തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പ്, 1952തിരു-കൊച്ചി സംസ്ഥാനത്തിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യമായി നടന്നത് 1952 മാർച്ച് 27ന് ആണ്. മണ്ഡലങ്ങൾആകെയുള്ള 97 മണ്ഡലങ്ങളിൽ, 11 മണ്ഡലങ്ങൾ ഏക അംഗ മണ്ഡലങ്ങളും മറ്റുള്ളവ രണ്ട്-അംഗ മണ്ഡലങ്ങളും ആയിരുന്നു. ഏക മണ്ഡലങ്ങളിൽ 33,65,955 വോട്ടര്‍മാരും രണ്ട്-അംഗ മണ്ഡലങ്ങളിൽ 8,44,389 വോട്ടര്‍മാരും ആയിരുന്നു ഉണ്ടായിരുന്നത്. 97 മണ്ഡലങ്ങളിൽ നിന്നായി 108 സീറ്റുകൾക് വേണ്ടി 437 സ്ഥാനാർത്ഥികൾ മത്സരിച്ചു.[1] രാഷ്ട്രീയ പാർട്ടികൾ3 ദേശീയ പാർട്ടികളും (ഇന്ത്യൻ നാഷണൽ കോൺഗ്രസ്,ആർ.എസ്.പി, സോഷ്യലിസ്റ്റ് പാർട്ടി ) നാല് സംസ്ഥാന പാർട്ടികളും (Cochin party, Travancore Cochin Republican Praja Party, Travancore Tamil Nadu Congress, Tamil Nadu Toilers Party) മറ്റു രണ്ട് അംഗീകരിക്കപ്പെട്ട പാർട്ടികളും (കേരള സോഷ്യലിസ്റ്റ് പാർട്ടി, തമിഴ് നാട് പീപ്പിൾ ഫ്രണ്ട്). 1951-1952 തിരഞ്ഞെടുപ്പിൽ ജനാധിപത്യ മനോഭാവത്തിലൂടെ മത്സരിച്ചു. തിരു-കൊച്ചി സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നിരോധിക്കപ്പെട്ടിരുന്നതിനാൽ പാർട്ടി അനുഭാവികൾ സ്വതന്ത്ര സ്ഥാനർത്ഥികളായി മത്സരിച്ചു. ഇലക്ഷനിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ പിന്നിട് ഐക്യ ഇടതുപക്ഷ മുന്നണി രൂപീകരിച്ചു.[2] തെരഞ്ഞെടുപ്പ് ഫലംതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ആയില്ല. മറ്റു പാർട്ടികളുമായി ചേർന്ന് കോൺഗ്രസ് പാർട്ടി കൂട്ടുകക്ഷി ഗവണ്മെന്റ് സ്ഥാപിച്ചു.
അവലംബം |
Portal di Ensiklopedia Dunia