തവിടൻ വെരുക്
ഇന്ത്യയിലെ കാടുകളിൽ അങ്ങിങ്ങായി കാണപ്പെടുന്ന തവിടൻ വെരുക്[3] (ശാസ്ത്രീയ നാമം: Paradoxurus jerdoni) കാഴ്ചയിൽ മരപ്പട്ടിയെപ്പോലെതന്നെയാണ്. എന്നാൽ മുഖത്തും ശരീരത്തിലും അടയാളങ്ങളില്ല. മരപ്പട്ടിയെക്കാൾ കുടുതൽ തവിട്ടുനിറമുണ്ട്. തലയുംകാലുകളും അതിനെക്കാൾ ഇരുണ്ടതും തോൾ മങ്ങിയ തവിട്ടുനിറവും വശങ്ങൾ കുടുതൽ ചാരനിറവുമാണ്. വാലിനും നിളം കൂടുതലാണ്. വാലിൻറെ അറ്റം മിക്കതിലും വിളറിയ നിറമായിരിക്കും. അടുത്തുചെന്നു പരിശോധിച്ചാൽ കഴുത്തിലെ രോമങ്ങൾ ശരീരത്തിലെ മറ്റു ഭാഗങ്ങളിലുള്ള രോമങ്ങളുടെ എതിർദിശയിലാണ് വളരുന്നതെന്ൻ കാണാൻ കഴിയും. അക്രമണകാരികളെ പേടിപ്പിച്ചകറ്റാനുള്ള ഒരു രൂപാന്തരമാവാം ഇത്. പെരുമാറ്റംമിശ്രഭോജിയാണെങ്കിലും പ്രധാനമായും കായ്കനികളാണ് ഭക്ഷിക്കുന്നത്. മഴക്കാടുകളിൽ കാണുന്ന പഴങ്ങളെയാണ് മുഖ്യമായും ഇവ ആശ്രയിക്കുന്നത്. വലിപ്പംശരീരത്തിൻറെ മൊത്തം നിളം:48-59 സെ.മീ., തൂക്കം:2.4-4കിലോ. ആവാസംഈർപ്പമുള്ള നിത്യഹരിതവനങ്ങൾ,കാപ്പിത്തോട്ടങ്ങൾ. ഏറ്റവും നന്നായി കാണാവുന്നത് – കളക്കാട്മുണ്ടൻതുറ NP (തമിഴ്നാട്). നിലനില്പിനുള്ള ഭീഷണിആവാസവ്യവസ്ഥയുടെ നഷ്‌ടം. ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾParadoxurus jerdoni എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Paradoxurus jerdoni എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia