തിരുപ്പഴനം ആപത്സഹായേശ്വരർ ക്ഷേത്രം
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ തിരുവയ്യാറിനടുത്തുള്ള തിരുപ്പഴനത്ത് സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ആപത്സഹായർ ക്ഷേത്രം. ഏഴാം നൂറ്റാണ്ടിൽ തമിഴ് സന്യാസി കവികൾ (നായനാർ) രചിച്ച തമിഴ് ശൈവ കൃതിയായ തേവാരത്തിൽ ഈ ക്ഷേത്രത്തിലെ പ്രതിഷ്ടയെ വാഴ്ത്തുന്നതായി കാണപ്പെടുന്നു. പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും. ചോള ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കം ചെന്നതാണ് ഇത് എന്ന് കണക്കാക്കപ്പെടുന്നു. ക്ഷേത്രനിർമ്മാണത്തിലും പരിപാലനത്തിലും വിവിധ കാലഘട്ടങ്ങളിലായി ചോളന്മാർ, തഞ്ചാവൂർ നായക് രാജവംശം, തഞ്ചാവൂരിലെ തന്നെ മറാത്ത ഭരണകൂടം എന്നിവരുടെ പങ്കാളിത്തം കാണപ്പെടുന്നു. ഇത് സൂചിപ്പിക്കുന്ന ലിഖിതങ്ങളും ഫലകങ്ങളും ക്ഷേത്രത്തോടനുബന്ധിച്ച് കാണാവുന്നതാണ്. ഏറ്റവും പഴക്കം തോന്നിക്കുന്ന ചുമരുകൾ ചോളന്മാരുടെ കാലത്തുള്ളതാണ് എന്നാണ് കാണപ്പെടുന്നത്. ഗോപുരരൂപത്തിലുള്ള പ്രവേശന കവാടം തഞ്ചാവൂരിലെ നായക് രജവംശമാണ് പണികഴിപ്പിച്ചിട്ടുള്ളത്. നാല് പ്രവേശനകവാട ഗോപുരങ്ങൾ ഉൾക്കൊള്ളുന്നതാണ് ക്ഷേത്ര സമുച്ചയം. ക്ഷേത്രത്തിൽ നിരവധി ആരാധനാലയങ്ങളുള്ളതിൽ ആപത്സഹായർ, പെരിയനായഗി എന്നിവരുടേതാണ് ഏറ്റവും പ്രധാനം. ക്ഷേത്ര സമുച്ചയത്തിൽ നിരവധി ഹാളുകളും ചുറ്റും മതിലുള്ള മൂന്ന് പ്രാന്തങ്ങളും ഉണ്ട്. വിജയനഗര കാലത്ത് പണികഴിപ്പിച്ച രണ്ടാമത്തെ പ്രാന്തമാണ് ഏറ്റവും ശ്രദ്ധേയമായത്. അതിൽ നിരവധി ശിൽപങ്ങൾ കാണാം. ക്ഷേത്രത്തിൽ രാവിലെ 5:30 മുതൽ രാത്രി 10 വരെ വിവിധ സമയങ്ങളിലായി അഞ്ച് ദൈനംദിന പൂജകളും കലണ്ടറിൽ പന്ത്രണ്ട് വാർഷിക ഉത്സവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റാണ് ക്ഷേത്രത്തിന്റെ പരിപാലനവും നടത്തിപ്പും നടത്തുന്നത്. ഐതീഹ്യംക്ഷേത്രത്തിലെ ആരാധനാലയങ്ങൾ ഏഴാം നൂറ്റാണ്ടിലെ തമിഴ് സന്യാസി കവി അപ്പാറിന്റെ സ്തുതികളിൽ ഈ ക്ഷേത്രത്തെ ആരാധിക്കുന്നുണ്ട്.[1] ശൈവ സന്യാസിയായ അപ്പാറിന്റെ (തിരുനാവുക്കരസർ) തീവ്ര ഭക്തനായ അപൂതി അടികളുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രവും. ശിവന്റെയും, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സന്യാസി അപ്പാറിന്റെയും കടുത്ത ഭക്തനായിരുന്നു അപൂതി അടികൾ. തിരുനാവുക്കരസറിന്റെ പേരിൽ അദ്ദേഹം ഗ്രാമത്തിൽ വിവിധ വിശ്രമകേന്ദ്രങ്ങൾ പണിതു. തന്റെ എല്ലാ പുത്രന്മാർക്കും തിരുനാവുക്കരസർ എന്നു പേരിടുകയും ചെയ്തു. വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച അപ്പാർ, അവിടവും സന്ദർശിച്ചു, തന്റെ പേരിലുള്ള നിരവധി ക്ഷേമ സ്ഥാപനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. അപൂതി അടികൾ അപ്പാറിനെ കണ്ടതിൽ വളരെ സന്തോഷിക്കുകയും വലിയൊരു വിരുന്ന് ക്രമീകരിക്കുകയും ചെയ്തു. ഇയാളുടെ മക്കളിൽ ഒരാൾ വിരുന്നിനായി ഇല പറിക്കാൻ പോയപ്പോൾ പാമ്പുകടിയേറ്റു മരിച്ചു. അപ്പാർ ക്ഷേത്രത്തിന്റെ അധിപനായ ആപത്‌സഹായരോട് പ്രാർത്ഥിക്കുകയും, അദ്ദേഹത്തിന്റെ ഭക്തിയിൽ സന്തുഷ്ടനായ ആപത്‌സഹായർ അടികളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.[2] വാസ്തുവിദ്യകുംഭകോണത്ത് നിന്ന് 31 കിലോമീറ്റർ അകലെ കുംഭകോണം- തിരുവയ്യരു- തഞ്ചൂർ പാതയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവൈയാറിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ക്ഷേത്രം. കണ്ഠീശ്വരന് അഞ്ച് തട്ടുകളുള്ള രാജഗോപുരവും അകത്തളത്തിൽ മൂന്ന് തട്ടുകളുള്ള ഗോപുരവും കിഴക്കോട്ട് ദർശനമുള്ള ശ്രീകോവിലുമുണ്ട്. രണ്ടാം പ്രാന്തത്തിൽ ഗോപുരത്തിനു ശേഷം സ്ഥിതി ചെയ്യുന്ന ക്ഷേത്രകവാടത്തിനും കൊടിമരത്തിനും ഇടയിലാണ് ശ്രീകോവിൽ. അംബാളിന്റെ ശ്രീകോവിൽ തെക്ക് ദർശനത്തിൽ നിൽക്കുന്ന ഭാവത്തിലാണ്. വിനായഗർ, മുരുകൻ, വള്ളി, മഹാലക്ഷ്മി, വിഷ്ണു ദുർഗൈ എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ശ്രീകോവിലിനു ചുറ്റുമുള്ള ഫലകങ്ങളിൽ ബ്രഹ്മാവ്, ലിംഗോദ്ഭവർ, ദക്ഷിണാമൂർത്തി എന്നിവരുടെ ചിത്രങ്ങൾ സ്ഥിതി ചെയ്യുന്നു. ശ്രീകോവിൽ ദ്വാരപാലകരാൽ സംരക്ഷിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ഉത്സവ ചിത്രങ്ങൾ മുഖമണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഒന്നാം പ്രാന്തത്തിലെ മണ്ഡപങ്ങളിൽ വിവിധ ലിംഗങ്ങളും വേണുഗോപാലന്റെ ശ്രീകോവിലുമുണ്ട്. ക്ഷേത്രവൃക്ഷമായ പ്ലാവ് രണ്ടാം പ്രാന്തത്തിലാണ് സ്ഥിതി ചെയ്യുന്നത്.[3] ബ്രഹ്മാവിനു പ്രത്യേകം പ്രതിഷ്ഠയുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.[4] ![]() References
External linksApathsahayar Temple, Thirupazhanam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia