തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
![]() തായ്വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. ഇന്ന് നിലവിൽ ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (Ministry of interior) ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. ഈ ദേശീയോദ്യാനങ്ങൾ 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു.[1] 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.[2] നാഷണൽ സീനിക് ഏരിയയും ദേശീയോദ്യാനവും തമ്മിൽ ആശയകുഴപ്പമുണ്ടാകാറുണ്ട്. നാഷണൽ സീനിക് ഏരിയയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് മിനിസ്ട്രറി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷനിലെ ടൂറിസം ബ്യൂറോയാണ്.[3] ചരിത്രംതായ്വാവാൻ ജാപ്പനീസ് ഭരണത്തിൻകീഴിലായിരുന്ന കാലത്ത്, തായ്വാനിലെ ആദ്യത്തെ ദേശീയോദ്യാനങ്ങൾ national parks (國立公園 Kokuritsu Kōen ) 1937 ഡിസംബർ 27-ന് ഗവർണർ ജനറൽ സീസൊ കൊബയാഷി (小林躋造 ) സ്ഥാപിച്ചു. അങ്ങനെ ഈ മൂന്ന് ദേശീയ ഉദ്യാനങ്ങളും ജപ്പാന്റെ ദേശീയ പാർക്കുകളായി കരുതപ്പെടുന്നു.
1945-ൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാൻ തായ്വാനിൽ നിന്ന് പിൻവാങ്ങിയപ്പോൾ ഈ ദേശീയ ഉദ്യാനങ്ങളുടെ ഭരണനിർവ്വഹണം ഇല്ലാതായി. പിന്നീട് 1980-കളിൽ പുതിയ ദേശീയ ഉദ്യാന നിയമം വരെ തായ്വാനിൽ ദേശീയ പാർക്കുകൾ ഉണ്ടായിരുന്നില്ല. തായ്‌വാനിലെ നിലവിലുള്ള ദേശീയോദ്യാനങ്ങൾനിലവിൽ ഒൻപത് (9) ദേശീയ പാർക്കുകൾ തായ്വാനിൽ ഉണ്ട്. കുറച്ചു വിഭവങ്ങളുള്ള പ്രദേശങ്ങൾക്ക് പൂർണ്ണ ദേശീയ ഉദ്യാനം താരതമ്യപ്പെടുത്തി രൂപകൽപ്പന ചെയ്ത ഒരു ദേശീയ ഉദ്യാനവും ഇവിടെയുണ്ട്.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
National parks of Taiwan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia