തവിടൻ നെല്ലിക്കോഴി
ആകൃതിയിലും സ്വഭാവത്തിലും കുളക്കോഴിയോടു സാദൃശ്യമുള്ള പക്ഷിയാണ് തവിടൻ നെല്ലിക്കോഴി.[1] [2][3][4] തിത്തിരിപ്പക്ഷിയോളം വലിപ്പമുള്ള ഇവ ഗ്രൂയിഫോമസ് പക്ഷിഗോത്രത്തിലെ റാല്ലിഡെ കുടുംബത്തിൽപ്പെടുന്നു. ഇവയുടെ ശാസ്ത്രീയനാമം റാല്ലിന യുറിസോണോയ്ഡെസ് എന്നാണ്. താമസംവയലുകളിലും ചതുപ്പുപ്രദേശങ്ങളിലെ പുല്ലിനിടയിലും പൊന്തകളിലും ഇവ ഒളിച്ചു ജീവിക്കുന്നു. കുളക്കോഴിയെപ്പോലെയാണ് ഇവ പറക്കുന്നത്. രാവിലെയും വൈകുന്നേരവും ഇരതേടുന്ന ഇവ വയലിലെ വെള്ളത്തിലും ചെളിയിലുമുള്ള ചെറുപ്രാണികളേയും ജലസസ്യങ്ങളേയും ഭക്ഷിക്കുന്നു. മനുഷ്യരേയും ശത്രുക്കളേയും കണ്ടാൽ ഇവ പൊന്തയ്ക്കുള്ളിലേക്ക് ഓടി മറയുന്നു. ശരീരഘടനപക്ഷിയുടെ തല, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങൾക്ക് തവിട്ടു ഛായയുള്ള ചുവപ്പും; പുറം, ചിറകുകൾ, വാൽ എന്നീ ഭാഗങ്ങൾക്ക് പച്ചകലർന്ന തവിട്ടും നിറമാണ്. സ്ളേറ്റിന്റേ നിറമുള്ള കാലുകളിലെ വിരലുകൾ നീളമുള്ളതാണ്, എന്നാൽ നഖങ്ങൾക്ക് അധികം നീളമുണ്ടായിരിക്കില്ല. പക്ഷിയുടെ ഉദരത്തിലും വാലിന്റെ അടിവശത്തും വെളുപ്പും കറുപ്പും പട്ടകൾ കാണപ്പെടുന്നു. കുറുകിയ വാൽ പെട്ടെന്ന് ഉയർത്തിയും താഴ്ത്തിയും താളത്തിൽ ചലിപ്പിക്കുന്ന സ്വഭാവം ഈ പക്ഷികൾക്കുണ്ട്. പ്രജനനംജൂൺ മുതൽ സെപ്‌റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. ഇവ ആറോളം മുട്ടകളിടും. ആൺ പെൺ പക്ഷികൾ മാറിമാറി അടയിരുന്ന് മുട്ട വിരിയിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia