തവിടൻ ബുൾബുൾ
![]() ![]() നാട്ടുബുൾബുൾ, ഇരട്ടത്തലച്ചി എന്നിവയ്ക്കു പുറമേ കേരളത്തിൽ കണ്ടു വരുന്ന ഒരിനം ബുൾബുളാണ് തവിടൻ ബുൾബുൾ.[2] [3][4][5] ഇംഗ്ലീഷ് : White browed Bulbul. ശാസ്ത്രീയ നാമം : Pycnonotus luteolus. രൂപവിവരണംനാട്ടുബുൾബുളിന്റെ അതേ വലിപ്പം. ശരീരത്തിനു മുകൾ ഭാഗമെല്ലാം മഞ്ഞയും പച്ചയും കലർന്ന തവിട്ടു നിറം. അടിവശം പൊതുവേ ഇളം മഞ്ഞ; താടി, തൊണ്ട, നെറ്റി ഇവ വെള്ള. കണ്ണിനു മുകളിൽ പുരികം പോലെ കാണപ്പെടുന്ന ഒരു വെള്ള വരയും ഉണ്ട്. സ്വഭാവംകുറ്റിക്കാടുകളിൽ ഇണകളായി കാണപ്പെടുന്നു. വളരെ നാണം കുണുങ്ങികളും ഒഴിഞ്ഞു മാറുന്ന സ്വഭവക്കാരുമാണ്.ഭക്ഷണം, പ്രജനന കാലം, കൂടു കെട്ടുന്നയിടങ്ങൾ ഇവയെല്ലാം മറ്റു ബുൾബുളുകളെ പോലെ തന്നെ. കൊങ്ങിണി പൂവിന്റേയും മറ്റും ചെറുപഴങ്ങളും ഷഡ്പദങ്ങളുമാണ് ഇവയുടെ മുഖ്യാഹാരം. വാസസ്ഥലംഉയരം കൂടുതലില്ലാത്ത പ്രദേശങ്ങളിലാണ് പ്രധാനമായും കാണുന്നത്. ഇലപ്പൊഴിയും മരങ്ങളുള്ള മേഖലകളിലും തുറസ്സായ കുറ്റിക്കാടുകളിലും കാണപ്പെടുന്നു. ഉത്തരായനരേഖയ്ക്കു താഴെ ഇന്ത്യൻ ഉപദ്വീപിന് കിഴക്ക് അഹമ്മദാബാദ് മുതൽ പടിഞ്ഞാറ് ബംഗാളിലെ മിഡ്നാപൂർ വരെയുള്ള ഭാഗങ്ങളിൽ കണ്ടുവരുന്നു. ശ്രീലങ്കയിലും കാണാം. ശബ്ദംസാധാരണഗതിയിൽ ഒതുങ്ങിയ 'ചിർ ' ശബ്ദം ആൺപക്ഷി പുറപ്പെടുവിക്കുന്നു. പിന്നീടുള്ള വിളികളിൽ അത് ഉച്ചസ്ഥായിയിലേക്ക് കടക്കുന്നു. ഒരിക്കൽ കേട്ടാൽ മാറി പോകാൻ ഇടയില്ലാത്ത ശബ്ദമാണ് ഉണ്ടാക്കുന്നത്.കേൾക്കാൻ ഇമ്പമുള്ളതാണ് ശബ്ദം. പ്രജനനംഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനനകാലം. നാട്ടുബുൾബുളിന്റെയും മറ്റു ബുൾബുളുകളുടെയും കൂടിനോട് സാമ്യത പുലർത്തുന്നു. ചെറുവേരുകൾ കൊണ്ട് വൃത്തിയുള്ളതും മൃദുലമായതുമായ കൊട്ട രൂപത്തിലുള്ള കൂട് നിർമ്മിക്കുന്നു. തറയിൽ നിന്ന് 5 അടിയിൽ താഴെയുള്ള കുറ്റിക്കാടുകളിലാണ് കൂട് ഉണ്ടാക്കുന്നത്.രണ്ടു മുട്ടകളാണ് സാധാരണ ഇടാറ്. നീണ്ടുരുണ്ട മുട്ടകളിൽ ഊത നിറം കലർന്ന പൊട്ടുകളുണ്ടാവും. തവിടന് വരണ്ട പ്രദേശങ്ങളിലുള്ള കുറ്റിക്കാടുകളാണ് കൂടുതൽ ഇഷ്ടം.[6]ആൺപക്ഷികളും പെൺപക്ഷികളും കൂട് ഉണ്ടാക്കുന്നതിലും കുഞ്ഞുകളെ പോറ്റുന്നതിലും ഒരുപോലെ പങ്കുകൊള്ളുന്നു. കൂടുതൽ ചിത്രങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia