തിരുക്കോവിൽ ക്ഷേത്രം
ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യയിൽ, അമ്പാറ ജില്ലയിലെ തിരുക്കോവിലിൽ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രമാണ് തിരുക്കോവിൽ ക്ഷേത്രം കാവൽ ദേവതയായിരുന്ന ചിത്രവേലായുധർ (സിറ്റിരവേലായുധർ, "സുന്ദരമായ കുന്തം ഉള്ളവൻ")ക്ക് സമർപ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം.[1][2][3] ഒരിക്കൽ മട്ടക്കലപ്പ് ദേശത്തിന്റെ (ഇന്നത്തെ ബട്ടി - അമ്പാറ ജില്ലകൾ) കാവൽ ദൈവം കുടിയിരുന്ന ഈ ക്ഷേത്രത്തിന് ബട്ടിക്കലോവ മേഖലയിലെ ദേശത്തുക്കോവിലിന്റെ (തേക്കാട്ടുക്കോവിൽ, രാജകീയ ക്ഷേത്രം) ബഹുമതി ലഭിച്ചിരുന്നു.[4] പണ്ട് ചോളൻ, കോട്ടെ, കണ്ട്യൻ രാജാക്കന്മാർ ഈ ക്ഷേത്രവുമായി ശക്തമായ ബന്ധം പുലർത്തിയിരുന്നുവെന്ന് പുരാവസ്തു, ചരിത്ര തെളിവുകൾ സൂചിപ്പിക്കുന്നു.[5] പദോൽപ്പത്തിശ്രീകോവിലിനോ ക്ഷേത്രത്തിനോ തുല്യമായ ഒരു തമിഴ് പദമാണ് കോവിൽ. തമിഴ് സംസാരിക്കുന്ന ഈ പ്രദേശത്തെ എല്ലാ ഹിന്ദു ക്ഷേത്രങ്ങളും പൊതുവെ തിരുക്കോവിൽ എന്നാണ് അറിയപ്പെടുന്നത്. 'തിരു' എന്ന ഉപസർഗ്ഗം ചേർത്താൽ അത് വലുത് അല്ലെങ്കിൽ പവിത്രമാത് എന്നാണ് അർത്ഥമാക്കുന്നത്. കിഴക്കൻ ശ്രീലങ്കയിലെ നിവാസികൾ "തിരുക്കോവിൽ" എന്ന പവിത്രമായ പദം ഒരു പ്രത്യേക ക്ഷേത്രത്തിനായി മാത്രമല്ല, അതിൻ്റെ സ്ഥാനത്തിനും പ്രയോഗിക്കുന്നത് അസാധാരണമാണെന്ന് പറയപ്പെടുന്നു.[4] കിഴക്കൻ ശ്രീലങ്കയിലെ പതിനെട്ടാം നൂറ്റാണ്ടിലെ തമിഴ് ചരിത്രമായ "മട്ടക്കലപ്പ് പൂർവ്വ ചരിത്രം" വിവരിക്കുന്നത് നാഗർമുനൈ സുബ്രഹ്മണ്യ കോവിലാണ് ബട്ടിക്കലോവ മേഖലയിൽ നിർമ്മിച്ച ആദ്യത്തെ ക്ഷേത്രം. തുടർന്ന് അത് "തിരുക്കോവിൽ" (പ്രമുഖ ക്ഷേത്രം) എന്നറിയപ്പെട്ടു.[6] നാഗർമുനൈ എന്ന പഴയ പേര് പുരാതന ശ്രീലങ്കയിലെ നാഗ ഗോത്രത്തിന്റെ പുരാതന വാസസ്ഥലങ്ങളിൽ ഒന്നാണെന്ന് വിശദീകരിക്കപ്പെടുന്നു.[7] തിരുക്കോവിലിനെ സൂചിപ്പിക്കുന്ന മറ്റൊരു നാമം, പൂർവ ചരിത്രത്തിന്റെ കൈയെഴുത്തുപ്രതിയായ കണ്ടപാണ്ടുതൈ യിലും പരാമർശിച്ചിട്ടുണ്ട്. ഐതിഹ്യംകലിംഗ രാജാവ് ഭുവനേക ഗജബാഹുവും അദ്ദേഹത്തിൻ്റെ ഭാര്യ ചോള രാജകുമാരി തമ്പത്തി നല്ലാലും കതിർകാമത്തേക്കുള്ള യാത്രാമധ്യേ ബട്ടിക്കലോവ് പ്രദേശം സന്ദർശിച്ചു. ബട്ടിക്കലോവ രാജാവ് പ്രസന്നജിത്ത് രാജദമ്പതികളെ സ്വാഗതം ചെയ്യുകയും തന്റെ രാജ്യത്ത് പ്രധാന ക്ഷേത്രമായ നാഗർമുനൈ സുബ്രഹ്മണ്യ സ്വാമി കോവിൽ പണിയാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഭുവനേക ഗജബാഹു തന്റെ അമ്മായിയപ്പൻ തിരുച്ചോലന്റെ സഹായം തേടുകയും അദ്ദേഹം അയച്ച ചോള കുടിയേറ്റക്കാരെ ഉപയോഗിച്ച് നാഗർമുനൈ കോവിൽ നിർമ്മിക്കുകയും ചെയ്തു. അദ്ദേഹം ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ഇത് ബട്ടിക്കലോവ മേഖലയിൽ ആഗമിക് പാരമ്പര്യത്തിൽ സ്ഥാപിച്ച ആദ്യത്തെ ക്ഷേത്രമായതിനാൽ തിരുക്കോവിൽ എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. ഈ അത്ഭുതകരമായ നിർമ്മാണത്തിനുള്ള പ്രതിഫലമായി പ്രസന്നജിത്ത് തന്റെ രാജ്യത്തിന്റെ തെക്കൻ പ്രദേശം ഭുവനേക ഗജബാഹുവിന് സമ്മാനിച്ചു. ഗജബാഹുവും അദ്ദേഹത്തിന്റെ രാജ്ഞി തമ്പത്തി നല്ലാലും അവിടെ 'ഉന്നാസഗിരി' എന്നറിയപ്പെടുന്ന ഒരു പുതിയ രാജ്യം സ്ഥാപിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, മനുനേയ ഗജബാഹു എന്ന രാജപദവിയുള്ള അവരുടെ മകൻ മേഗവർണ്ണൻ കല്ലിൽ ഈക്ഷേത്രം പുനർനിർമ്മിച്ചു.[6] തിരുക്കോവിലിൽ നിരവധി സ്ത്രീകളും ദേവദാസികളും സേവനമനുഷ്ഠിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു തങ്കമ്മായി. അവർ തിരുക്കോവിലിലെ ആലത്തിപ്പേണ്ടു (ആരതി ചെയ്യുന്ന സ്ത്രീ) ആയിരുന്നു. പിന്നീടുള്ള ജീവിതത്തിൽ, അവർക്ക് കൃത്യസമയത്ത് സേവനത്തിനായി ക്ഷേത്രത്തിലെത്താൻ കഴിഞ്ഞില്ല, അപ്പോൾ അവർക്ക് 80 വയസ്സ് പ്രായമുള്ളതിനാൽ ക്ഷേത്ര ഭരണാധികാരികൾ അവളുടെ സേവനം അവസാനിപ്പിച്ചു. ദേവൻ സിത്രവേലുധനെ ഉപേക്ഷിച്ചതിന്റെ വേദന സഹിക്കവയ്യാതെ അവർ രാത്രി മുഴുവനും ക്ഷേത്രത്തിൽ അലറി കരഞ്ഞു. പിറ്റേന്ന് രാവിലെ ക്ഷേത്രപരിസരത്ത് തങ്കമ്മായിയെ ആർക്കും കണ്ടെത്താനായില്ല, പക്ഷേ അത്ഭുതമെന്നു പറയട്ടെ, അവിടെ ഒരു എട്ടുവയസ്സുകാരി ആരതിക്ക് തയ്യാറെടുക്കുകയായിരുന്നു. താൻ മറ്റാരുമല്ല തങ്കമ്മായിയാണെന്ന് അവർ സ്വയം വെളിപ്പെടുത്തിയപ്പോൾ ഭക്തരും ഭരണാധികാരികളും അമ്പരന്നുപോയിരുന്നു.[4] ചരിത്രംതിരുക്കോവിൽ ക്ഷേത്രത്തിന്റെ ഉത്ഭവം അനിശ്ചിതത്വത്തിലാണെങ്കിലും, ഈ പ്രദേശത്തെ വേഡ, നാഗ ഗോത്രങ്ങൾ ആരാധിച്ചിരുന്ന ഓല മേഞ്ഞ ചെറിയ ഒരു കുടിലായിരുന്നു ഈ ക്ഷേത്രം എന്ന് അനുമാനിക്കപ്പെടുന്നു.[4] ശ്രീലങ്കയിലെ ചോള ഭരണകാലത്ത് (993-1070 CE) ആഗാമിക് പാരമ്പര്യമനുസരിച്ച് ഈ ക്ഷേത്രം നിർമ്മിക്കുകയും പിന്നീട് വികസിപ്പിക്കുകയും ചെയ്തു. കാൻഡ്യൻ രാജാക്കന്മാരുടെ കീഴിലുള്ള സാമന്തനായ വണ്ണിമായ് പ്രഭുക്കന്മാർ ഭരിച്ചിരുന്ന ബട്ടിക്കലോവ പ്രദേശത്തിന്റെ കാവൽ ദേവനായി ഇവിടത്തെ പ്രതിഷ്ഠയെ ആരാധിച്ചിരുന്നു. കോട്ടെയിലെ വിജയബാഹു ഏഴാമൻ, കാൻഡിയിലെ രാജസിംഹ രണ്ടാമൻ തുടങ്ങിയ രാജാക്കന്മാർ ഈ പ്രതിഷ്ഠയെ ഒരിക്കൽ ആരാധിച്ചിരുന്നതായി തമ്പിളുവിൽ ലിഖിതം പോലുള്ള ശിലാ ലിഖിതങ്ങൾ സ്ഥിരീകരിക്കുന്നു.[5] 16-ആം നൂറ്റാണ്ട് മുതലുള്ള സിലോണിൻ്റെ ഡച്ച് ഭൂപടങ്ങളിൽ ഈ ക്ഷേത്രത്തെ തിരുക്കോവിൽ പഗോഡ എന്ന് പരാമർശിച്ചിട്ടുണ്ട്.[8] 1620-കളിൽ പോർച്ചുഗീസുകാർ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്ത ഈ ക്ഷേത്രം രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം മാത്രമേ പുനരുത്ഥാനം ചെയ്തുള്ളൂ.[9] എന്നിരുന്നാലും, ആചാരാനുഷ്ഠാനങ്ങളും അതിന്റെ സംസ്ഥാനപരമായ പ്രാധാന്യവും ബട്ടിക്കലോവ് മേഖലയിലൂടെ ദാരുണമായ കാലഘട്ടത്തിലും തുടർന്നു. ബ്രിട്ടീഷ് സിലോണിലെ ഹോസ്പിറ്റൽസ് ഇൻസ്‌പെക്ടറായ തോമസ് ക്രിസ്റ്റി 1802-ൽ ട്രിങ്കോമലയിൽ നിന്ന് തങ്കല്ലിലേക്കുള്ള യാത്രയ്ക്കിടെ തിരുക്കോവിലിന്റെ ശിൽപങ്ങളും രഥവും ശ്രീകോവിലിൻ്റെ പൗരാണികതയിൽ വിവരിക്കുന്നു.[10] തേസത്തുക്കോവിൽ![]() തിരുക്കോവിലിനെ സാധാരണയായി തേസത്തുക്കോവിൽ എന്നും തിരുപ്പടക്കോവിൽ എന്നും വിളിക്കുന്നു. തിരുപ്പടൈ കോവിൽ (തിരുപ്പടൈക് കോവിൽ ശരിക്കും"ഹോളി ടെംപിൾ ഓഫ് സോൾജിയേഴ്‌സ് ക്യാമ്പ് അല്ലെങ്കിൽ ആയുധങ്ങൾ") എന്നത് ബട്ടിക്കലോവ മേഖലയിലെ കൊക്കടിച്ചോലൈ, സീതാണ്ടി, തിരുക്കോവിൽ, മണ്ടൂർ, കോവിൽ പൊറത്തീവ്, വെരുഗൽ, ഉകാന്ത എന്നീ ഏഴ് പ്രശസ്തമായ ക്ഷേത്രങ്ങളെ പരാമർശിക്കുന്ന പദമാണ്. രാജ്യം ഭരിച്ചിരുന്ന പ്രഭുക്കന്മാർ അവരെ ബഹുമാനിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചില ചരിത്രകാരന്മാർ തിരുപ്പടൈക് കോവിലിലെ "പാടൈ" എന്ന പദം മുരുകൻ്റെ ആയുധമായ വേലിനെ സൂചിപ്പിക്കുന്നു. കൂടാതെ ശിവക്ഷേത്രമായതിനാൽ കൊക്കാടിച്ചോലയെ തിരുപ്പടൈക് കോവിൽ പട്ടികയിൽ നിന്ന് അവഗണിക്കുന്നു . പഴയ ബട്ടിക്കലോവ ജില്ലയെ 8 "പാട്ടുകൾ" (ഭരണ ഡിവിഷനുകൾ) ആയി തിരിച്ചിരിക്കുന്നു - അക്കരപ്പാട്ട്, കരൈവാകുപട്ട്, എരുവിൽപട്ട്, മൺമുനയ്പ്പാട്ട്, സമ്മന്തുറപ്പാട്ട്, പൊറടിവുപട്ട്, എറവൂർപ്പാട്ട്, കോറളായിപ്പാട്ട്, പനമൈപ്പാട്ട്, നടുക്കടുപാട്ട് എന്നിങ്ങനെ അടുത്തുള്ള മറ്റ് മൂന്ന് പാട്ടുകൾക്കൊപ്പം കിരിവിട്ടിപ്പാട്ടും. [11]തിരുക്കോവിൽ വാർഷിക ഉത്സവങ്ങളിലെ ആചാരപരമായ അവകാശങ്ങൾ ബട്ടിക്കലോവ മേഖലയിലെ 7 പ്രധാന പാട്ടുകളിലെയും പനമൈപ്പാട്ടിലെയും മുഴുവൻ നിവാസികളുമായും പങ്കിട്ടു.[12] ക്ഷേത്രരേഖകൾ അനുസരിച്ച്, ഈ ആചാരം 1950 വരെ തുടർന്നുവെന്ന് സ്ഥിരീകരിക്കാം. ശ്രീകോവിലിൻ്റെ ഘടന പാണ്ഡ്യൻ വാസ്തുവിദ്യയിൽ തിരിച്ചറിയപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള മുറ്റത്ത് ശിലാശാസനങ്ങളും തകർന്ന മണൽക്കല്ല് തൂണുകളുടെ ഭാഗങ്ങളും കാണാം. രണ്ട് പ്രധാന ലിഖിതങ്ങൾ ക്ഷേത്ര പ്രവേശനത്തിന് തെക്ക് ഒരു ചെറിയ മുറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവയിലൊന്ന് - തമ്പിലുവിൽ ശ്രീ കണ്ണകി അമ്മൻ ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയ തമ്പിലുവിൽ ലിഖിതത്തിൽ കോട്ടെ രാജ്യത്തിലെ വിജയബാഹു ഏഴാമൻ (1507-1521) രാജാവ് (1507-1521) "വോവിൽ" (ഒരുപക്ഷേ ജലസേചന ജലസ്രോതസ്സ്) ദാനം ചെയ്തതിനെക്കുറിച്ചും അതേ രാജാവ് സംഭാവന ചെയ്തതും പറയുന്നുണ്ട്. മറ്റൊരു ലിഖിതത്തിൻ്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. . വാർഷിക ഉത്സവം![]() തെക്ക്-കിഴക്കൻ ശ്രീലങ്കയിലെ വലിയ ഒരു ഉത്സവമായ തിരുക്കോവിലിന്റെ വാർഷിക ഉത്സവം "ആദി അമാവാസൈ തീർത്ഥം" ("ആടി അമാവാസൈറ്റ് തീർത്ഥം""Āṭi amāvācait tīrttam" ലളിതമായി "തീർത്ഥം") എന്നറിയപ്പെടുന്നു. ഇത് 18 ദിവസത്തേക്ക് ആഘോഷിക്കുകയും ആദി അമാവാസിയിൽ അവസാനിക്കുകയും ചെയ്യുന്നു, തമിഴ് ഹിന്ദു കലണ്ടറിലെ ആദി മാസത്തിൽ (ജൂലൈ-ഓഗസ്റ്റ്) അമാവാസി ദിനം വരുന്നു. ആദി അമാവാസി നാളിൽ തിരുക്കോവിൽ കടൽത്തീരത്ത് നടത്തുന്ന നെക്രോലാട്രി പൂർവികരുടെ ആത്മശാന്തി നൽകുന്നതായി കണക്കാക്കപ്പെടുന്നു. "ഡെസവേ" (മേധാവി) യുടെയും ബട്ടിക്കലോവയിലെ ആയിരക്കണക്കിന് ജനങ്ങളുടെയും സമ്മേളനം 1603 CE ജൂലൈ മാസത്തിൽ നടന്നതായി ഡച്ച് വ്യാപാരിയായ ജോഹാൻ ഹെർമൻ വോൺ ബ്രീ, തിരുക്കോവിൽ വാർഷിക ഉത്സവത്തെക്കുറിച്ച് പ്രസ്താവിക്കുന്നു .[13] ഭരണത്തിൻ്റെ അധഃപതനംകൊളോണിയൽ കാലഘട്ടത്തിനു ശേഷവും, കുല സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള ഒരു യാഥാസ്ഥിതിക രീതിയാണ് ക്ഷേത്രത്തിന്റെ ബണ്ടു പരവണി ("Paṇṭu paravaṇi")ഭരണം. തമ്പിളുവിൽ ഗ്രാമത്തിലെ വെള്ളാളർ വിഭാഗത്തിൽപ്പെട്ട വണ്ണക്കർ (വാണക്കർ, ട്രസ്റ്റി തലവൻ്റെ തത്തുല്യ പദവി) ഭരണത്തിൽ മുഖ്യ പങ്കുവഹിച്ചപ്പോൾ, കരവക്കുപട്ടിലെ "വന്നിയനാർ" (വന്നിയനാർ- കരവക്കുപട്ടിലെ മുൻ രാജാവിൻ്റെ മട്രിക്കലോവ പ്രദേശം, ) , മുക്കുവർ ജാതിയിൽ പെട്ട പണിക്കൻ മെട്രിക്ലാൻ കാരവക്കുപട്ടിലെ "വന്നിയനാർ" ക്ഷേത്രത്തിലെ ആചാരങ്ങളും മറ്റ് പ്രധാന പ്രവർത്തനങ്ങളും മേൽനോട്ടം വഹിച്ചിരുന്നു. തമ്പിലുവിൽ ഗ്രാമത്തിലെ പ്രമുഖ മെട്രിക്‌ലാൻമാരിൽ ഒരാളായ കണ്ടൻകുറ്റിയിൽ നിന്നുള്ളയാളാണ് വാണക്കർ. കരവകു വണ്ണിയനാർ ക്ഷേത്ര പ്രവർത്തനങ്ങളിൽ "കോവിൽ വണ്ണിയനാർ" എന്ന പേരിൽ തിരിച്ചറിയപ്പെടുന്നു. പനാമ മുതൽ കല്ലടി വരെയുള്ള ബട്ടിക്കലോവയിലെ ഓരോ ഗ്രാമങ്ങൾക്കും "പട്ടൂകൾക്കും" "വട്ടാരപ് പ്രതിനിധി" (Vaṭṭārap piratiniti, Regional represents) എന്ന പേരിൽ ഒരു ജോലി നൽകി. ഒരു തുർക്കി നരവംശശാസ്ത്രജ്ഞനായ നൂർ യൽമാൻ, മറ്റൊരു തിരുപ്പടൈക്കോവിൽ കൊക്കാടിച്ചോലയിൽ ആചരിച്ചിരുന്ന ജാതി-കുല സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ള "കുടുക്കൈ കുരുത്തൽ" എന്ന ആചാരം നിരീക്ഷിച്ച.തായി പറയുന്നു[14] രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുശേഷം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പാണ്ടുപറവണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും നിരവധി കോടതി കേസുകളെ അഭിമുഖീകരിക്കുകയും ചെയ്തു. ക്ഷേത്രത്തിനു ചുറ്റുമുള്ള പഴയ വാസസ്ഥലം രണ്ട് ഗ്രാമങ്ങളായി വേർതിരിക്കാൻ തുടങ്ങിയതിനാൽ - തിരുക്കോവിൽ, തമ്പിളുവിൽ എന്നിവിടങ്ങളിൽ വണ്ണക്കാർ സ്ഥാനം വഹിച്ചിരുന്നതിനാൽ, തിരുക്കോവിൽ നിവാസികൾ സ്വന്തം ക്ഷേത്രം ഭരിക്കാനുള്ള അവകാശത്തിനായി ശബ്ദമുയർത്തി. പഴയ മട്ടക്കലപ്പ് ദേശം 1961-ൽ രണ്ട് പുതിയ ജില്ലകളായി വിഭജിച്ചു. ഒന്ന് അതേ പേരിൽ തുടർന്നു, രണ്ടാമത്തേതിന് "അമ്പാറായി" എന്ന പേര് ലഭിച്ചു.[15]പുതുതായി രൂപീകൃതമായ ബട്ടിക്കലോവ ജില്ലയുടെ തലസ്ഥാനമായ മാമാങ്കം, പുളിയന്തീവിനടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പുരാതന ക്ഷേത്രം, ആദി അമാവാസി നാളിൽ വാർഷിക ഉത്സവം കൊണ്ടാടുകയും ചെയ്തു.[16] ഈ വസ്‌തുതകളുടെ ഫലമെന്ന നിലയിൽ, വടക്ക് കൽമുനയിൽ നിന്ന് വാതാരപ്പ് പിറതീനിറ്റിസ് അവരുടെ ക്ഷേത്രത്തിലെ ഉത്തരവാദിത്തങ്ങൾ അവഗണിക്കുന്നു. ഒടുവിൽ, തിരുക്കോവിലിന് അതിൻ്റെ പ്രാകൃതമായ സംസ്ഥാന പ്രാധാന്യം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. എന്നിരുന്നാലും, കോവിൽ വണ്ണിയനാർ സ്ഥാനം രാഷ്ട്രപതി സ്ഥാനത്തേക്ക് സംയോജിപ്പിച്ച പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുടെ ആധുനിക ഭരണ സംവിധാനത്തിനൊപ്പം വണ്ണക്കാർ കേന്ദ്രീകരിച്ചുള്ള പാണ്ടു പറവണി സമ്പ്രദായം ഇപ്പോഴും വിട്ടുവീഴ്ച ചെയ്യപ്പെടാതെ തുടരുന്നു. അതിനാൽ, ഇന്ന് അമ്പാറ ജില്ല എന്നറിയപ്പെടുന്ന തെക്കൻ ബട്ടിക്കലോവയിലെ തമിഴ് നിവാസികളുടെ ആദരവോടെ തിരുക്കോവിൽ ക്ഷേത്രത്തിന് "തേകത്തുക് കോവിൽ" എന്ന സ്ഥാനം നിലനിർത്താൻ കഴിയുന്നു. അവർ ഇപ്പോഴും തിരുക്കോവിലിലെ കാവൽ ദേവനെ സ്തുതിക്കുകയും അദ്ദേഹത്തിൻ്റെ വലിയ ആഘോഷ "തീർത്ഥം" ഉത്സവം എല്ലാ വർഷവും ഭക്തിയോടും ഐക്യത്തോടും കൂടി ആഘോഷിക്കുകയും ചെയ്യുന്നു. അവലംബം
പുറം കണ്ണികൾThirukkovil Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia