തിരുനാവായ തീവണ്ടി നിലയം
മലപ്പുറം ജില്ലയിൽ തിരുനാവായ പഞ്ചായത്തിലെ എടക്കുളം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന തീവണ്ടി നിലയമാണ് തിരുനാവായ തീവണ്ടി നിലയം (കോഡ് - TUA).[1][2] മുമ്പ് എടക്കുളം തീവണ്ടി നിലയം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിലാണ് ഈ നിലയം ഉൾപ്പെടുന്നത്.[2] കേരളത്തിലെ റെയിൽ ഗതാഗത ശൃംഖലയിൽ തിരൂർ, കുറ്റിപ്പുറം എന്നീ തീവണ്ടി നിലയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയമാണിത്.[2] ചരിത്രംമലപ്പുറം ജില്ലയിലെ തിരൂറിൽ നിന്ന് എട്ടു കിലോമീറ്റർ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രശസ്തമായ സ്ഥലമാണ് തിരുനാവായ. നിളാ നദിയുടെ തീരത്തുള്ള ഈ സ്ഥലത്തു വച്ചാണ് ചരിത്രപ്രസിദ്ധമാർന്ന മാമാങ്കം നടന്നിരുന്നത്.[3] തിരുനാവായ ഗ്രാമപഞ്ചായത്തിലുള്ള എടക്കുളം എന്ന സ്ഥലത്ത് തിരുനാവായ തീവണ്ടി നിലയം സ്ഥിതിചെയ്യുന്നു. ഏറെ വർഷങ്ങൾക്കു മുമ്പ് പഞ്ചായത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു എടക്കുളം.[1] സ്വാതന്ത്ര്യസമരകാലത്ത് നടന്ന മലബാർ കലാപത്തിൽ (1921) ഒരു പ്രധാന പങ്കുവഹിച്ച പ്രദേശമാണിത്. സമരാനുകൂലികളെ ബ്രിട്ടീഷ് പട്ടാളക്കാർ ജയിലിലടച്ചതും ഈ സ്ഥലത്തുവച്ചാണ്.[1] തീവണ്ടി നിലയത്തിന്റെ പ്രത്യേകതകൾതിരൂർ റെയിൽവേ സ്റ്റേഷനും കുറ്റിപ്പുറം സ്റ്റേഷനും ഇടയിലാണ് തിരുനാവായ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇതിന് സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുണ്ട്.[2] വൈദ്യുതീകരിച്ച ട്രാക്കുകളോടൊപ്പം രണ്ടു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്.[2] പതിനാലോളം തീവണ്ടികൾ ഇവിടെ നിർത്തുന്നുണ്ട്. ഇവയിൽ മിക്കതും പാസഞ്ചർ ട്രെയിനുകളാണ്.[4] ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സന്ദർശിക്കാനെത്തുന്നവർക്ക് ഏറെ സഹായകമാണ് ഈ റെയിൽവേ സ്റ്റേഷൻ.[3] സർവീസ് നടത്തുന്ന തീവണ്ടികൾതിരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന തീവണ്ടികൾ.[4]
അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾതിരുനാവായ തീവണ്ടി നിലയത്തിനു സമീപമുള്ള റെയിൽവേ സ്റ്റേഷനുകൾ.[5]
അടുത്തുള്ള വിമാനത്താവളങ്ങൾതീവണ്ടി നിലയത്തിനടുത്തുള്ള വിമാനത്താവളങ്ങൾ.[5]
അവലംബം
|
Portal di Ensiklopedia Dunia