തസ്ലീമ നസ്റീൻ
ഒരു ബംഗ്ലാദേശി എഴുത്തുകാരിയാണ് തസ്ലീമ നസ്റിൻ (ബംഗാളി: তসলিমা নাসরিন). വധഭീഷണിയെത്തുടർന്ന് 1994 -ലാണ് അവർ ബംഗ്ലാദേശ് വിട്ടു. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞിരുന്നത്. ജീവിതരേഖ1962 ഓഗസ്റ്റ് 25-ന് ബംഗ്ലാദേശിലെ മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക,[1] മനുഷ്യാവകാശപ്രവർത്തക[2] എന്നീ നിലകളിൽ പ്രശസ്തയായി. 'ലജ്ജ' എന്ന നോവൽ തസ്ലീമയെ മതമൗലികവാദികളുടെ നോട്ടപ്പുള്ളിയാക്കി. താമസം1994 മുതൽ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞു വന്ന തസ്ലിമയ്ക്ക് 2004-ൽ ഇന്ത്യ താമസം അനുവദിച്ചിരുന്നു. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008-ൽ മുസ്ലിം സംഘടനകളുടെ വധഭീഷണിയെ തുടർന്ന്, കേന്ദ്രസർക്കാർ ഇവരെ വീട്ടുതടങ്കലിൽ വെച്ചു. തുടർന്ന്, വിദേശത്തേക്കു പോയ അവർ 2011-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ പോലീസ് സംരക്ഷണയിലായിരുന്നു തസ്ലിയുടെ താമസം. 2014 ഓഗസ്റ്റിൽ ഇന്ത്യയിലെ താമസാനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. രണ്ടു മാസത്തെ ടൂറിസ്റ്റ് വിസ മാത്രം തസ്ലിമയ്ക്ക് നൽകാൻ തീരുമാനിച്ചു.[3] 2015 ആഗസ്ത് വരെ വിസയ്ക്ക് കാലാവധിയുണ്ടായിരിക്കെ 2015 ൽ അമേരിക്കയിലേക്ക് താമസം മാറി. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്തായിരുന്നു ഇത്.[4] അവലംബം
Taslima Nasrin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia