തിയോബ്രോമിൻ വിഷബാധ
![]() തിയോബ്രോമിൻ വിഷബാധ അല്ലെങ്കിൽ ചോക്ലേറ്റ് വിഷബാധ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തിയോബ്രോമിൻ എന്ന രാസവസ്തുവിനോട് ജീവികളുടെ ശരീരത്തിന്റെ പ്രതിപ്രവർത്തനത്തെയാണ്. സാധാരണ ചോക്ലേറ്റ്, ചായ, കോളകൾ എന്നിവയിൽ തിയോബ്രോമിൻ കാണപ്പെടുന്നു. കൊക്കോ കായകളിൽ ഭാരത്തിന്റെ 1.2% തിയോബ്രോമിൻ കാണപ്പെടുന്നുണ്ട്. ചോക്ലേറ്റിൽ ഇതിന്റെ അളവ് കുറവായിരിക്കും. ചോക്ലേറ്റിലെ തിയോബ്രോമിൻ അളവിൽ കുറവായതു കൊണ്ട് മനുഷ്യർക്കും മനുഷ്യക്കുരങ്ങുകൾക്കും ചോക്ലേറ്റ് വലിയ അളവിൽ അപകടം കൂടാതെ കഴിക്കാൻ സാധിക്കുന്നു. പക്ഷേ തിയോബ്രോമിൻ സാവധാനത്തിൽ സ്വാംശീകരിക്കുന്ന ജീവികൾക്ക് വിഷബാധയുണ്ടാക്കാൻ ചോക്ലേറ്റിന് കഴിയും. നായ, കുതിര, പൂച്ച, എലി മുതലായ ജീവികളിലാണ് കടുത്ത തിയോബ്രോമിൻ വിഷബാധ കണ്ടുവരുന്നത്. ഈ ജീവികൾക്ക് തിയോബ്രോമിൻ രാസവസ്തുവിനെ ശരിയായി സ്വാംശീകരിക്കാൻ കഴിയാത്തതുകൊണ്ടാണിത്. അവയുടെ ശരീരത്തിലെത്തിയ തിയോബ്രോമിൻ 20 മണിക്കൂർ വരെ രക്തത്തിൽ തങ്ങിനിൽക്കുന്നു. ലക്ഷണങ്ങൾതിയോബ്രോമിൻ വിഷബാധയുടെ ലക്ഷണങ്ങൾ മനം മറിച്ചിൽ, ഛർദ്ദി, വയറിളക്കം കൂടിയ അളവിൽ മൂത്രം പോകൽ എന്നിവയാണ്. ഇതിനു ശേഷം അപസ്മാരം, ആന്തരിക രക്തസ്രാവം, ഹൃദയസ്തംഭനം എന്നിവ ഉണ്ടാകുന്നു. മരണവും സംഭവിക്കാം. മറ്റു കണ്ണികൾ
|
Portal di Ensiklopedia Dunia