താഴത്തങ്ങാടി ജുമാമസ്ജിദ്
കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ മീനച്ചിലാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന മുസ്ലീം പള്ളിയാണ് താഴത്തങ്ങാടി ജുമാമസ്ജിദ്.[3][4] കേരളത്തിൽ ഇസ്ലാംമതം പ്രചരിപ്പിക്കാനത്തെിയ മാലിക് ദീനാറിൻെറ മകൻ ഹബീബ് ദിനാർ നിർമിച്ചതെന്ന് കരുതുന്ന പള്ളിക്ക് ആയിരത്തിലധികം കൊല്ലം പഴക്കം പറയപ്പെടുന്നു. പള്ളിയുടെ നിർമ്മാണത്തിലിരിക്കെ പ്രധാന ആശാരി മേൽക്കൂട്ട് കയറ്റി ഉറപ്പിച്ചശേഷം ബോധരഹിതനായി നിലംപതിച്ചു മരണപ്പെട്ടെന്നും അദ്ദേഹത്തെ ഈ പള്ളിയിൽ കബറടക്കിയെന്നും ഐതിഹ്യം.[5] പള്ളിയുടെ കിഴക്കേമുറ്റത്തു കാണപ്പെടുന്ന മഖ്ബറയിൽ രണ്ട് കബറുകൾ ഉണ്ട്. പള്ളിയുടെ മുഹവാരത്തിൽ ഒറ്റക്കല്ലിൽ തീർത്ത ഒരു കരിങ്കൽ തൊട്ടിയുണ്ട്. കിണറ്റിൽ നിന്നും കോരിയെടുക്കുന്ന വെള്ളം കൽപാത്തി വഴി തൊട്ടിയിലെത്തിക്കുന്നു. ഇതാണു പള്ളിയിൽ പ്രവേശിക്കാൻ ശരീരശുദ്ധി വരുത്താൻ ഉപയോഗിക്കുന്നത്. കിഴക്കേ വരാന്തയിൽ ഖുറാൻ വചനങ്ങളും തടികൊണ്ടുള്ള മോന്താപ്പിൽ കൊത്തുപണികളും രേഖപ്പെടുത്തിയിരിക്കുന്നു. തെക്കുംകൂർരാജാവ് പള്ളിക്ക് സംഭാവന ചെയ്തതെന്നു കരുതപ്പെടുന്ന ഒരു വാളും ഇവിടെകാണാം. പള്ളിയുടെ മുൻഭാഗത്തായി ഒരു സൂര്യഘടികാരവുമൂണ്ട്. പണ്ട് നമസ്കാരസമയം കണക്കാക്കാൻ ഉപയോഗിച്ചിരുന്നതായിരുന്നു ഇത്. ഖാസിയുടെ മുറിയിലേയ്ക്കു തുറക്കുന്ന വാതിലിൽ ഇന്ന് അത്ര പ്രചാരത്തിലില്ലാത്ത മുക്കുറ്റിസാക്ഷ കാണാവുന്നതാണ്. ചിത്രശാല
അവലംബം
|
Portal di Ensiklopedia Dunia