റ്റൻ ഐസക് സ്മിത്തും ആയിരുന്നു നയിച്ചിരുന്നത്. തങ്ങളുടെ കപ്പലുള്ളിൽ തിരച്ചിൽ നടത്താൻ അനുവദിക്കില്ലെന്ന സന്ദേശം നൽകിയതിനുശേഷമാണ് മൂന്നു കപ്പലുകളുമായി മാഹിയിൽ നിന്നും ഫ്രഞ്ചുകാർ വന്നത്. മംഗലാപുരത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷുകാർ മറുപടിയും നൽകി.[3] യുദ്ധം1791 നവമ്പറിൽ മാഹിയിൽ നിന്നും ഒരു ഫ്രഞ്ച് കപ്പൽസേന മംഗലാപുരത്തേക്ക് തിരിച്ചു. രണ്ടു കച്ചവടക്കപ്പലുകളും ക്യാപ്റ്റൻ കള്ളമാണ്ട് നയിച്ച 36 ഗൺ പടക്കപ്പലായ രെസൂളും ആയിരുന്നു അവ.[4] വടക്കോട്ടു പോകുന്ന ആ കപ്പലുകളിൽ തലശ്ശേരി തീരം കടക്കുമ്പോൾ യുദ്ധാവശ്യത്തിനായുള്ള സാധനങ്ങൾ അല്ല ഉള്ളതെന്ന് ഉറപ്പിക്കാൻ ഫിനിക്സിനേയും പെർസിവിയറൻസിനെയും ക്യാപ്റ്റൻ കോൺവാലിസ് ഏർപ്പാടാക്കി.[3] കപ്പലുകൾ പരിശോധിക്കാൻ ഒരു ഓഫീസർ ചെറിയൊരു ബോട്ടിൽ ഫ്രഞ്ച് പടക്കപ്പലിന് അടുത്തേക്ക് ചെന്നു. തങ്ങളുടെ നിഷ്പക്ഷത പരിശോധിക്കാനുള്ള ഈ കടന്നുകയറ്റത്തിൽ കോപിഷ്ഠനായ ഫ്രഞ്ച് ക്യാപ്റ്റൻ ആ ബോട്ടിനു നേരെ വെടിയുതിർത്തു. ബ്രിട്ടീഷുകാരുടെ വാദപ്രകാരം തുടക്കത്തിൽ ലക്ഷ്യം ആ ചെറിയ ബോട്ട് ആയിരുന്നെങ്കിലും കാര്യമായ കേടുപറ്റിയത് ഫീനിക്സിനാണെന്നാണ്.[2] പ്രതീക്ഷിച്ചിരുന്ന പോലെത്തന്നെ സ്ട്രാച്ചൻ തിരിച്ചു വെടിവച്ചു. കപ്പലുകളെല്ലാം തൊട്ടടുത്ത് തന്നെ ആയതിനാൽ ഏതാണ്ട് 20 മിനിട്ടിനുള്ളിൽത്തന്നെ ഏറ്റുമുട്ടൽ അവസാനിച്ചു. തകർന്ന തന്റെ കപ്പലുകളുമായി പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്ത 60 -ഓളം നാവികരെയും കൊണ്ട് ഫ്രഞ്ച് ക്യാപ്റ്റൻ കീഴടങ്ങി. ഫീനിക്സിനുള്ളതിനേക്കാൾ ശക്തി കുറഞ്ഞ പീരങ്കിയായിരുന്നു ഫ്രഞ്ച് കപ്പലിനുള്ളത്. തങ്ങളുടെ പഴക്കമേറിയ കപ്പലും സമീപത്തെങ്ങും സഹായിക്കാൻ മറ്റു കപ്പലുകളില്ലാതിരുന്നതുംനടുത്തുതന്നെ ബ്രിട്ടീഷുകാർക്കു മറ്റു കപ്പലുകൾ ഉണ്ടായിരുന്നതുമെല്ലാം ഫ്രഞ്ചുകാരുടെ തോൽവിക്ക് കാരണമായി. ഫ്രഞ്ചുകാർക്ക് 25 ആൾക്കാർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ ബ്രിട്ടീഷുകാർക്ക് സംഭവിച്ച ആൾനാശം 5 -ഉം പരിക്കേറ്റവർ 11 -ഉം ആയിരുന്നു.[5] അനന്തരഫലങ്ങൾഫ്രഞ്ച് കീഴടങ്ങലിനുശേഷം ബ്രിട്ടീഷുകാർ കപ്പലിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നുംതന്നെ കാണാത്തതിനാൽ കപ്പൽ ഫ്രഞ്ച് ക്യാപ്റ്റനു വിട്ടുകൊടുത്തു. എന്നാൽ അതു സ്വീകരിക്കാതെ തന്നെയും തന്റെ കപ്പലിനേയും യുദ്ധക്കുറ്റവാളികളായി പരിഗണിക്കണമെന്ന് ഫ്രഞ്ച് ക്യാപ്റ്റൻ നിർബന്ധം പിടിച്ചു.[4] കച്ചവടക്കപ്പലുകൾക്ക് മംഗലാപുരത്തേക്ക് യാത്രതുടരാൻ അനുവാദം കൊടുത്ത കോൺവാലിസ് കേടുപറ്റിയ പടക്കപ്പലിനെ മാഹിയിലേക്ക് തിരികെ അയച്ചു.[5] പരിക്കേറ്റ ഫ്രഞ്ച് നാവികരുടെ ചികിൽസയ്ക്ക് സ്ട്രച്ചൻ സൗകര്യം ചെയ്തുകൊടുത്തു. തന്റെ നിഷ്പക്ഷമായ കപ്പലിനെ ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്ത ബ്രിട്ടീഷ് നടപടിയിൽ സൈബെലേയിൽ മാഹിയിൽ തിരിച്ചെത്തിയ സെന്റ് ഫെലിക്സ് രോഷാകുലനായി. ഇനി ഇത്തരം കാര്യങ്ങൾ ഉണ്ടായാൽ ശക്സ്തമായ തിരിച്ചടി നേരിടേണ്ടിവരും എന്ന മുന്നറിയിപ്പോടെ സെന്റ് ഫെലിക്സ് തന്റെ കപ്പലുകളെ പിൻവലിച്ചു, തുടർന്ന് ബ്രിട്ടീഷുകാരും തങ്ങളുടെ കപ്പലുകളെ അവിടുന്ന് തിരികെ വിളിച്ചു. കോൺവാലിസിന്റെ നേർക്ക് വെടിവയ്ക്കാൻ സെന്റ് ഫെലിക്സ് തന്റെ ആൾക്കാർക്ക് ആജ്ഞ നൽകിയെങ്കിലും അവർ അത് അനുസരിച്ചില്ലെന്ന് മറ്റൊരു വാദവും നിലവിലുണ്ട്.[4] പിന്നെയും ബ്രിട്ടീഷുകാർ ഫ്രഞ്ച് കച്ചവടക്കപ്പലുകളെ നിർത്തി തിരയുന്നത് തുടർന്നു, പക്ഷേ സെന്റ് ഫെലിക്സിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. നേർക്കുനേർ കുറച്ചുനാൾ കൂടി നിന്നെങ്കിലും ഒടുവിൽ രെസൂളെയും ഫീനിക്സിനെയും അവരവരുടെ ക്യാപ്റ്റന്മാർ പിൻവലിച്ചു.[5] കാര്യങ്ങളെല്ലാം അപ്പോൾത്തന്നെ ഫ്രാൻസിലേക്കെത്തിച്ചെങ്കിലും നാട്ടിലെ ഗുരുതരമായ പ്രശ്നങ്ങളുടെ ഇടയിൽ ഫ്രഞ്ചുകാർ ഫ്രഞ്ച് വിപ്ലവത്തിൽ പൂർണ്ണമായി അകപ്പെട്ടിരുന്നതിനാൽ ഇതെപ്പറ്റിയൊന്നും തീരെ ശ്രദ്ധിച്ചില്ല. മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ വലിയതോതിലുള്ള ഒരു കലഹമായി ഇതു മാറിയേനേ എന്ന് ചരിത്രകാരനായ വില്ല്യംജെയിംസ് നിരീക്ഷിച്ചിട്ടുണ്ട്.[5] എഡ്വാഡ് പെൽഹാം ബ്രെണ്ടന്റെ അഭിപ്രായപ്രകാരം ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കാതിരിക്കാൻ കരുതിക്കൂട്ടി ഫ്രഞ്ചുകാർ മൗനം പാലിച്ചതാകാമെന്നാണ്. [6] വ്യാപാരത്തിന്റെ മറവിൽ ബ്രിട്ടീഷുകാർക്കെതിരെ ഫ്രെഞ്ചുകാർ മൈസൂരിനെ സഹായിക്കുകയാണെന്നും അതിനാൽ ബ്രിട്ടീഷ് നടപടി ഉചിതം തന്നെയായിരുന്നെന്നും പറഞ്ഞ് ബ്രിട്ടൻ കോൺവാലിസിന്റെ നടപടിയെ ന്യായീകരിക്കുകയാണ് ഉണ്ടായത്.[6] തീരത്തിൽ നിന്നും ഏറെ ഉള്ളിലായ ശ്രീരംഗപട്ടണത്ത് നടക്കുന്ന യുദ്ധത്തിനെ ഈ കടൽപ്പോര് തെല്ലും ബാധിച്ചില്ല. 1792 ഫെബ്രുവരിയിൽ ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണത്തെ ഉപരോധിച്ചപ്പോഴേക്കും ടിപ്പു സുൽത്താൻ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരമുള്ള സമാധാനക്കരാർ ഉണ്ടാക്കാൻ നിർബന്ധിതമായി. അതും പ്രകാരം കമ്പനിക്കും സഖ്യകക്ഷികൾക്കും വ്യാപാരത്തിന് ഇളവുകൾ നൽകി.[7] പുറത്തേക്കുള്ള കണ്ണികൾനോട്ടുകൾ
അവലംബം
|
Portal di Ensiklopedia Dunia