താജ് ക്ലബ് ഹൗസ് ചെന്നൈ
താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻറെ ചെന്നൈയിലെ നാലാമത്തെ ഹോട്ടലാണ് താജ് ക്ലബ് ഹൗസ്. ക്ലബ് ഹൗസ് റോഡിൽ സ്ഥിതിചെയ്യുന്ന ഈ ഫൈവ് സ്റ്റാർ ഹോട്ടൽ മുൻപ് താജ് മൗണ്ട് റോഡ് എന്നാണു അറിയപ്പെട്ടിരുന്നത്. [1] താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻറെ മറ്റൊരു ഹോട്ടളായ താജ് കന്നെമാര ഇതിൻറെ സമീപം തന്നെയാണ്. 1600 മില്യൺ രൂപ ചിലവിൽ താജ് ഗ്രൂപ്പ് നിർമിച്ച ഈ ഹോട്ടലിൻറെ നിർമ്മാണം പൂർത്തിയായി തുറന്നത് ഡിസംബർ 2008 -ലാണ്. [2] മക്കൻസി ഡിസൈൻഫേസ് ഹോസ്പിറ്റാലിറ്റിയിലെ തോം കാറ്റല്ലോ ആണു ഈ ഹോട്ടൽ രൂപകൽപ്പന ചെയ്തത്. [3] ഹോട്ടൽഏഴ് നിലകളുള്ള ഹോട്ടലിൽ 16 സ്യൂട്ട് മുറികളടക്കം 220 മുറികളുണ്ട്. [4] 38 സുപ്പീരിയർ മുറികൾ, 107 ഡീലക്സ് മുറികൾ, 59 പ്രീമിയം മുറികൾ, 9 എക്സിക്യൂട്ടീവ് സ്യൂട്ട് മുറികൾ (500 ചതുരശ്ര അടി), 6 ഡീലക്സ് സ്യൂട്ട് മുറികൾ (662 ചതുരശ്ര അടി), ഒരു പ്രസിഡൻഷ്യൽ സ്യൂട്ട് മുറി (3500 ചതുരശ്ര അടി) എന്നിവ ഇതിൽ ഉൾപ്പെടുന്നു. താഴെ നിലയിലുള്ള 3300 ചതുരശ്ര അടി വിസ്തീർണമുള്ള ഔദ്യോഗിക വിരുന്നുകൾക്കുള്ള ഹാളിൽ 400 അതിഥികളെ വരെ ഉൾകൊള്ളാൻ സാധിക്കും. പരമാവധി 30 പേരേ ഉൾകൊള്ളാൻ സാധിക്കുന്ന 2 മീറ്റിംഗ് മുറികളും 12 പേരേ ഉൾകൊള്ളാൻ സാധിക്കുന്ന ഒരു ബോർഡ് റൂമും ആറാമത്തെ നിലയിലുണ്ട്. [5] സ്ഥാനംതാജ് ക്ലബ് ഹൗസ് ഹോട്ടൽ സ്ഥിതിചെയ്യുന്നത് ചെന്നൈയിലെ ക്ലബ്ഹൗസ് റോഡിലാണ്. ഇതു ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് 10 മിനിറ്റ് യാത്ര ദൂരത്തിലാണ്, ചെന്നൈ അന്താരാഷ്ട്ര എയർപോർട്ടിൽനിന്നും 45 മിനിറ്റ് യാത്രയും. ഫോർട്ട് സെന്റ് ജോർജിലേക്കും മറീന ബീച്ചിലേക്കും ഹോട്ടലിൽനിന്നും ചെറിയ ദൂരമേ ഒള്ളൂ. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും താജ് ക്ലബ് ഹൗസ് ഹോട്ടലിലേക്കുള്ള ദൂരം : ഏകദേശം 4 കിലോമീറ്റർ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും താജ് ക്ലബ് ഹൗസ് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 19 കിലോമീറ്റർ സൗകര്യങ്ങൾതാജ് ക്ലബ് ഹൗസ് ഹോട്ടലിൽ ലഭ്യമായ സൗകര്യങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു: [6] പ്രാഥമിക സൗകര്യങ്ങൾ:
ഭക്ഷണ പാനീയ സൗകര്യങ്ങൾ:
ബിസിനസ് സൗകര്യങ്ങൾ:
വിനോദ സൗകര്യങ്ങൾ:
യാത്രാ സൗകര്യങ്ങൾ:
മറ്റു സൗകര്യങ്ങൾ:
അവലംബം
|
Portal di Ensiklopedia Dunia