താജ് മഹൽ പാലസ് ഹോട്ടൽ
![]() ദി താജ് മഹൽ പാലസ് ഹോട്ടൽ എന്ന ഫൈവ് സ്റ്റാർ ഹോട്ടൽ, മഹാരാഷ്ട്രയിലെ മുംബൈയിൽ കൊളാബ എന്ന പ്രദേശത്ത്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്നു. ഈ മഹത്തരമായ ഹോട്ടലിൽ 560 മുറികളും 44 സ്യുട്ട് മുറികളുമുണ്ട്. 35 പാച്ചകക്കാരടക്കം 1500 ജീവനക്കാരുമുണ്ട്. ചരിത്രപരമായും രൂപകൽപ്പന പ്രകാരവും, രണ്ടു ബിൽഡിംഗുകൾ ചേർന്നാണ് ഈ ഹോട്ടൽ ഉള്ളത്, ദി താജ് മഹൽ പാലസും ദി ടവറും. വ്യത്യസ്ത സമയങ്ങളിലും രൂപകൽപ്പനയിലും നിർമ്മിച്ചവയാണിവ. ചരിത്രംഹോട്ടലിൻറെ യഥാർഥ ബിൽഡിംഗ് കമ്മീഷൻ ചെയ്ത ടാറ്റ അതിഥികൾക്കായി വാതിൽ തുറന്നുകൊടുത്തത് 1903 ഡിസംബർ 16-നാണ്. അന്നത്തെ പ്രധാനപ്പെട്ട ഹോട്ടലായ വാട്സണ്സ് ഹോട്ടലിൽ. ‘വെള്ളക്കാർക്ക് മാത്രം’ പ്രവേശനമുള്ളൂ എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ജംസെഡ്ജി ടാറ്റ ഈ ഹോട്ടൽ നിർമ്മിക്കാൻ തീരുമാനിച്ചത് എന്നാണു പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഈ വാദത്തെ എതിർക്കുന്നവരും ഉണ്ട്. ടാറ്റ ബ്രിട്ടീഷുകാരോട് വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കാൻ സാധ്യതയില്ല. മാത്രമല്ല താജ് നിർമ്മിക്കാൻ കാരണം ‘ബോംബെക്കു അനുഗുണമായ’ ഹോട്ടൽ വേണമെന്നു വിശ്വസിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റർ നിർബന്ധിച്ചതുകൊണ്ടാണെന്നും അവർ പറയുന്നു.[1] സീതാറാം ഖണ്ടെറാവു വൈദ്യ, ഡി. എൻ. മിർസ എന്നിവരായിരുന്നു യഥാർത്ഥ ഇന്ത്യൻ ആർക്കിടെക്ടുകൾ, പദ്ധതി പൂർത്തീകരിച്ചത് ഇംഗ്ലീഷ് എഞ്ചിനീയറായ ഡബ്ല്യു. എ. ചേംബേർസ് ആണ്. നിർമ്മാണച്ചെലവ് £250,000 (ഇന്നത്തെ £127 മില്യൺ) ആയിരുന്നു.[2] 2008 ഭീകരാക്രമണം2008 നവംബർ 26-നു, മുംബൈയിൽ നടന്ന ഭീകരാക്രമണ പരമ്പരയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ താജ് ഹോട്ടൽ ആക്രമിച്ചു. അനവധി വിദേശികളടക്കം 167 പേർ കൊല്ലപ്പെട്ടു. മൂന്നു ദിവസത്തെ ഏറ്റുമുട്ടലിനു ശേഷം ഹോട്ടലിൽ തമ്പടിച്ച തോക്കുധാരികളായ ഭീകരരെ ഇന്ത്യൻ കമ്മാണ്ടോകൾ വധിച്ചു. ചുരുങ്ങിയത് 31 പേർ താജിൽ കൊല്ലപ്പെട്ടു. ആക്രമണ സമയത്ത് ഏകദേശം 450 പേര് താജ് മഹൽ പാലസ് ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു.[3] കുറഞ്ഞ അളവിൽ നാശനഷ്ടങ്ങൾ സംഭവിച്ച താജ് മഹൽ പാലസ് ഹോട്ടൽ ആൻഡ് ടവർ ഭാഗങ്ങൾ 2008 ഡിസംബർ 21-നു തുറന്നു. താജ് മഹൽ പാലസ് ഹോട്ടലിൻറെ പ്രശസ്തമായ പൈതൃക വിഭാഗം പുനർ നിർമ്മിക്കാൻ വീണ്ടും അനവധി മാസങ്ങളെടുത്തു.[4]
സ്ഥാനംമുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപം സ്ഥിതിചെയ്യുന്ന താജ് മഹൽ പാലസ് ആൻഡ് ടവർ മുംബൈയുടെ പ്രധാനപ്പെട്ട ബിസിനസ് പ്രദേശങ്ങളുടെ അടുത്തായിയാണു നിലകൊള്ളുന്നത്. ഹോട്ടലിനു സമീപമുള്ള പ്രശസ്ത വിനോദ സഞ്ചാര പ്രദേശങ്ങളിൽ ഗേറ്റ് വായ് ഓഫ് ഇന്ത്യ (ഏകദേശം 100 മീറ്റർ), ജെഹാൻഗിർ ആർട്ട് ഗാലറി (ഏകദേശം 1 കിലോമീറ്റർ), ചത്രപതി ശിവജി മഹാരാജ് മ്യൂസിയം (ഏകദേശം 1 കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു.[6] അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നുമുള്ള ദൂരം: ഏകദേശം 30 കിലോമീറ്റർ പ്രാദേശിക എയർപോർട്ടിൽ നിന്നുമുള്ള ദൂരം: ഏകദേശം 25 കിലോമീറ്റർ സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ദൂരം: ഏകദേശം 5 കിലോമീറ്റർ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ദൂരം: ഏകദേശം 7 കിലോമീറ്റർ സൗകര്യങ്ങൾപ്രാഥമിക സൗകര്യങ്ങൾ:
പ്രാഥമിക റൂം സൗകര്യങ്ങൾ:
ബിസിനസ് സൗകര്യങ്ങൾ:
അവലംബം
പുറത്തേക്കുള്ള കണ്ണികൾതാജ് മഹൽ പാലസ് ഹോട്ടൽ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia