താമ്പരം റെയിൽ നിലയം
താംബരം റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ ജി എസ് റ്റി റോഡ്, ക്രോംപേട്ട്, താംബരം, സാനിറ്റോറിയം എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ദേശീയ പാത 45നോട് ചേർന്നാണ് ഈ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 29 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 32 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. പ്രാധാന്യംതാംബരം റെയിൽ നിലയം ഈ ലൈനിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. ചെന്നൈ സെന്റ്രൽ, ചെന്നൈ എഗ്മോർ (എഴുമ്പൂർ) സ്റ്റേഷനുകളുടെ തിരക്ക് കുറയ്ക്കാനായുള്ള പദ്ധതിയിൽ ചെന്നൈയുടെ മൂന്നാം ടെർമിനലായി താംബരം സ്റ്റേഷനെ പ്രഖ്യാപിച്ചു. തെക്ക് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് താംബരത്ത് നിറുത്തം കൊടുക്കുക വഴി എഗ്മോറിലും സെന്റ്രലിലും തിരക്ക് കുറയ്ക്കാം എന്നതാണ് ഉദ്ദേശം. ഒൻപത് പ്ലാറ്റ്ഫോമുകൾ ഉള്ള ഈ സ്റ്റേഷനിൽ 3 പ്ലാറ്റ്ഫോമുകൾ ദീർഘദൂര ട്രെയിനുകൾക്കും 6 പ്ലാറ്റ്ഫോമുകൾ ഹ്രസ്വദൂര ട്രെയിനുകൾക്കും കരുതി വച്ചിരിക്കുന്നു. ചരിത്രംമദ്രാസ് ബീച്ചിനും താമ്പരത്തിനും ഇടയ്ക്കുള്ള റെയിൽ പാത വൈദ്യുതീകരിച്ചത് 1931 മെയ് മാസം 11ആം തിയ്യതിയാണ്. കേന്ദ്രീകൃതമായ വൈദ്യുതീകരിച്ച സിഗ്നലിങ് സംവിധാനം വഴിയാണ് ഈ സ്റ്റേഷൻ നിയന്ത്രിക്കപ്പെട്ടിരുന്നത്. 1931ൽ 1500 വോൾട്ട് ഡിസി വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിച്ചിരുന്നത്. കൂടാതെ എഗ്മോർ വരെ സ്വയം പ്രവർത്തിത സിഗ്നലിങ് സംവിധാനവും ഉണ്ടായിരുന്നു. ഈ കേന്ദ്രീകൃത സിഗ്നലിങ് നിലയം 2002 ആഗസ്റ്റ് മാസം പ്രവർത്തനം മതിയാക്കി. സ്റ്റേഷൻ പുതുക്കി പുതിയ ഉപകരണങ്ങൾ ഉപയോഗിക്കാനായിട്ടായിരുന്നു നിർത്തിയത്. [1] The section was converted to 25 kV AC traction on 15 January 1967.[2] References
External links
|
Portal di Ensiklopedia Dunia