തവിട്ടുകൊക്ക്
സിക്കോണി ഫോമിസ് പക്ഷിഗോത്രത്തിലെ ആർഡെയ്‌ഡേ കുടുംബത്തിൽപ്പെടുന്നു ഒരിനം പക്ഷിയാണ് തവിട്ടുകൊക്ക് (Gorsachius melanolophus/Malayan Night Heron). ശാസ്ത്രീയനാമം Gorsachius melanolophus എന്നാണ്. കാട്ടുകൊക്ക്[1] [2][3][4] എന്നും വിളിക്കാറുണ്ട്. ഇംഗ്ലീഷിൽ Malayan Night Heron എന്നാണ് വിളിക്കുന്നത്. ഏഷ്യയുടെ കിഴ്ക്ക്, തെക്ക്, തെക്കു കിഴക്ക് ഭാഗങ്ങളിൽ കാണുന്നു. ഭാരതം, ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിൽ പ്രജനനം ചെയ്യാറുണ്ട്. കുളക്കൊക്കിനേക്കാൾ അല്പം വലിപ്പം കൂടിയതും പാതിരാക്കൊക്കിനോട് ഏറെ സാദൃശ്യമുള്ളതുമായ പക്ഷിയാണിത്. കാണപ്പെടുന്ന സ്ഥലങ്ങൾഇൻഡോ-മലയൻ ഇനമായ തവിട്ടുകൊക്കുകൾ നിത്യഹരിതവനപ്രദേശങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. വളരെ അപൂർവ്വമായി 750 മീറ്റർ വരെ ഉയരമുള്ള കുന്നിൻ പ്രദേശങ്ങളിലും ഇത്തരം പക്ഷികളെ കണ്ടുവരുന്നു. നിത്യഹരിതവനപ്രദേശങ്ങളിലെ അരുവികളുടെ കരകളും ചതുപ്പു പ്രദേശങ്ങളുമാണ് ഇവയുടെ ഇഷ്ടവാസസ്ഥലം. ഒറ്റയ്ക്കോ ഇണകളായോ ഇവ സഞ്ചരിക്കുന്നു. ശ്രീലങ്കയിൽ ദേശാടനക്കിളികളായിട്ടാണ് ഇത്തരം പക്ഷികളെത്തുന്നത്. ഇന്ത്യയിൽ മഴ കൂടുതലുള്ള തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും മ്യാൻമാർ, മലേഷ്യ, ഇൻഡോ ചൈന, തെക്കൻ ചൈന മുതൽ ഫോർമോസ വരെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലും തവിട്ടുകൊക്കുകളെ കാണാൻ കഴിയും. ശരീരഘടനതവിട്ടുകൊക്കുകളുടെ തലയ്ക്കും ഉച്ചിക്കും ചാരം കലർന്ന കറുപ്പുനിറമായിരിക്കും. 51 സെ. മീറ്റർ വലിപ്പം. പുറത്തിന് കടും തവിട്ടുനിറമാണെങ്കിലും അവിടവിടെയായി വളഞ്ഞ കറുത്തപുള്ളികൾ കാണപ്പെടുന്നു. ഇക്കാരണത്താലാണ് ഇവയ്ക്ക് 'ടൈഗർ ബിറ്റേൺ' എന്നു പേരു ലഭിച്ചത്. കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളുടെ അഗ്രം വെളുത്തതാണ്. താടിക്കും തൊണ്ടയ്ക്കും വെളുപ്പു നിറമാണ്. കഴുത്തിന്റെ മുൻഭാഗത്തും മാറിടത്തിലുമുള്ള ചെമ്പിച്ച തൂവലുകൾ കറുത്ത വരകളോടുകൂടിയതാണ്. അടിഭാഗത്ത് വെളുപ്പു നിറമോ കറുപ്പിൽ പുള്ളികളോടുകൂടിയതോ ആയിരിക്കും..[5] ജീവിതരീതിരാത്രികാലങ്ങളിൽ നിത്യഹരിതവനങ്ങളിലെ ചതുപ്പുപ്രദേശങ്ങളിലും തണുപ്പുള്ള കുളക്കരകളിലുമാണ് ഇവ സാധാരണ ഇര തേടുന്നത്. പൊതുവേ നാണം കുണുങ്ങികളായ ഇത്തരം പക്ഷികൾ ശാന്തപ്രകൃതരാണ്. പ്രത്യേകിച്ച് ശബ്ദങ്ങളൊന്നും തന്നെ പുറപ്പെടുവിക്കാത്ത ഇവ അധികസമയവും സ്വസ്ഥമായി മരച്ചില്ലകളിൽത്തന്നെ കഴിച്ചുകൂട്ടുന്നു. തവളകൾ, പ്രാണികൾ, തുടങ്ങിയവയെ ഇവ ഇരയാക്കുന്നു. ഭക്ഷണംപ്രജനനംതവിട്ടുകൊക്കുകളുടെ പ്രജനനകാലം മേയ് അവസാനം മുതൽ ജൂലൈ ആദ്യം വരെയാണ്. ഒരു പ്രജനനകാലത്ത് മൂന്നു മുതൽ അഞ്ചുവരെ മുട്ടകളിടുന്നു. മുട്ടകൾക്ക് അല്പം തിളക്കമുള്ള വെളുപ്പു നിറമായിരിക്കും. വനാന്തര ഭാഗത്തുള്ള മരങ്ങളുടെ വണ്ണം കുറഞ്ഞ മേൽച്ചില്ലകളിലാണ് ഇവ കൂടുകെട്ടാറുള്ളത്. മേൽച്ചില്ലകൾ ശാഖകളായി രണ്ടായി പിരിയുന്ന ഭാഗത്ത് ചെറിയ ചില്ലകൾ പാകി ഒരു തട്ടുപോലെ കൂട് നിർമ്മിക്കുന്നു. കൂടിന് കുളക്കോഴിയുടെ കൂടിനോടു സാദൃശ്യമുണ്ടാവും. വംശനാശഭീഷണിഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) പുറത്തിറക്കിയ റെഡ് ലിസ്റ്റ് അനുസരിച്ച്, വംശനാശത്തെക്കുറിച്ച് ഒട്ടും ആശങ്കാജനകമല്ലാത്ത ജീവികളുടെ കൂട്ടത്തിലാണ് തവിട്ടുകൊക്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. [6] കൂടുകെട്ടൽമഴക്കാലത്ത് മേയ് മുതൽ ഒക്ടോബർ വരെ അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia